ലാര്‍ജ് കാപ് ഓഹരികളേക്കാള്‍ മികച്ച വളര്‍ച്ചാ നിരക്ക് കാഴ്ചവയ്ക്കാനാകുന്ന വിഭാഗമാണ് സ്മോള്‍ കാപ് ഓഹരികള്‍. വന്‍കിട കമ്പനികളേക്കാള്‍ വേഗത്തിലും താരതമ്യേന എളുപ്പത്തിലും ചെറുകിട സംരംഭങ്ങള്‍ക്ക് കച്ചവടം ഇരട്ടിയായി വര്‍ധിപ്പാക്കാന്‍ സാധിക്കുന്നതു കൊണ്ടാണിത്. അതേസമയം, മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് കുറവായതുകൊണ്ട് ചില റിസ്കുകള്‍ ഉണ്ടെങ്കിലും അടിസ്ഥാനപരമായി മികച്ച സ്മോള്‍ കാപ് ഓഹരിയില്‍ നിന്നും ഉയര്‍ന്ന ആദായത്തിനുള്ള സാധ്യതകളേറെയാണ്. ഏതൊരു നിക്ഷേപകനും പോര്‍ട്ട്ഫോളിയോയില്‍ സ്മോള്‍ കാപ് ഓഹരികള്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാകും. ഇത്തരത്തില്‍ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിക്ഷേപത്തിനായി നിര്‍ദേശിച്ച 10 സ്മോള്‍ കാപ് ഓഹരികളെയാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
1) കാപസിറ്റ് ഇന്ഫ്രാപ്രോജക്ട്
കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് പ്രവര്‍ത്തനം. കമ്പനിക്ക് കുറഞ്ഞ കടബാധ്യതകളേയുള്ളൂ എന്നതും ശ്രദ്ധേയം. നിലവില്‍ 140 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സമീപ ഭാവിയില്‍ ഓഹരി 232 രൂപ വരെയെത്താം. അതായത് 67 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 252 രൂപയും കുറഞ്ഞ വില 123.05 രൂപയുമാണ്.
2) അലുവാലിയ കോണ്‍ട്രാക്ട്സ്
സിവില്‍ കണ്‍സ്ട്രക്ഷന്‍, കരാര്‍ പണികളില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. കമ്പനിയുടെ കാഷ് ഫ്ലോ ശക്തിപകരുന്ന ഘടകമാണ്. നിലവില്‍ 399 രൂപ വിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സമീപ ഭാവിയില്‍ ഓഹരി 522 രൂപ നിലവാരത്തിലേക്കെത്താം. അതായത് 30 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 540.45 രൂപയും കുറഞ്ഞ വില 274.70 രൂപയുമാണ്.
3) മാക്സ് ഹെല്‍ത്ത്കെയര്‍
ആശുപത്രി ശൃംഖലയും ആരോ-ഗ്യ പരിപാലന രംഗത്തും പ്രവത്തിക്കുന്നു. കമ്പനിയുടെ കാഷ് ഫ്ളോ ഉയരുന്നത് പോസിറ്റീവ് ഘടകമാണ്. വെള്ളിയാഴ്ച രാവിലെ 375 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സമീപ ഭാവിയില്‍ ഓഹരി 430 രൂപ വരെയെത്താം. അതായത് 15 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 458.05 രൂപയും കുറഞ്ഞ വില 178 രൂപയുമാണ്.
4) ഫൈന്‍ ഓര്‍ഗാനിക്സ്-
വിവിധതരം കെമിക്കലുകളുടെ ഉത്പദാനവും വിതരണവും ഇറക്കുമതിയും കയറ്റുമതിയിലുമൊക്കെശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സമീപകാല പ്രതിയോഹരി വരുമാനം ഉയര്‍ന്നതാണ്. നിലവില്‍ 3,985 രൂപ വിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സമീപ ഭാവിയില്‍ ഓഹരി 4,380 രൂപ നിലവാരത്തിലേക്കെത്താം. അതായത് 11 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 4,765.25 രൂപയും കുറഞ്ഞ വില 3,176.85 രൂപയുമാണ്.
5) കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍-
നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനം. ടെക്നിക്കല്‍ ചാര്‍ട്ടില്‍ ബുള്ളിഷ് സൂചന നല്കുന്നു. വെള്ളിയാഴ്ച രാവിലെ 310 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സമീപ ഭാവിയില്‍ ഓഹരി 360 രൂപ വരെയെത്താം. അതായത് 16 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 343.90 രൂപയും കുറഞ്ഞ വില 188 രൂപയുമാണ്.
6) ടീംലീസ് സര്‍വീസസ്-
വന്‍കിട കമ്പനികള്‍ക്കു വേണ്ടി ജീവനക്കാരെ കണ്ടെത്തി നല്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. നിലവില്‍ കമ്പനിയുടെ സാമ്പത്തിക നിലവാരം ശക്തമാണ്. നിലവില്‍ 4,050 രൂപ വിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സമീപ ഭാവിയില്‍ ഓഹരി 5,260 രൂപ നിലവാരത്തിലേക്കെത്താം. അതായത് 30 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 5,550 രൂപയും കുറഞ്ഞ വില 2,764.65 രൂപയുമാണ്.
7) എപിഎല്‍ അപ്പോളൊ ട്യൂബ്സ്-
സ്റ്റീല്‍ പൈപ്, ട്യൂബുകള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. കമ്പനിയുടെ സാമ്പത്തികാടിത്തറ ശക്തമാണ്. നിലവില്‍ 832 രൂപ വിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സമീപ ഭാവിയില്‍ ഓഹരി 1,113 രൂപ നിലവാരത്തിലേക്കെത്താം. അതായത് 33 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,114.55 രൂപയും കുറഞ്ഞ വില 470.05 രൂപയുമാണ്.
8) ഫെഡറല്‍ ബാങ്ക്-
സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കുകളിലൊന്നാണിത്. വര്‍ധിക്കുന്ന കാഷ് ഫ്ലോ ശ്രദ്ധേയ ഘടകമാണ്. വെള്ളിയാഴ്ച രാവിലെ 98 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സമീപ ഭാവിയില്‍ ഓഹരി 121 രൂപ വരെയെത്താം. അതായത് 23 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 107.65 രൂപയും കുറഞ്ഞ വില 70.20 രൂപയുമാണ്.
9) ഇന്ത്യമാര്‍ട്ട് ഇന്റര്‍മെഷ്-
രാജ്യത്തെ ആദ്യത്തേയും ഏറ്റവും വലുതുമായ ബി2ബി ഡിജിറ്റല്‍ വിപണന ശൃംഖലയാണിത്. പ്രതിയോഹരി വരുമാനം ഉയരുന്നുണ്ട്. നിലവില്‍ 4,860 രൂപ വിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സമീപ ഭാവിയില്‍ ഓഹരി 8,000 രൂപ നിലവാരത്തിലേക്കെത്താം. അതായത് 60 ശതമാനത്തിലേറെ നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 9,710.70 രൂപയും കുറഞ്ഞ വില 4,507.55 രൂപയുമാണ്.
10) സുദര്ശന് കെമിക്കല്‍-
ഛായം, വര്‍ണക്കൂട്ടുകളും നിര്‍മിക്കുന്ന കമ്പനിയാണിത്. വരുമാനത്തിലും അറ്റാദായത്തിലും വളര്‍ച്ച പ്രകടമാക്കുന്നത് ശ്രദ്ധേയ ഘടകമാണ്. വെള്ളിയാഴ്ച രാവിലെ 570 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സമീപ ഭാവിയില്‍ ഓഹരി 790 രൂപ വരെയെത്താം. അതായത് 38 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 794 രൂപയും കുറഞ്ഞ വില 496.50 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
