രണ്ടു മാസത്തോളം നീണ്ടുനിന്ന തിരുത്തലുകള്‍ക്ക് ശേഷം വിപണി വീണ്ടും ഉയര്‍ന്ന നിലവാരത്തിലേക്ക് തിരച്ചെത്തിക്കഴിഞ്ഞു. ആഗോള സൂചനകള്‍ ദുര്‍ബലമാണെങ്കിലും ആഭ്യന്തര വിപണികള്‍ കുതിപ്പിന്റെ പാതയിലേക്ക് ചുവടുമാറ്റി. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടിസ്ഥാനപരമായി തന്നെ ശക്തമാണ്. താമസിയാതെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റും അവതരിപ്പിക്കപ്പെടും. ഇതോടെ സമീപ ഭാവിയിലേക്കുള്ള ആഭ്യന്തര വിപണികളുടെ ഭാഗധേയം നിര്‍ണയിക്കപ്പെടും. ഇതിനിടെ മൂന്ന് മാസകലായളവിലേക്ക് 17 ശതമാനം നേട്ടം നല്കാവുന്ന ഒരു രാസവള നിര്‍മാണ കമ്പനിയില്‍ ഹ്രസ്വകാല നിക്ഷേപം നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസും രംഗത്തെത്തി.
ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ്
രാജ്യത്തെ പ്രമുഖ കാര്‍ഷിക രാസവള നിര്‍മാതാക്കളാണ് ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ്. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ യൂറിയ ഉത്പാദകരാണ്. വാര്‍ഷികമായി 15 ലക്ഷം ടണ്‍ ആണ് ഉത്പാദന ശേഷി. പ്രധാനമായും നൈട്രജന്‍ ചേര്‍ന്ന വളങ്ങളാണ് നിര്‍മിക്കുന്നത്. കാര്‍ഷിക വ്യാപാരത്തിലും ചെറിയ ഉരുളക്കിഴങ്ങിന്റെ വിത്തുകളുടെ വിതരണം, സോഫ്റ്റ്വെയര്, നൂല് ഉത്പാദനം എന്നീ മേഖലകളിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. 1985-ല്‍ രാജസ്ഥാനിലെ കോട്ടയിലാണ് ചമ്പല്‍ ഫെര്ട്ടിലൈസേഴ്സിന്റെ് തുടക്കം. കോട്ടയില്‍ തന്നെയാണ് നിര്‍മാണ ശാലയും പ്രവര്‍ത്തിക്കുന്നത്. പ്രശസ്ത ബിസിനസ് സംരംഭകരായ കെകെ ബിര്‍ള ഗ്രൂപ്പിന് കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 2017-ല്‍ ഷിപ്പിങ് ബിസിനസില്‍ നിന്നും 2015-ല്‍ ടെക്സ്റ്റൈല്‍ ബിസിനസില്‍ നിന്നും കമ്പനി പിന്മാറിയിരുന്നു.
മറ്റ് വിശദാംശങ്ങള്‍
നിലവില്‍ ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സിന്റെ വിപണി മൂലധനം 17,859 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ്. 1.75 ശതമാനമാണ്. പ്രൈസ് ടു ഏണിങ് (പിഇ) റേഷ്യോ 9.89 ആണ്. പ്രതിയോഹരി ബുക്ക് വാല്യൂ 125.73 രൂപയിലും നില്ക്കുന്നു. കമ്പനിയില്‍ 60.39 ശതമാനം ഓഹരികളും പ്രമോട്ടറുടെ കൈവശമുണ്ട്. ഇതില്‍ 18.09 ശതമാനം ഓഹരികളും പ്ലഡ്ജ് (ഈട് നല്‍കുക) ചെയ്തിട്ടുണ്ട്. വിദേശ ധനകര്യ സ്ഥാപനങ്ങള്‍ക്ക് 11.4 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 13.2 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
സാമ്പത്തികം
ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സിന് (BSE : 500085, NSE : CHAMBLFERT) കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തിലും അറ്റാദായത്തിലും ക്രമാനുഗത വളര്‍ച്ചയുണ്ട്. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 4,495.93 കോടി രൂപയാണ്. ഇത് മുന്‍ പാദത്തേക്കാള്‍ 26.75 ശതമാനം വര്‍ധനവാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയത്. ഇതേകാലയളവിലെ കമ്പനിയുടെ അറ്റാദായം 425.38 കോടി രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 11 ശതമാനത്തോളം ഓഹരി വില വര്‍ധിച്ചു. ഇതോടെ ഒരു വര്‍ഷ കാലയളവില്‍ 80 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു.
ലക്ഷ്യ വില 499
ബുധനാഴ്ച 429.10 രൂപയിലാണ് ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 499 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 3 മാസത്തിനുള്ളില്‍ 17 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 451 രൂപയും കുറഞ്ഞ വില 200.35 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎപ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
