പോസ്റ്റ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്ന നിക്ഷേപമേത്? പണം ഇരട്ടിയാകാന്‍ എത്ര കാലമെടുക്കും.

കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ളതിനാല്‍ വലിയൊരു വിഭാഗം പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുന്നുണ്ട്. എളുപ്പത്തില്‍ തൊട്ടടുത്ത പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കാമെന്നതും എളുപ്പത്തില്‍ പണം പിന്‍വലിക്കാനും ഉപയോഗിക്കാനും സാധിക്കും എന്നതാണ് പോസ്റ്റ് ഓഫീസ് പദ്ധതികളോടുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് കാരണം.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞുള്ള പദ്ധതികളും ഇതില്‍ പ്രധാനമാണ്. സാധാരണക്കാര്‍ക്ക് മാസത്തില്‍ 100 രൂപ വെച്ച് നിക്ഷേപിക്കാന്‍ സാധിക്കുന്ന ആവര്‍ത്തന നിക്ഷേപം മുതല്‍ ഒറ്റത്തവണയായി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന പദ്ധതികള്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കും. 

പലിശ നിരക്ക്

പലിശ നിരക്ക്

സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പുനഃപരിശോധിക്കുകയും ആവശ്യമെങ്കില്‍ നിരക്കുയര്‍ത്തുന്നതുമാണ് രീതി. സമാന കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ വരുമാനത്തെ കണക്കാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. ഒടുവില്‍ ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലേക്കുള്ള ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സെപ്റ്റംബര്‍ 30നാണ് പ്രഖ്യാപിച്ചത്.

ചില പദ്ധതികളുടെ പലിശ നിരക്ക് മാത്രമാണ് കേന്ദ്ര ധനമന്ത്രാലയം ഉയര്‍ത്തിയിരുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ 2, 3 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശക്കും പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, കിസാന്‍ വികാസ് പത്ര എന്നിവയുടെ പലിശ നിരക്കുകളാണ് ഉയര്‍ത്തിയത്. 

പലിശ

* 1 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 5.5%. 10,000 രൂപയ്ക്ക് വര്‍ഷത്തില്‍ 561 രൂപ പലിശ ലഭിക്കും.

* 2 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 5.7%. 10,000 രൂപയ്ക്ക് വര്‍ഷത്തില്‍ 561 രൂപ പലിശ ലഭിക്കും.

* 3 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 5.8%

* 5 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 6.7%. 10,000 രൂപയ്ക്ക് വര്‍ഷത്തില്‍ 687 രൂപ പലിശ ലഭിക്കും.

* 5 വര്‍ഷ ആവര്‍ത്തന നിക്ഷേപം- 5.8%. മാസം 100 രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം 6969 രൂപ ലഭിക്കും. 

ഇരട്ടി നേട്ടം

* സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം- 7.6%. 10000 രൂപ നിക്ഷേപിച്ചാല്‍ ത്രൈമാസത്തില്‍ 185 രൂപ ലഭിക്കും. 9.7 വർഷം നിക്ഷേപിച്ചാൽ ഇരട്ടി നേട്ടം ലഭിക്കും.

* മാസ വരുമാന പദ്ധതി-6.7%. 10,000 രൂപ നിക്ഷേപിച്ചാല്‍ 55 രൂപ മാസത്തില്‍ ലഭിക്കും,

* നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്- 6.8%. 1000 രൂപ നിക്ഷേപിച്ചാല്‍ 1,389 രൂപ കാലാവധിയില്‍ ലഭിക്കും. 10 വർഷവും 6 മാസവും കൊണ്ട് നിക്ഷേപം ഇരട്ടിയാകും.

* പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്-7.1% 10 വർഷവും 7 മാസവും കൊണ്ട് നിക്ഷേപം ഇരട്ടിക്കും.

* കിസാന്‍ വികാസ് പത്ര- 7%. 123 മാസം കൊണ്ട് പണം ഇരട്ടിക്കും.

* സുകന്യ സമൃദ്ധി യോജന- 7.6%. 9.4 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിക്കും.

അക്കൗണ്ട് ആരംഭിക്കാൻ ശ്രദ്ധിക്കണം

അക്കൗണ്ട് ആരംഭിക്കാൻ ശ്രദ്ധിക്കണം

പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ആരംഭിക്കാന്‍ കെവൈസി ഫോം, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ വേണം. ആധാര്‍ കാര്‍ഡ് ഇല്ലാത്തൊരാള്‍ക്ക് പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐഡി തുടങ്ങിയ രേഖകള്‍ ഹാജരാക്കാം. പ്രായ പൂര്‍ത്തിയായ കുട്ടിയാണെങ്കില്‍ പ്രായം തെളിയിക്കുന്ന രേഖ ആവശ്യമാണ്. സുകന്യ സമൃദ്ധി യോജന ആരംഭിക്കണമെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 10 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കുമ്പോള്‍ വരുമാന സ്രോതസ് വെളിപ്പെടുത്തണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X