2021-ലെ അവസാന പാദത്തിലുണ്ടായ തിരുത്തലിനു ശേഷം വിപണി ശക്തമായൊരു തിരിച്ചു വരവിന്റെ സൂചനകള്‍ നല്കി കഴിഞ്ഞു. വെള്ളിയാഴ്ചത്തെ മുന്നേറ്റം പുതുവര്‍ഷത്തിന്റെ തുടക്കത്തിനും ശുഭസൂചനയാണ് നല്‍കുന്നത്. കോവിഡ് വന്നതിന്റെ പശ്ചാത്തലത്തില്‍ വ്യവസായിക, വാണിജ്യ ലോകത്തെ ഡിജിറ്റല്‍വത്കരണമൊക്കെ അതിവേഗത്തിലായത് ഐടി കമ്പനികളുടെ ഓഹരികളെ നിക്ഷേപകരുടെ പ്രിയപ്പെട്ട സങ്കേതമാക്കുന്നുണ്ട്. ഇതിനിടെ, അടുത്ത 6 മാസത്തിനകം 600 രൂപ നിലവാരം മറിടക്കാവുന്ന ഒരു മള്‍ട്ടിബാഗര്‍ ഐടി സ്റ്റോക്ക് നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
സെന്‍സാര്‍ ടെക്നോളജീസ്
പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികളിലൊന്നാണ് സെന്‍സാര്‍ ടെക്നോളജീസ്. പൂനെ ആസ്ഥാനമായാണ് പ്രവര്‍ത്തനം. സോഫ്റ്റ്വെയര് വികസനം മുതല്‍ ബിസിനസ് പ്രോസസ് ഔട്ട് സോഴ്സിംഗ് വരെയും കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ മുതല്‍ പദ്ധതി നിര്‍വഹണം വരെയുള്ള ഐടി സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എല്ലാത്തരം സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. നോളജ് മാനേജ്മെന്റ് സര്‍വീസസ്, റിമോട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ് ആന്‍ഡ് ടെസ്റ്റിംഗ്, സോഫ്റ്റ്വെയര് ആപ്ലിക്കേഷന്‍ പ്ലാനിങ്, പോര്‍ട്ട്ഫോളിയോ ബില്‍ഡിംഗ്, മൈഗ്രേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് എന്നീ വിഭാഗങ്ങളിലും കമ്പനിയുടെ സേവനം ശ്രദ്ധേയമാണ്.
അനുകൂല ഘടകം
രണ്ടാം സാമ്പത്തിക പാദത്തിലെ പ്രവര്‍ത്തന ഫലവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഭാവി വളര്‍ച്ചയെ കുറിച്ച് പ്രകടിപ്പിച്ചിരിക്കുന്ന ആത്മവിശ്വാസം ശ്രദ്ധേയമായിരുന്നു. സെന്‍സാര്‍ ടെക്നോളജീസിന്റെ പല ഉപവിഭാഗങ്ങളിലും വരുമാന വര്‍ദ്ധനവിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. കാര്യക്ഷമത ഉയര്‍ത്തുന്നതിനും വിഭവങ്ങള്‍ പരമാവധി വിനിയോഗിക്കുന്നതിലും കമ്പനിയുടെ ഉപവിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിക്കാന്‍ കമ്പനി മാനേജ്മെന്റ് ശ്രദ്ധിക്കുന്നുണ്ട്. പുതിയ സിഇഒ, കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് ശക്തി പകരുന്ന ഘടകമാണ്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍, മികച്ച പ്രവര്‍ത്തന ഫലമാണ് സെന്‍സാര്‍ ടെക്നോളജീസ് പുറത്തെടുത്തത്. ഡോളറിനെ അടിസ്ഥാനമാക്കിയുള്ള വരുമാനത്തില്‍ 12 ശതമാനം വളര്‍ച്ച കൈവരിച്ചു. നികുതിയും പലിശയും കിഴിക്കുന്നതിനു മുന്നേയുള്ള പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ പക്ഷേ മൂന്നൂറ് ബേസിസ് പോയിന്റ് ഇടിഞ്ഞിട്ടുണ്ട്. അത് വിതരണ മേഖലയിലെ പ്രശ്നങ്ങള്‍ കാരണവും ശമ്പള പരിഷ്കരണം മൂലമാണ്. ഇതും വരുന്ന പാദങ്ങളില്‍ പരിഹരിക്കുമെന്നാണ് മാനേജ്മെന്റ്് നല്കുന്ന സൂചന. 2023 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 19 ശതമാനം വര്‍ധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
ലക്ഷ്യവില 613
വെള്ളിയാഴ്ച 524 രൂപ നിലവാരത്തിലാണ് സെന്‍സാര്‍ ടെക്നോളജീസിന്റെ (BSE : 504067, NSE : ZENSARTECH) ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 613 രൂപ ലക്ഷ്യമാക്കി കമ്പനിയുടെ ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത ആറ് മാസത്തിനകം 20 ശതമാനത്തോളം നേട്ടമാണ് ലഭിക്കുകയെന്നും അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications