ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരിക്കും പണത്തിന് ആവശ്യം വരുന്നത്. വാഹന റിപ്പയറിംഗ്, വീട് പുതുക്കിപണിയൽ, ചികിത്സാ ആവശ്യം തുടങ്ങി അത്യാവശ്യങ്ങൾ ഓരോന്നായി ശ്വാസം മുട്ടിക്കും. ചിലർ അത്തരം സന്ദർഭങ്ങളിൽ കയ്യിലുള്ള സമ്പാദ്യമുപയോഗിച്ച് കാര്യങ്ങൾ മാനേജ് ചെയ്യും. എന്നാൽ സമ്പാദ്യം തികയാതെ വന്നാൽ വന്നാൽ കടം വാങ്ങുകയല്ലാതെ വേറെ വഴിയുണ്ടാകില്ല. സുഹൃത്തുക്കൾ, വീട്ടുകാർ എന്നിവരിൽ നിന്നും അത്യാവശ്യത്തിന് പണം കടം വാങ്ങാം. എന്നാൽ അതും തികയാതെ വന്നാൽ പേഴ്സണൽ ലോണുകൾ വലിയ ആശ്വാസമാണ്.
ശരവേഗത്തിൽ പണം ലഭിക്കും
പേഴ്സണൽ ലോണുകൾക്ക് സാധാരണയായി ഉയർന്ന പലിശനിരക്കാണ് ഈടാക്കുന്നത്. പക്ഷെ വേഗത്തിൽ ലഭിക്കും എന്നത് കൊണ്ടു തന്നെ ആരും പലിശ നിരക്ക് ശ്രദ്ധിക്കാറില്ല. പേഴ്സണൽ ലോൺ നേടുന്നത് ശമ്പളമുള്ള ജീവനക്കാർക്ക് വളരെ ലളിതമാണ്. ആവശ്യമായ രേഖകളിൽ സാധാരണയായി കഴിഞ്ഞ മൂന്ന് മാസത്തെ സാലറി സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ എന്നിവ ഉൾപ്പെടുന്നു.

ഉയർന്ന ക്രെഡിറ്റ് സ്‌കോർ, കുറഞ്ഞ പലിശ
ഉയർന്ന ക്രെഡിറ്റ് സ്‌കോറുകളുള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ പേഴ്സണൽ ലോൺ ലഭിക്കും. അതേസമയം കുറഞ്ഞ സ്‌കോറുള്ളവർക്ക് ഉയർന്ന നിരക്കുകൾ നേരിടേണ്ടി വന്നേക്കാം. പേഴ്സണൽ ലോൺ എടുക്കുന്നതിന് മുൻപ് വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ പരിശോധിക്കുകയും താരതമ്യം ചെയ്യുകയും വേണം. വിവിധ ബാങ്കുകൾ പേഴ്സണൽ ലോണുകൾക്ക് ഈടാക്കുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
1. എച്ച്ഡിഎഫ്സി ബാങ്ക് - 10.75% മുതൽ 24% വരെ
2. ഐസിഐസിഐ ബാങ്ക് - 10.65% മുതൽ 16.00% വരെ
3. എസ്.ബി.ഐ - 11.15% മുതൽ 11.90% വരെ
4. കൊട്ടക് മഹീന്ദ്ര - 10.99%
5 - ആക്സിസ് ബാങ്ക് - 10.65% മുതൽ 22% വരെ
6. ഇൻഡസ്ഇൻഡ് ബാങ്ക് - 10.25% മുതൽ 26% വരെ
7. ബാങ്ക് ഓഫ് ബറോഡ - 11.40% മുതൽ 18.75% വരെ
8. പഞ്ചാബ് നാഷണൽ ബാങ്ക് - 11.40% മുതൽ 12.75% വരെ
9. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 11.35% മുതൽ 15.45% വരെ
10. ഐഡിബിഐ ബാങ്ക് - 10.50% മുതൽ 13.25% വരെ
ഏറ്റവും കുറഞ്ഞ പലിശ എങ്ങനെ നേടാം..?
വ്യക്തിഗത വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നതിന്, ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. 750-ൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉള്ള അപേക്ഷകർക്ക് കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ തിരിച്ചടവ് ചരിത്രം ലോൺ ദാതാക്കൾ കണക്കിലെടുക്കുന്നതിനാൽ, ലോൺ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകൾ നഷ്‌ടപ്പെടുന്നത് ഒഴിവാക്കുന്നതും പ്രധാനമാണ്. ഉത്സവ വേളകളിൽ പ്രത്യേക ഓഫറുകൾക്കായി ശ്രദ്ധ പുലർത്തുന്നതും കുറഞ്ഞ പലിശ നിരക്ക് നേടാൻ സഹായിക്കും.
മികച്ച നിരക്ക് കണ്ടെത്താൻ വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടാതെ, കടം കൊടുക്കുന്നയാളുമായി ചർച്ച നടത്തുന്നത്, പ്രത്യേകിച്ച് നിങ്ങൾക്ക് നല്ല ബന്ധമുണ്ടെങ്കിൽ അല്ലെങ്കിൽ നിലവിലുള്ള ഒരു ഉപഭോക്താവാണെങ്കിൽ, ഒരു വ്യക്തിഗത വായ്പയുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നേടാൻ സഹായിക്കും.
ഗവേഷണം നടത്താം
ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ബാങ്കുകൾ, പലിശനിരക്കുകൾ, വായ്പാ സംബന്ധമായ ഫീസുകൾ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായ വായ്പാതുക ലഭിക്കുന്നതിനായി എപ്പോഴും മികച്ച ഡീലിനായി നോക്കുകയും പലിശ നിരക്കുകൾ, ഫീസ്, ലോൺ നിബന്ധനകളും വ്യവസ്ഥകളും എന്നിവ താരതമ്യം ചെയ്യുകയും വേണം.
തിരിച്ചടവ് കാലവധി
ഉയര്‍ന്ന തിരിച്ചടവ് കാലവധി പ്രതിമാസ ബാധ്യത കുറയ്ക്കും. പ്രശ്നങ്ങളില്‍ അകപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള എളുപ്പവഴിയും ഇതു തന്നെ. വഴക്കമുള്ള തിരിച്ചടവ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു വായ്പക്കാരനെ കണ്ടെത്തണമെന്നു സാരം. സാമ്പത്തിക ശേഷിയെ അടിസ്ഥാനമാക്കി ഒരു കാലയളവും, ഇ.എം.ഐ. തുകയും തെരഞ്ഞെടുക്കണം. ദൈര്‍ഘ്യമേറിയ കാലയളവ് ഉള്ള പേഴ്‌സണല്‍ ലോണ്‍ ഓഫറുകള്‍ക്കായി നോക്കണം. അതുവഴി നിങ്ങള്‍ക്ക് ശരിയായ തിരിച്ചടവ് ടൈംലൈന്‍ എളുപ്പത്തില്‍ കണ്ടെത്താനാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications