ജോലിയില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാല്‍, ശമ്പളം നിലയ്ക്കുന്ന കാലത്ത് മാസ ചെലവുകള്‍ക്ക് പണം കണ്ടെത്തുക എന്നത് മുതിര്‍ന്ന പൗരന്മാരെ അലട്ടുന്ന കാര്യമാണ്. വിരമിച്ച ശേഷവും സ്വന്തം കാലില്‍ നില്ക്കാന് ആഗ്രഹിക്കുന്നവര്‍ക്ക് നിക്ഷേപങ്ങളെ ആശ്രയിക്കാം. സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നതിന് പകരം മാസ വരുമാനം തരുന്ന നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം.
സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കുന്ന തുക കാലയളവിൽ വർധിച്ച് നേട്ടം തരുകയാണ് ചെയ്യുന്നത്. മാസ വരുമാന പദ്ധതികളിൽ നിക്ഷേപത്തിൽ നിന്നുള്ള ആദായം അതാത് മാസത്തിൽ നിക്ഷേപകന്റെ കയ്യിലേക്ക് എത്തുന്നു. സ്ഥിര വരുമാനത്തിനൊപ്പം നികുതി ഇളവുകളും ഇവ നല്‍കുന്നുണ്ട്. പ്രധാനപ്പെട്ട 4 നിക്ഷേപങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശ നല്‍കുന്നൊരു പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. ജനുവരി- മാര്‍ച്ച് പാദത്തിലേക്ക് 8 ശതമാനം പലിശ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം നല്കുന്നു. 60 വയസിന് മുകളിലുള്ള എല്ലാവര്ക്കും പദ്ധതിയില്‍ ചേരാം. പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 5 വര്‍ഷത്തേക്കാണ് നിക്ഷേപ കാലാവധി.
ചേരുന്ന സമയത്തെ പലിശ നിരക്ക് കാലാവധിയോളം ലഭിക്കും. ത്രൈമാസത്തിലാണ് പലിശ ലഭിക്കുക. 15 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ത്രൈമാസത്തില്‍ 30,000 രൂപ നേടാം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപം കൂടിയാണിത്.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
പുതുക്കിയ നിരക്ക് പ്രകാരം പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് 7.1 ശതമാനം പലിശയാണ് നല്‍കുന്നത്. പ്രായപരിധിയില്ലാതെ ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ അക്കൗണ്ടെടുക്കാം. വ്യക്തിഗത, ജോയിന്റ് അക്കൗണ്ടുകളെടുക്കാം. 1,000 രൂപയാണ് നിക്ഷേപിക്കാനുള്ള കുറഞ്ഞ തുക. ജോയിന്റ് അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയും വ്യക്തിഗത അക്കൗണ്ടില്‍ 4.50 ലക്ഷം രൂപയും നിക്ഷേപിക്കാം. 5 വര്‍ഷമാണ് കാലാവധി.
എല്ലാ മാസത്തിലും പലിശ ലഭിക്കും. 4.50 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് മാസത്തില്‍ 2,662 രൂപ ലഭിക്കും. ജോയിന്റ് അക്കൗണ്ടില്‍ പരമാവധി നിക്ഷേപമായ 9 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 5,284 രൂപ മാസത്തില്‍ ലഭിക്കും.
ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ് ബോണ്ട് 2020 (ടാക്സബിള്‍)
7 വര്‍ഷ നിക്ഷേപ കാലയളവുള്ളവയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകള്്. നേരത്തെ നല്‍കിയിരുന്ന 7.15 ശതമാനത്തില്ഡ നിന്ന് 7.35 ശതമാനത്തിലേക്ക് പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. നാഷണല്‍ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്കുമായാണ് ബോണ്ടിന്റെ പലിശ ബന്ധിപ്പിച്ചിട്ടുള്ളത്.
എല്ലാ 6 മാസത്തിലും പലിശ നിരക്ക് പുതുക്കി നിശ്ചയിക്കും. ജനുവരി 1, ജൂലൈ 1 എന്നിങ്ങനെ രണ്ട് തവണകളായാണ് ഓരോ വര്‍ഷവും നിക്ഷേപകന് പലിശ നല്‍കുക. പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല.
പ്രധാനമന്ത്രി വയ വന്ദന യോജന
2017ലാണ് മുതിര്‍ന്ന പൗരന്മാര്ക്ക് സ്ഥിര വരുമാനം ഉരപ്പാക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി വയ വന്ദന യോജന പദ്ധതി ആരംഭിച്ചത്. 2023 മാര്‍ച്ച് 31 വരെ പദ്ധതിയില്‍ ചേരാം. പ്രായ പരിധി 60 വയസാണ്. 10 വര്‍ഷമാണ് കാലാവധി.
7.40 ശതമാനം നിരക്കിലാണ് പദ്ധതിയ്ക്ക് കീഴില്‍ ഇപ്പോള്‍ പ്രതിമാസ പെന്ഷന് നല്കി വരുന്നത്. 10 വര്‍ഷത്തേക്കുള്ള ഈ നിക്ഷേപ പദ്ധതിയില്‍ കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കണം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
