റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആശങ്കയില്‍ നേരിട്ട തിരിച്ചടിയില്‍ നിന്നും ആഗോള വിപണികള്‍ കരകയറുകയാണ്. ഇതിന്റെ പ്രതിഫലനമെന്നോണം ആഭ്യന്തര വിപണികളും നഷ്ടം നികത്തി മുന്നേറുകയാണ്. ഇനി കടുത്ത നെഗറ്റീവ് വാര്‍ത്തകളോ സംഘര്‍ഷം വ്യാപിക്കാതിരുന്നാലോ വിപണിയില്‍ മുന്നേറ്റം ശക്തമാകും. ഇതിനിടെ സമീപ കാലയളവില്‍ ബുള്ളിഷ് മൊമന്റം കാണിക്കുന്ന ഒരു സ്മോള്‍ കാപ് ഓഹരിയില്‍ 60 ശതമാനത്തിലേറെ നേട്ടം ലക്ഷ്യമാക്കി നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
മഹീന്ദ്ര ലൈഫ്സ്പേസ്
മുംബൈ ആസ്ഥാനമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് മഹീന്ദ്ര ലൈഫ്സ്പേസ് ഡെവലപ്പേഴ്സ്. ഇതിനോടകം 9 നഗരങ്ങളിലായി 43 ഭവന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി. 18.05 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും 9.30 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മാണം പുരോഗമിക്കുകയുമാണ്. ഇതിനോടൊപ്പം ഉപകമ്പനികളിലൂടെ വാണിജ്യ കേന്ദ്രങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ പോലെ വമ്പന്‍ സംയോജിത പദ്ധതികളും നിര്‍മിച്ചിട്ടുണ്ട്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷമായി മഹീന്ദ്ര ലൈഫ്സ്പേസ് ഡെവലപ്പേഴ്സിന്റെ വരുമാനത്തിലും ലാഭത്തിലും വര്‍ധനയുണ്ടായിട്ടില്ല. അതേസമയം 2021- 22 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 24.34 കോടി രൂപയാണ്. മുന്‍ വര്‍ഷം സമാന പാദത്തേക്കാള്‍ 63 ശതമാനത്തോളം ഇടിവ്. എന്നാല്‍ അറ്റാദായം 24.86 കോടിയിലേക്ക് ഉയര്‍ന്നു. മുന്‍ വര്‍ഷത്തേക്കാള്‍ അറ്റാദായത്തില്‍ 322 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഓഹരി വിശദാംശം
മഹീന്ദ്ര ലൈഫ്സ്പേസിന്റെ (BSE: 532313, NSE: MAHLIFE) ഓഹരികളില്‍ 51.34 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 10.61 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 17.37 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 4,495 രൂപയും പ്രതിയോഹരി ബുക്ക് വാല്യൂ108.30 രൂപയുമാണ്. 2019-ന് ശേഷം കമ്പനി ലാഭവിഹിതം നല്‍കിയിട്ടില്ല.
ശ്രദ്ധേയ ഘടകം
കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികളില്‍ 20 ശതമാനത്തോളം മുന്നേറ്റമുണ്ടായിരുന്നു. സമീപകാലത്ത് ഓഹരിയില്‍ ബുള്ളിഷ് ട്രെന്‍ഡ് പ്രകടമാണ്. നിലവിലെ ഓഹരി വില ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണെന്നുള്ളത് ഇത് അടിവരയിടുന്നു. ആര്‍എസ്ഐ സൂചകങ്ങള്‍ 50 നിലവാരത്തിന് മുകളില്‍ നില്ക്കുന്നതും കുതിപ്പിനുള്ള സൂചന നല്കുന്നു.
ലക്ഷ്യവില 473
വെള്ളിയാഴ്ച രാവിലെ 295 രൂപ നിലവാരത്തിലാണ് മഹീന്ദ്ര ലൈഫ്സ്പേസ് ഡെവലപ്പേഴ്സിന്റെ ഓഹരികള്‍ വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും 473 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 60 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 347.90 രൂപയും കുറഞ്ഞ വില 153.60 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
