ബാങ്ക് നിക്ഷേപകരെ സംബന്ധിച്ച് 2022 മികച്ചൊരു വർഷമായിരുന്നു. പുതുതായി നിക്ഷേപം ആരംഭിക്കാൻ കാത്തിരുന്നവർക്ക് മികച്ച പലിശ നിരക്ക് ബാങ്കുകൾ നൽകുന്നുണ്ട്. 2022 മേയിൽ ആരംഭിച്ച റിപ്പോ നിരക്ക് വർധനവിന് അനുസൃതമായി ബാങ്കുകൾ മേയ് മുതൽ പലിശ നിരക്ക് വർധിപ്പിച്ചു വരികയാണ്.
2.25 ശതമാനം റിപ്പോ നിരക്കുയത്തിയതിന് അനുസൃതമായ വർധനവ് നിക്ഷേപ പലിശയിലും ഉണ്ടായി. 2022 തുടക്കത്തിൽ 6 ശതമാനത്തോളമായിരുന്ന രാജ്യത്തെ പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ പലിശ നിരക്ക് ഇന്ന് 8 ശതമാനത്തിന് മുകളിലെത്തി. രാജ്യത്ത് 7 ശതമാനത്തിന് മുകളിൽ പലിശ നൽകുന്ന 14 ബാങ്കുകളെയാണ് ചുവടെ കൊടുത്തിട്ടുള്ളത്.
ബാങ്ക് ഓഫ് ബറോഡ
ഡിസംബര്‍ 26നാണ് ബാങ്ക് ഓഫ് ബറോഡ് നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചത്. 399 ദിവസത്തേക്കുള്ള തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീമാണ് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് 7.05 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.55 ശതമാനം പലിശയും ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് ലഭിക്കും.
കാനറ ബാങ്ക്
ഡിസംബര്‍ 19നാണ് ബാങ്ക് അവസാനമായി നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തിയത്. 666 ദിവസത്തേക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപത്തിനാണ് കാനറ ബാങ്ക് ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശയും ലഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാങ്ക് ഡിസംബര്‍ 19നാണ് പലിശ നിരക്കുയര്‍ത്തിയത്. സാധാരണ നിക്ഷേപകര്‍ക്ക് നല്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്ക് 7 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശയും 80 വയസ് പൂര്‍ത്തിയായ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.80 ശതമാനം പലിശയും ലഭിക്കും. 600 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് ഈ പലിശ നിരക്ക് ലഭിക്കുക.
യൂണിയന് ബാങ്ക്
800 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനും 3 വര്‍ഷം കാലാവധിയുള്ള നിക്ഷേപത്തിനുമാണ് യൂണിയന് ബാങ്ക് ഉയര്‍ന്ന പലിശ നല്‍കുന്നത്. ഇത് മുതിര്‍ന്ന പൗരന്മാര്ക്ക് 7.80 ശതമാനവും സാധാരണ നിക്ഷേപകര്‍ക്ക് 7.30 ശതമാനവുമാണ്.
ആക്സിസ് ബാങ്ക്
സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് നല്കുന്ന മികച്ച പലിശ നിരക്ക് 7.75 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്ക്കാണ് ഈ നിരക്ക് ലഭിക്കുന്നത്. പൊതുവിഭാഗത്തിന് 7 ശതമാനമാണ് പലിശ നിരക്ക്. 2 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ ഈ പലിശ നിരക്ക് ലഭിക്കും.
ബന്‍ഡന്‍ ബാങ്ക്
8 ശതമാനം പലിശ നല്‍കുന്നൊരു സ്വകാര്യ ബാങ്കാണ് ബന്‍ഡന്‍ ബാങ്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 600 ദിവസത്തേക്ക് (1 വര്‍ഷം, 7 മാസം, 22 ദിവസം) ആണ് 8 ശതമാനം പലിശ നല്‍കുന്നത്. 7.50 ശതമാനമാണ് ഇക്കാലയളില്‍ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ.
ഡിസിബി ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കായ ഡിസിബി ബാങ്ക് 700 ദിവസം മുതല്‍ 36 മാസത്തേക്കാണ് ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് 7.85 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 8.35 ശതമാനം പലിശയും നല്കുന്നു.
ധനലക്ഷ്മി ബാങ്ക്
കേരളത്തില്‍ നിന്നുള്ള ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ നല്കുന്ന ഉയര്‍ന്ന പലിശ നിരക്ക് 7.75 ശതമാനമാണ്. ധനലക്ഷ്മി ബാങ്ക് 555 ദിവസത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് ഈ നിരക്കും സാധാരണ നിക്ഷേപകര്‍ക്ക് 7.25 ശതമാനവും പലിശ നല്കുന്നു. ഫെഡറല്‍ ബാങ്കില്‍ 18 മാസം മുതല്‍ 2 വര്‍ഷത്തേക്കാണ് ഈ പലിശ നിരക്ക്.
എച്ച്ഡിഎഫ്സി ബാങ്ക്
സാധാരണ നിക്ഷേപകര്‍ക്ക് 7 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശയുമാണ് എച്ച്ഡിഎഫ്സി ബാങ്കില്‍ ലഭിക്കുന്ന ഉയര്‍ന്ന നിരക്ക്. സാധാരണ നിക്ഷേപകര്‍ക്ക് 15 മാസം മുതല്‍ 10 വര്‍ഷത്തേക്ക് ഈ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്കാണ് 7.75 ശതമാനം പലിശ ലഭിക്കുന്നത്.
ഐസിഐസിഐ ബാങ്ക്
7.50 ശതമാനം പലിശയാണ് ഐസിഐസിഐ ബാങ്ക് നല്കുന്ന ഉയര്‍ന്ന നിരക്ക്. 15 മാസം മുതല്‍ 5 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്കാണ് ഈ നിരക്ക്. സാധാരണ നിക്ഷേപകര്‍ക്ക് 7 ശതമാനം പലിശ ലഭിക്കും.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
മുതിര്‍ന്ന പൗരന്മാര്ക്ക് 8 ശതമാനവും സാധാരണ നിക്ഷേപകര്‍ക്ക് 7.50 ശതമാനവും പലിശ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നല്കുന്നു. 18 മാസം മുതല്‍ 3 വര്‍ഷത്തേക്കാണ് ഈ നിരക്ക്.
ആര്‍ബിഎല്‍ ബാങ്ക്
453 ദിവസം മുതല്‍ 725 ദിവസത്തേക്ക് ആര്‍ബിഎല്‍ ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 8.05 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 7.55 ശതമാനം പലിശ വരെയാണ് ലഭിക്കുക. 8 ശതമാനം പലിശ നല്കുന്ന മറ്റൊരു ബാങ്കാണ് യെസ് ബാങ്ക്. 30 മാസത്തേക്കാണ് യെസ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്കായി 8 ശതമാനം പലിശ നല്‍കുന്നത്. 7.50 ശതമാനം പലിശ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
