രാവിലെ നേട്ടത്തിലാണ് വിപണിയില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും രണ്ട് ദിവസത്തെ ഇടവേള കണക്കാക്കിയുള്ള ലാഭമെടുപ്പും ആഗോള സൂചകങ്ങള്‍ അനുകൂലമാകാതിരുന്നതും വെള്ളിയാഴ്ചത്തെ വ്യാപാരം നഷ്ടത്തില്‍ അവസാനിപ്പിച്ചു. എങ്കിലും തിരുത്തലിനു ശേഷം ആകര്‍ഷകമായ വിലയില്‍ നില്ക്കുന്ന ഓഹരികളില്‍ നിക്ഷേപ താത്പര്യം ഉടലെടുത്തതാണ് നഷ്ടം കുറയ്ക്കാൻ സഹായിച്ചത്. അതിനിടെ അടുത്ത മൂന്ന് മാസത്തിനകം 16 ശതമാനത്തിലേറെ നേട്ടം സമ്മാനിക്കാവുന്ന ലാര്‍ജ് കാപ് ഫാര്‍മ സറ്റോക്ക് നിര്‍ദേശിച്ച്് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
ഓറോബിന്ദോ ഫാര്‍മ
1986 മുതല്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര മരുന്ന് നിര്‍മാണ കമ്പനിയാണ് ഓറോബിന്ദോ ഫാര്‍മ ലിമിറ്റഡ്. ജനറല്‍ വിഭാഗത്തിലുള്ളതും മരുന്ന് നിര്‍മ്മാണത്തിനു അവശ്യം വേണ്ട രാസ സംയുക്തങ്ങളുമാണ് പ്രധാനമായും കമ്പനി ഉത്പാദിപ്പിക്കുന്നത്. ഹൃദയ സംബന്ധമായ ആന്റിബയോട്ടിക്കുകള്‍, ആന്റി റിട്രോവൈറല്‍, രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, നാഡീരോഗങ്ങള്‍, ഉദര സംബന്ധമായ രോഗങ്ങള്‍, അലര്‍ജി രോഗങ്ങള്‍ എന്നിവയ്ക്കെതിരായ മരുന്നുകളാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്.
125 രാജ്യങ്ങളില്‍
കമ്പനിയില്‍ നിര്‍മിക്കുന്ന മരുന്നുകളും രാസസംയുക്തങ്ങളും 125 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു്. പ്രശസ്തമായ ആസ്ട്രസെനക്ക, ഫൈസര്‍ പോലുള്ള രാജ്യാന്തര മരുന്ന നിര്‍മാണ കമ്പനികളുമായി ഓറോബിന്ദോ ഫാര്‍മയ്ക്ക് ബിസിനസ് പങ്കാളിത്തമുണ്ട്. സംയോജിത വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന ഫാർമ കമ്പനിയാണിത്. 25,000 കോടിയോളം രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള ഫാര്‍മ കമ്പനിയാണിത്. വരുമാനത്തിലെ 90 ശതമാനവും കയറ്റുമതിയില്‍ നിന്നാണ് ലഭിക്കുന്നത്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഓറോബിന്ദോ ഫാര്‍മയുടെ (BSE : 524804, NSE : AUROPHARMA) സംയോജിത വരുമാനം 6,038.50 കോടി രൂപയാണ്. ഇത് ആദ്യ പാദത്തേക്കാള്‍ 4.41 ശതമാനം വര്‍ധനവമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 7.63 ശതമാനം കുറവുമാണ്. അതേസമയം, രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 707.76 കോടി രൂപയാണ്. നിലവില്‍ ഓഹരിയുടെ ഉയര്‍ന്ന വിലയില്‍ നിന്നും 50 ശതമാനത്തോളം താഴ്ന്നാണ് ഇപ്പോള്‍ ഓഹരികള്‍ നില്‍ക്കുന്നത്.
ലക്ഷ്യ വില 828 രൂപ
നിലവില്‍ 709.50 രൂപ നിലവാരത്തിലാണ് ഓറോബിന്ദോ ഫാര്‍മയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 828 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ നിര്‍ദേശം. ഇതിലൂടെ അടുത്ത 3 മാസത്തിനകം 17 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 1,063.90 രൂപയും കുറഞ്ഞ വില 620.50 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുളളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications