കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്ന സെക്യേര്‍ഡ് വായ്പകളെക്കുറിച്ച് അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയ്യിലുള്ള ആസ്തികള്‍ വില്‍ക്കാതെയും ജീവിതത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങള്‍ മാറ്റി വയ്ക്കാതെ നമ്മുടെ ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്തുവാന്‍ സെക്യേര്‍ഡ് വായ്പകള്‍ വഴി സാധിക്കും. ഒപ്പം വായ്പ അനുവദിച്ചു തരുന്ന സ്ഥാപനങ്ങള്‍ക്കും ഇത് റിസ്‌ക് കുറഞ്ഞ വായ്പാ രീതിയാണ്. എന്തെന്നാല്‍ വായ്പ എടുത്ത വ്യക്തി ഏതെങ്കിലും കാരണവശാല്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ ഈട് നല്‍കിയിരിക്കുന്ന സെക്യൂരിറ്റീസികള്‍ വില്‍പ്പന നടത്തുന്നത് വഴി സ്ഥാപനത്തിന് തുക തിരിച്ചു പിടിക്കുവാന്‍ സാധിക്കും.

 

കുറഞ്ഞ പലിശ നിരക്ക്

കുറഞ്ഞ പലിശ നിരക്ക്

ഇത്തരത്തില്‍ റിസ്‌ക് കുറവായ വായ്പാ രീതിയായതിനാല്‍ തന്നെ വായ്പയ്ക്കായി അപേക്ഷിക്കുന്നവരില്‍ ക്രെഡിറ്റ് സ്‌കോര്‍ പോലുള്ള വായ്പാ നയങ്ങളില്‍ അയഞ്ഞ നിലപാടാണ് ബാങ്കുകള്‍ കൈക്കൊള്ളുന്നത്. ഒപ്പം വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയെക്കാള്‍ കുറഞ്ഞ പലിശ നിരക്കുമാണ് സെക്യേര്‍ഡ് വായ്പകള്‍ക്കായി ഈടാക്കുന്നത്. കുറഞ്ഞ പലിശ ലഭിക്കുന്ന നാല് തരത്തിലുള്ള സെക്യേര്‍ഡ് വായ്പകളെക്കുറിച്ച് നമുക്ക് പരിശോധിക്കാം

 എല്‍എഎസ്

എല്‍എഎസ്

എല്‍എഎസ് അഥവാ ലോണ്‍ എഗെന്‍സ്റ്റ് സെക്യൂരിറ്റീസ് എന്ന സെക്യേര്‍ഡ് വായ്പാ രീതിയില്‍ ബോണ്ടുകള്‍, ഷെയറുകള്‍, ഇടിഎഫുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, എന്‍എസ്‌സി, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, കെവിപികള്‍ തുടങ്ങിയവയുടെ ഈടിന്മേലാണ് വായ്പ ലഭിക്കുക. വായ്പ എടുത്ത വ്യക്തിയ്ക്ക് തുടര്‍ന്നും പലിശയും ഡിവിഡന്റും ബോണസും ഉള്‍പ്പെടെയുള്ളവ തടസ്സമില്ലാതെ ലഭിക്കുകയും ചെയ്യും.

എല്‍എഎസ് തിരിച്ചടവ്

എല്‍എഎസ് തിരിച്ചടവ്

അനുവദിച്ചിരിക്കുന്ന വായ്പ പരിധിയ്‌ക്കൊപ്പം ഒരു ഓവര്‍ ഡ്രാഫ്റ്റ് മാതൃകയിലാണ് എല്‍എഎസ് വാഗ്ദാനം ചെയ്യപ്പെടുന്നത്. ഉപയോക്താവിന്റെ ആവശ്യത്തിന് അനുസരിച്ച് തുക മുഴുവനായും പിന്‍വലിക്കുകയോ ഘട്ടം ഘട്ടമായി പിന്‍വലിക്കുകയോ ആവാം. എല്ലാ മാസവുമ പലിശ തിരിച്ചടയ്ക്കുന്നതിനൊപ്പം കാലാവധി തീരും മുമ്പ് വരുമാനം അനുസരിച്ച് മുതല്‍ തുകയും തിരിച്ചടയ്ക്കാന്‍ സാധിക്കും. എന്നാല്‍ വിപണി ഇടിയുന്ന സാഹചര്യങ്ങളില്‍ മതിയായ സെക്യൂരിറ്റികള്‍ കൂടുതല്‍ സമര്‍പ്പിക്കുവാന്‍ വായ്പ എടുത്ത വ്യക്തി ബാധ്യസ്ഥനാണ്.

സ്വര്‍ണ വായ്പ

സ്വര്‍ണ വായ്പ

ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന വായ്പാ രീതിയാണ് സ്വര്‍ണ വായ്പ. വായ്പയ്ക്കായി അപേക്ഷിച്ച അതേ ദിവസം തന്നെ സ്ഥാപനങ്ങള്‍ മിക്കപ്പോഴും വായ്പ അനുവദിച്ചു നല്‍കാറുമുണ്ട്. മൂന്ന് വര്‍ഷം വരെയാണ് സ്വര്‍ണ വായ്പകളുടെ തിരിച്ചടവ് കാലാവധി. എന്നാല്‍ ചില സ്ഥാപനങ്ങള്‍ 4 മുതല്‍ 5 വര്‍ഷം വരെ സമയ പരിധി അനുവദിച്ചു നല്‍കാറുണ്ട്.

ലാപ്

ലാപ്

ലാപ് അഥവാ ലോണ്‍ എഗെന്‍സ്റ്റ് പ്രോപ്പേര്‍ട്ടി എന്നത് താമസിക്കുന്നതോ, വാണിജ്യ, വ്യവസായ ആസ്തികളോ ഈടായി നല്‍കി വാങ്ങുന്ന വായ്പയാണ്. ആസ്തിയുടെ വിപണി വിലയുടെ 50 മുതല്‍ 70 ശതമാനം വരെ വായ്പയായി ലഭിക്കും. 15 വര്‍ഷം വരെയാണ് തിരിച്ചട് കാലാവധി. ചില സ്ഥാപനങ്ങള്‍ 20 വര്‍ഷം വരെ തിരിച്ചടവ് കാലാവധി നല്‍കാറുണ്ട്. ദീര്‍ഘകാലത്തേക്ക് ചെറിയ ഇഎംഐ നിരക്കില്‍ വലിയ തുക ആവശ്യമുള്ളവര്‍ക്ക് ഈ വായ്പാ രീതി ആശ്രയിക്കാവുന്നതാണ്. എന്നാല്‍ പെട്ടെന്ന് വായ്പാ തുക ആവശ്യമുള്ളവര്‍ ഈ വായ്പാ രീതി തെരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. എന്തെന്നാല്‍ ഈ വായ്പയ്ക്കായി അപേക്ഷിച്ചാല്‍ പരിശോധിച്ച് വായ്പ അനുവദിച്ച് തരുന്നതിന് 2 ആഴ്ച മുതല്‍ 3 ആഴ്ച വരെ സമയമെടുക്കും.

ഭവന വായ്പാ ടോപ്അപ്പ്

ഭവന വായ്പാ ടോപ്അപ്പ്

മികച്ച തിരിച്ചടവ് ചരിത്രമുള്ള നിലവില്‍ ഭവന വായ്പ എടുത്തിട്ടുള്ളവര്‍ക്കാണ് ഈ സേവനം ലഭിക്കുക. നിലവില്‍ അനുവദിച്ചിരിക്കുന്ന ഭവന വായ്പാ തുകയും കുടിശ്ശിക തുകയും തമ്മിലുള്ള വ്യത്യാസമാണ് ഭവനവായ്പ്പാ ടോപ്അപ്പ് ആയി ലഭിക്കുക. നിലവിലെ ഭവനവായ്പയുടെ അതേ കാലാവധിയായിരിക്കും ഭവന വായ്പാ ടോപ്അപ്പിനും. നിലവിലെ ഭവന വായ്പയുടേ അതേ നിരക്കിലോ അല്ലെങ്കില്‍ അതിനേക്കാള്‍ ചെറിയൊരു വര്‍ധനവിലോ ആയിരിക്കും ഭവന വായ്പാ ടോപ്പ് അപ്പിന്റെ പലിശ നിരക്ക്.

Read more about: loan
English summary

here is 4 types of secured loans with low interest rates - know more in detail

here is 4 types of secured loans with low interest rates - know more in detail
Story first published: Sunday, April 11, 2021, 17:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X