വിപണിയിലെ നൂറുകണക്കിന് ഓഹരികളില്‍ നിന്നും നിക്ഷേപത്തിനും ഹ്രസ്വകാല വ്യാപാരത്തിനുമായി ഓരോന്നിനെയും തെരഞ്ഞെടുക്കുന്നതിന് വിവിധ മാര്‍ഗ്ഗങ്ങളാണ് പലരും അവലംബിക്കുന്നത്. അടിസ്ഥാനപരമായി മികച്ച് നില്ക്കുന്ന ഓഹരികളെ കണ്ടെത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കുന്നവരും ഉണ്ട്. അതേസമയം ടെക്നിക്കല്‍ സൂചകങ്ങളെ അടിസ്ഥാനമാക്കിയും ഓഹരിയുടെ വിലയിലെ ട്രെന്‍ഡിനെ അടിസ്ഥാനമാക്കിയും ഹ്രസ്വകാലത്തേക്ക് നിക്ഷേപം നടത്തുന്നവരും ഉണ്ട്. ഇത്തരത്തില്‍ അടുത്ത 6 മാസത്തിനകം മികച്ച ലാഭം നേടിത്തരാവുന്ന ഒരു മള്‍ട്ടിബാഗര്‍ സ്മോള്‍ കാപ് ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
ജിന്‍ഡാല്‍ ഡ്രില്ലിങ്
പ്രശസ്തമായ ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ജിന്‍ഡാല്‍ ഡ്രില്ലിങ് & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. രാജ്യത്തെ രണ്ടാമത്തെ വലിയ സമുദ്ര പര്യവേക്ഷണ കമ്പനിയാണിത്. ഐഎസ്ഒ 9001:2000 അംഗീകാരം നേടിയിട്ടുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിലെ ഖനനം, തിരശ്ചീന തുരക്കല്‍, എംഡബ്ല്യൂഡി സര്‍വീസസ്, ചെളി നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. എണ്ണ, വാതക കമ്പനികളാണ് ജിന്‍ഡാല്‍ ഡ്രില്ലിങ്ങിന്റെ മുഖ്യ ഉപഭോക്താക്കള്‍. 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തന രംഗത്തുള്ള കമ്പനിയുടെ ആസ്ഥാനം മുംബൈയിലാണ്.
സാമ്പത്തികം
2018-ന് ശേഷം ജിന്‍ഡാല്‍ ഡ്രില്ലിങ്ങിന്റെ വരുമാനത്തില്‍ ക്രമാനുഗത വളര്‍ച്ചയുണ്ട്. എന്നാല്‍ അറ്റാദയത്തിന്റെ വളര്‍ച്ച സ്ഥായിയല്ല. അതേസമയം, ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 115.79 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 2 ശതമാനം ഉയര്‍ച്ചയാണ് കാണിച്ചത്. മൂന്നാം പാദത്തിലെ അറ്റാദായം 34.43 കോടി രൂപയാണ്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 309 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. പ്രതിയോഹരി വരുമാനവും 5.68 രൂപയില്‍ നിന്നും 11.88-ലേക്ക് മെച്ചപ്പെട്ടു.
ഓഹരി വിശദാംശം
ജിന്‍ഡാല്‍ ഡ്രില്ലിങ്ങിന്റെ (BSE: 511034, NSE: JINDRILL) 67.42 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 32.28 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 387 രൂപയാണെന്നതും ശ്രദ്ധേയം. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.23 ശതമാനമാണ്. നിലവിലെ വിപണി മൂലധനം 631 കോടി രൂപയാണ്. ഓയില്‍ ഡ്രില്ലിങ്ങ് ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 17.45 ആയിരിക്കുമ്പോള്‍ ജിന്‍ഡാല്‍ ഡ്രില്ലിങ്ങിന്റേത് 7.03 ആണെന്നതും ശ്രദ്ധേയം.
ലക്ഷ്യവില 283
ചൊവ്വാഴ്ച 217.85 രൂപയിലാണ് ജിന്‍ഡാല്‍ ഡ്രില്ലിങ്ങിന്റെ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 283 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ ആറ് മാസത്തിനകം 30 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 236.50 രൂപയും കുറഞ്ഞ വില 83.10 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരികള്‍ 11 ശതമാനത്തിലേറെ മുന്നേറിയിട്ടുണ്ട്. ഒരു വര്‍ഷ കാലയളവിനിടെ 130 ശതമാനം നേട്ടവും ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
