ഇക്കഴിഞ്ഞ ഒക്ടോബര്‍ മധ്യത്തോടെയാണ് പ്രധാന സൂചികകള്‍ സര്‍വകാല റെക്കോഡ് ഉയര്‍ന്ന നിലവാരം കുറിച്ചത്. സമാനമായി മിക്ക ഓഹരികളും 52 ആഴ്ചയിലെ ഉയര്‍ന്ന വില ആ കാലയളവില്‍ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പണപ്പെരുവും ഒമിക്രോണ്‍ ഭീഷണിയും കാരണം വിപണിയില്‍ തിരുത്തലുണ്ടായി. എന്നാല്‍ വിപണി ഇറങ്ങിയപ്പോള്‍ പുതിയ ഉയരങ്ങള്‍ താണ്ടി മുന്നോട്ട് കുതിക്കുന്ന ഒരു ഓഹരിയില്‍ ആറ് മാസത്തിനകം 30 ശതമാനത്തോളം നേട്ടം പ്രതീക്ഷിക്കാമെന്ന് സൂചിപ്പിച്ച് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
ഭാരത് ബിജ്ലി
1946 മുതല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ഇലക്ട്രിക് എഞ്ചിനീയറിംഗ് കമ്പനികളിലൊന്നാണ് ഭാരത് ബിജ്ലി ലിമിറ്റഡ്. പ്രധാനമായും രണ്ടു വിഭാഗങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ട്രാന്‍സ്ഫോമറുകള്‍, മോട്ടോറുകള്‍, എസി/ഡിസി ഡ്രൈവുകള്‍ പോലെയുള്ള വ്യാവസായിക വൈദ്യുത ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടിയും പദ്ധതികളുടെ നിര്‍മാണ കരാറുകളിലുമാണ് കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനം. ഊര്‍ജ്ജം, റിഫൈനറീസ്, സ്റ്റീല്‍, സിമന്റ്, റെയില്‍വേ, ടെക്സ്റ്റൈല്‍സ്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേഖലയിലേക്കാണ് കമ്പനിയുടെ ഉല്പന്നങ്ങള് ഏറെയും എത്തുന്നത്.
സാമ്പത്തികം
കഴിഞ്ഞ അഞ്ചു വര്‍ഷമായി വരുമാനത്തിലും പ്രവര്‍ത്തന ലാഭത്തിലും സ്ഥായിയായ വളര്‍ച്ചയല്ല പ്രകടമാക്കുന്നത്. എങ്കിലും കഴിഞ്ഞ അഞ്ച് സാമ്പത്തിക പാദങ്ങളിലായി വരുമാന വളര്‍ച്ചയില്‍ ക്രമാനുഗതമായ പുരോഗതി ഉണ്ടാകുന്നുണ്ട്. സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ 305 കോടി രൂപയാണ് ഭാരത് ബിജ്ലിയുടെ (BSE: 503960, NSE: BBL) വരുമാനം. ഇതേ കാലയളവിലെ അറ്റാദായം 14 കോടി രൂപയുമാണ്.
ഓഹരി പങ്കാളിത്തം
ഭാരത് ബിജ്ലിയുടെ ഓഹരികളില്‍ 33 ശതമാനം മാത്രമാണ് പ്രമോട്ടര്‍മാരുടെ കയ്യിലുള്ളത്. 12 ശതമാനത്തോളം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലും ബാക്കി 54 ശതമാനത്തോളം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണുള്ളത്. നിലവില്‍ 1,040 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 110 ശതമാനത്തിലധികം നേട്ടം ഓഹരി ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി രണ്ട് ശതമാനം നേട്ടം മാത്രമാണ് ഓഹരികളില്‍ ഉണ്ടായിരിക്കുന്നത്.
അനുകൂല ഘടകം
അസംസ്കൃത വസ്തുക്കളില്‍ ഉണ്ടായ വിലക്കയറ്റമാണ് കമ്പനിയുടെ ലാഭക്ഷമതയെ തളര്‍ത്തിയത്. എങ്കിലും കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ കമ്പനി മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ ദീന് ദയാല്‍ ഉപാധ്യായ ഗ്രാമ് ജ്യോതി യോജനയും ഇന്‍ഡഗ്രേറ്റഡ് പവര്‍ ഡെവലപ്മെന്റ് സ്കീം പോലെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതും കമ്പനിക്ക് ഗുണകരമാണ്.
ലക്ഷ്യ വില 2,344
നിലവില്‍ ഭാരത് ബിജ്ലി ലിമിറ്റഡിന്റെ ഓഹരികള്‍ 1,841 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 2,344 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം എന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത ആറു മാസത്തിനകം 28 ശതമാനം ലാഭം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില 2,050 രൂപയും കുറഞ്ഞ വില 811.20 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications