കൊറോണ വൈറസ് മഹാമാരിക്കിടയിൽ, തൊഴിൽ നഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും കാരണം നിരവധി ആളുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ആളുകൾക്ക് ആശ്വാസം നൽകുന്ന ഒന്നാണ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത വായ്പകൾ. എന്നിരുന്നാലും, സുരക്ഷിത വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉയർന്നതിനാൽ വ്യക്തിഗത വായ്പ തിരഞ്ഞെടുക്കുന്നത് ഒരു വ്യക്തിയുടെ അവസാന ആശ്രയമായിരിക്കണം.
പലിശ നിരക്ക്
വ്യക്തിഗത വായ്പ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പലിശ നിരക്കിലാണ്. സുരക്ഷിതമല്ലാത്ത വായ്പ ആയതിനാൽ വ്യക്തിഗത വായ്പയ്ക്ക് പലിശ നിരക്ക് അൽപ്പം കൂടുതലാണ്. വ്യക്തിഗത വായ്പ എടുക്കുകയല്ലാതെ നിങ്ങൾക്ക് മറ്റ് മാർഗമില്ലെങ്കിൽ, ഏതൊക്കെ ബാങ്കുകളാണ് ഏറ്റവും കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് തീർച്ചയായും പരിശോധിക്കണം.
ക്രെഡിറ്റ് സ്കോർ
ബാങ്കുകൾ വായ്പ നൽകുമ്പോൾ പലിശ നിരക്ക് മാത്രമല്ല പ്രധാന ഘടകമെന്നും പ്രത്യേകം ഓർമ്മിക്കണം. കാരണം നിങ്ങൾ ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ക്രെഡിറ്റ് സ്കോർ വളരെ നിർണായക പങ്ക് വഹിക്കുന്നു. നിങ്ങൾ ക്രെഡിറ്റ് യോഗ്യനാണെന്ന് ബാങ്കുകൾക്ക് ഉറപ്പു വരികയും നിങ്ങളുടെ വായ്പ തിരിച്ചടവ് കഴിവുകളിൽ ബാങ്കുകൾക്ക് ആത്മവിശ്വാസം തോന്നുകയും വേണം. അതിനാൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർന്നതായിരിക്കണം.
വരുമാനം
ക്രെഡിറ്റ് സ്കോറിനുപുറമെ, നിങ്ങളുടെ പരമാവധി വ്യക്തിഗത വായ്പാ തുകയും ബാധകമായ പലിശനിരക്കും കണ്ടെത്തുന്നതിന് നിങ്ങളുടെ വരുമാനം ബാങ്കുകൾ കണക്കിലെടുക്കും. അതിനാൽ, കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്ന 10 ബാങ്കുകളുടെ പട്ടിക ഇതാ..
ബാങ്കുകളും പലിശ നിരക്കും
- ഇന്ത്യൻ ബാങ്ക് - 9.20%
- ഐഡിഎഫ്സി ബാങ്ക് - 9.20%
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 9.60%
- പഞ്ചാബ് നാഷണൽ ബാങ്ക് - 9.65%
- സെൻട്രൽ ബാങ്ക് - 9.85%
- സിറ്റി ബാങ്ക് - 9.99%
- യുക്കോ ബാങ്ക് - 10.05%
- സൗത്ത് ഇന്ത്യൻ ബാങ്ക് - 10.05%
- ബാങ്ക് ഓഫ് ബറോഡ - 10.50%
- എച്ച്എസ്ബിസി - 10.50%
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
