റഷ്യ- ഉക്രൈന് സംഘര്‍ഷം ശമിക്കുകയാണെന്ന ശുഭസൂചനകളാണ് ഇന്ന് പുറത്തുവന്നത്. ഇതോടെ ഒരു രാപകലിന്റെ വ്യത്യാസത്തില്‍ നഷ്ടമായതെല്ലാം തിരികെ പിടിക്കുന്ന വമ്പന്‍ കുതിപ്പിനാണ് ഇന്ന് വിപണി സാക്ഷിയായത്. എല്ലാ വിഭാഗം ഓഹരികളിലും നിക്ഷേപ താത്പര്യം പ്രകടമായി. ഇതിനിടെ അടുത്തയാഴ്ച പ്രതിയോഹരി 5.75 രൂപ ഡിവിഡന്റ് നല്‍കുന്നതും സമീപഭാവിയില്‍ 40 ശതമാനം ലാഭം വരെ നല്‍കാവുന്നതുമായ ഒരു ലാര്‍ജ് കാപ് ഓഹരിയില്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
ഓയില്‍ ഇന്ത്യ
ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ/ ഉത്പാദന മേഖലയിലെ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല സ്ഥാപനമാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ്. 1889-ല്‍ ബര്‍മ്മ ഓയില്‍ കമ്പനിയെന്ന പേരിലാണ് തുടക്കം. പെട്രോളിയം മന്ത്രാലയത്തിന് കീഴില്‍ ആസാം കേന്ദ്രമാക്കിയാണ് നവരത്ന പദവിയുള്ള കമ്പനിയുടെ പ്രവര്‍ത്തനം. ഇതിനോടൊപ്പം രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും സംരംഭങ്ങളുണ്ട്. വിദേശത്തും ഒന്‍പത് ഇടങ്ങളില്‍ കമ്പനിക്ക് പ്രവര്‍ത്തന കേന്ദ്രങ്ങളുണ്ട്. നിലവില്‍ 1.5 ലക്ഷം സ്ക്വയര്‍ കിലോമീറ്റര്‍ ഭൂപ്രദേശത്ത് എണ്ണ പര്യവേക്ഷണം നടത്താന്‍ അനുമതി കൈവശമുണ്ട്. നിലവില്‍ 24,366 കോടി രൂപയാണ് വിപണി മൂലധനം.
അനുകൂല ഘടകം
- രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിനാല്‍ ഉയര്‍ന്ന വിറ്റുവരവ് അനുകൂല ഘടകമാണ്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 മാസത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് ശരാശരി 70.4 ഡോളറായിരുന്നു. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലെ സമാന കാലയളവില്‍ ഇത് 44 ഡോളര്‍ മാത്രമായിരുന്നു.
- ആഭ്യന്തര വിപണിയില്‍ പ്രകൃതി വാതകത്തിന്റെ വില വര്‍ധിച്ചതും (ഡോളര്‍ 2.9/mmbtu) ഗുണകരമാണ്. ഇനി ഏപ്രിലില്‍ ചേരുന്ന സമിതി യോഗത്തില്‍ വാതക വില വീണ്ടും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
സാമ്പത്തികം
ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 8,162.56 കോടി രൂപയാണ് ഓയില്‍ ഇന്ത്യയുടെ (BSE: 533106, NSE: OIL) സംയോജിത വരുമാനം. ഇത് സെപ്റ്റംബര്‍ പാദത്തേക്കാള്‍ 10 ശതമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തേക്കാള്‍ 263.39 ശതമാനവും വര്‍ധനവാണ് വിറ്റുവരവില്‍ രേഖപ്പെടുത്തുന്നത്. അതേസമയം, മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1,308 കോടി രൂപയാണ്. ഇത് രണ്ടാം പാദത്തേക്കാള്‍ 13.5 ശതമാനം വര്‍ധനവാണ് അറ്റാദായത്തില്‍ കാണിച്ചത്.
ഡിവിഡന്റ് 5.75 രൂപ
മൂന്നാം പാദഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഓയില്‍ ഇന്ത്യ നിക്ഷേപകര്‍ക്കായി ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിരുന്നു. പ്രതിയോഹരി 5.75 രൂപയാണ് ഇടക്കാല ലാഭവിഹിതം നല്‍കുക. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഫെബ്രുവരി 23-നും എക്സ് ഡേറ്റ് 22-നുമാണ്. ഈ സാമ്പത്തിക വര്‍ഷം ഇത് മൂന്നാം തവണയാണ് ഡിവിഡന്റ് വിതരണം ചെയ്യുന്നത്. ഇതോടെ 10.75 രൂപ, ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 മാസത്തിനിടെ ഡിവിഡന്റ് ഇനത്തില്‍ നല്‍കുന്നത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓയില്‍ ഇന്ത്യ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.23 ആണ്.
ലക്ഷ്യ വില 310
ചൊവ്വാഴ്ച 224.7 രൂപ നിലവാരത്തിലാണ് ഓയില്‍ ഇന്ത്യ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 310 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ നിര്‍ദ്ദേശം. ഇതിലൂടെ അടുത്ത 12 മാസത്തിനകം 40 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 267.80 രൂപയും കുറഞ്ഞ വില 112 രൂപയുമാണ്. 52 ആഴ്ച കാലയളവില്‍ ഓയില്‍ ഇന്ത്യയുടെ ഓഹരികള്‍ 94 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഈ വര്‍ഷം ഇതുവരെ 13 ശതമാനവും ഓഹരി വില വര്‍ധിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications