വിപണിയില്‍ സര്‍പ്രൈസ് റാലി തുടരുകയാണ്. ആഗോള ഘടകങ്ങള്‍ അനുകൂല ദിശയിലേക്ക് വരുന്നതും ആഭ്യന്തര വിപണിയുടെ കുതിപ്പിന് കരുത്തേകുന്നു. മാര്‍ച്ച് ആദ്യവാരം സമീപകാല താഴ്ച രേഖപ്പെടുത്തിയ പ്രധാന സൂചികകള്‍ ഇതിനോടകം 10 ശതമാനത്തോളം മുന്നേറിക്കഴിഞ്ഞു. തിരുത്തല്‍ നേരിട്ട ഓഹരികളിലും കുതിപ്പ് പ്രകടമാണ്. ഇത്തരത്തില്‍ മുന്നേറ്റത്തിനൊരുങ്ങുന്ന സ്മോള്‍ കാപ് ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയാണ് ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ്. 1948-ലാണ് തുടക്കം. ദ്രാവകം, വാതകം, ഖര പദാര്‍ത്ഥങ്ങള്‍ വഹിക്കാനാകും. പ്രധാനമായും ക്രൂഡ് ഓയില്‍, പെട്രോളിയം ഉത്പന്നങ്ങള്‍, വാതകങ്ങളുമാണ് കടത്തുന്നത്. ഡ്രൈ ബള്‍ക്ക് കാരിയര്‍, ടാങ്കര്‍ വിഭാഗത്തിലുള്ള 45 കപ്പലുകള്‍ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 5,076 കോടി രൂപയാണ്.
ഓഹരി വിശദാംശം
ഗ്രൈറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ്ങിന്റെ (BSE: 500620, NSE: GESHIP) 29.21 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക്് 20.64 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.83 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.61 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 524.22 നിരക്കിലാണെന്നതും ശ്രദ്ധേയം. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരി വിലയില്‍ 25 ശതമാനത്തോളം കുതിപ്പുണ്ടായി.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ്ങിന്റെ വരുമാനം 2 ശതമാനവും പ്രവര്‍ത്തന ലാഭം 12.2 ശതമാനം വീതവും വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. കമ്പനിയുടെ സാമ്പത്തികാടിത്തറ ശക്തമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 939 കോടി രൂപയാണ് വരുമാനം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാനത്തിലധികം വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 205 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. പ്രതിയോഹരി വരുമാനം 12 രൂപയില്‍ നിന്നും 13.97-ലേക്ക് മെച്ചപ്പെട്ടു.
ലക്ഷ്യവില 450
വ്യാഴാഴ്ച 345 രൂപ നിലവാരത്തിലാണ് ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ്ങിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 450 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 മാസത്തിനകം 30 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനിടെ ഓഹരികളുടെ ഉയര്‍ന്ന വില 445 രൂപയും കുറഞ്ഞ വില 262.80 രൂപയുമായാണ് രേഖപ്പെടുത്തിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications