അവസാന 2-3 മാസങ്ങളിലെ ചാഞ്ചാട്ടം ഒഴിവാക്കിയാല്‍ 2021 വര്‍ഷം നിക്ഷേപകര്‍ക്കും ട്രേഡര്‍മാര്‍ക്കും നേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമായാണ് കടന്നു പോകുന്നത്. 2021-ലെ അഭൂതപൂര്‍വമായ ബുള്‍ തരംഗം 2022-ല്‍ ആവര്‍ത്തിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധരിലാരും തന്നെ പ്രവചിച്ചിട്ടില്ല. എന്തായാലും തികഞ്ഞ ആസൂത്രണത്തോടെയും ചിട്ടയായ പഠന, നിരീക്ഷണങ്ങളിലൂടെയും നീങ്ങിയാല്‍ പുതു വര്‍ഷമായ 2022-ലും ഓഹരി വിപണിയില്‍ നിന്നും നേട്ടം കൊയ്യാവുന്നതേ ഉള്ളൂ. ഇതിന്റെ ഭാഗമായി പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് 2022 വര്‍ഷത്തേക്ക നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഒരു മെറ്റല്‍ സ്റ്റോക്ക് നിര്‍ദേശിച്ചു.
ഹിന്ദുസ്ഥാന്‍ സിങ്ക്
1966-ല്‍ പൊതുമേഖലയിലാണ് ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചത്. 2001-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ചതിലൂടെ വേദാന്ത ഗ്രൂപ്പ് കമ്പനിയെ ഏറ്റെടുത്തു. നാകം, ഈയം, വെള്ളി എന്നിവ ഏകീകൃതമായി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയും ലോകത്തെ തന്നെ മുന്‍നിര കമ്പനികളിലൊന്നുമാണിത്. മൂന്ന് ഗുണമേന്മയിലുള്ള നാകവും ഉത്പാദിപ്പിക്കുന്നുണ്ട്. ബാറ്ററി നിര്‍മാണത്തിന് ഏറെ അത്യാവശ്യമായ ശുദ്ധമായ ഈയവും ഉത്പാദിപ്പിക്കുന്നു.
അനുകൂല ഘടകം
അടുത്തിടെ, കമ്പനിയില്‍ ശേഷിച്ചിരുന്ന 29.54 ശതമാനം ഓഹരികള്‍ കൂടി വിറ്റഴിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഓഹരികളുടെ മൂല്യം വര്‍ധിപ്പിച്ചു. ശുദ്ധമായ നാകത്തിന്റെ വിപണി വിഹിതത്തില്‍ 80 ശതമാനവും നാക ലോഹസങ്കരത്തിന്റെ വിപണിയില്‍ 77 ശതമാനം വിഹിതവും ഹിന്ദുസ്ഥാന്‍ സിങ്കിനുണ്ട്. കമ്പനിയുടെ ഉയര്‍ന്ന ഉത്പാദന ക്ഷമതയും അനുകൂല ഘടകമാണ്. രാജസ്ഥാനിലെ വമ്പന്‍ ധാതുശേഖരം ഉപയോഗിക്കാനുള്ള കരാര്‍ സര്‍ക്കാരില്‍ നിന്നും നേടിയതും ഭാവി വരുമാനം ഉറപ്പാക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ട ഘടകം
ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും തരുമ്പിനെ പ്രതിരോധിക്കുന്നതിനും രാസവൈദ്യുത പ്രക്രിയയിലൂടെ (ഗാല്‍വനൈസേഷന്‍) ഇരുമ്പിലും ഉരുക്കിലും ആവരണം പൂശുന്നതിനാണ് നാകം പ്രധാനമായും ഉപയോഗിക്കുന്നത്. വാഹനം, ബാറ്ററി, വീട്ടുപകരണങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉപയോഗത്തിനുള്ള സ്റ്റീല്‍ നിര്‍മാണത്തിനുമാണ് ഗാല്‍വനൈസ്ഡ് സ്റ്റീല്‍ വേണ്ടി വരുന്നത്. അതിനാല്‍ മേല്‍പ്പറഞ്ഞ വ്യവസായങ്ങളുടെ പുരോഗതിയില്‍ എന്തെങ്കിലും തിരിച്ചടിയുണ്ടാകുന്നത് നാകത്തിന്റെ ആവശ്യകതയും കുറയ്ക്കും. കൂടാതെ പാരിസ്ഥിതിക പ്രശ്നങ്ങളുയര്‍ത്തി വരാവുന്ന നിയന്ത്രണങ്ങളും ഹിന്ദുസ്ഥാന്‍ സിങ്കിനെ പ്രതികൂലമായി ബാധിക്കാം.
മികച്ച നേട്ടം
നിലവില്‍ 313.65 രൂപയിലാണ് ഹിന്ദുസ്ഥാന്‍ സിങ്കിന്റെ (BSE: 500188, NSE: HINDZINC) ഓഹരികള്‍ വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷ കാലയാളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 407.90 രൂപയും കുറഞ്ഞ വില 224.70 രൂപയുമാണ്. നിലവില്‍ 1,32,527 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. ഈ വര്‍ഷം ഇതുവരെ 31 ശതമാനം നേട്ടം ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഓഹരികളിലെ നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications