നോ യുവര്‍ കസ്റ്റമര്‍ അഥവാ കെവൈസി വിവരങ്ങള്‍ ഇനിയും പുതുക്കാത്ത അക്കൗണ്ട് ഉടമകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ മുന്നറിയിപ്പ്. കെവൈസി വിവരങ്ങള്‍ പുതുക്കിയില്ലയെങ്കില് 2021 മെയ് 31 ന് ശേഷം അക്കൗണ്ടുകള്‍
നോ യുവര്‍ കസ്റ്റമര്‍ അഥവാ കെവൈസി വിവരങ്ങള്‍ ഇനിയും പുതുക്കാത്ത അക്കൗണ്ട് ഉടമകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ മുന്നറിയിപ്പ്. കെവൈസി വിവരങ്ങള്‍ പുതുക്കിയില്ലയെങ്കില് 2021 മെയ് 31 ന് ശേഷം അക്കൗണ്ടുകള്‍ ഭാഗികമായി മരവിപ്പിച്ചേക്കുമെന്ന് എസ്ബിഐ അറിയിച്ചു.

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ നിലവിലുള്ളത് പരിഗണിച്ചാണ് കെവൈസി പുതുക്കുവാനുള്ള അവസാന തീയ്യതി മെയ് മാസം അവസാനത്തിലേക്ക് നീട്ടിയിരിക്കുന്നത്. കെവൈസി പുതുക്കുന്നതിനായി മാത്രം ബാങ്കിന്റെ ശാഖകളില്‍ നേരിട്ട് ചെല്ലേണ്ടതില്ലെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇമെയിലിലൂടെയോ തപാല്‍ വഴിയോ കെവൈസി വിവരങ്ങള്‍ ബാങ്കിലേക്ക് അയച്ചു നല്കിയാല് മതിയാകും.
പാസ്പോര്‍ട്ട്, വോട്ടേഴ്സ് ഐഡി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നീ രേഖകളാണ് എസ്ബിഐയുടെ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനായി ആവശ്യമായി വരുന്നത്. അക്കൗണ്ട് ഉടമയുടെ തിരിച്ചറിയലും വിലാസവും തെളിയിക്കുവാന്‍ സഹായിക്കുന്ന രേഖകളാണിവ.
ഓരോ വ്യക്തിയും പുതുതായി ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി തിരിച്ചറിയല്‍ രേഖകളും ഒപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും ബാങ്കില്‍ സമര്‍പ്പിക്കേണ്ടത്. നിശ്ചിത സമയങ്ങളില്‍ ബാങ്കിലെ നിങ്ങളുടെ ഈ കെവൈസി വിവരങ്ങള്‍ പുതുക്കുകയും വേണം.
കോവിഡ് വ്യാപനം രാജ്യത്ത് വീണ്ടും രൂക്ഷമാകുന്ന സാഹചര്യങ്ങളില്‍ മറ്റ് ബാങ്കുകളും കെവൈസി പുതുക്കുന്നതിന് എസ്ബിഐയുടെ അതേ മാതൃക പിന്തുടരുവാനാണ് സാധ്യത. ഓണ്‍ലൈന്‍ രീതിയിലോ തപാല്‍ മാര്‍ഗമോ കെവൈസി വിവരങ്ങള്‍ സ്വീകരിക്കുവാനുള്ള സംവിധാനം എല്ലാ ബാങ്കുകളും തയ്യാറാക്കിയേക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications