പകുതി ജീവിച്ചിട്ടും സമ്പാദ്യമൊന്നുമായില്ലേ; 40 കഴിഞ്ഞവർക്കുള്ള 4 പാഠങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാല്പതിലേക്ക് കടക്കുമ്പോൾ വിരമിക്കലാണ് ഇനി മുന്നിലുള്ളത്. ഇതിനാൽ തന്നെ വൈകാതെ പലരും സമ്പാദിച്ചു തുടങ്ങാറുണ്ട്. എന്നാൽ വീടും മറ്റ് ചെലവുകളുമായി നല്ലൊരു തുക ഇക്കാലത്തിനുള്ളിൽ ചെലവാക്കി കഴിഞ്ഞവർക്ക് കാര്യമായൊന്നും സമ്പാദിക്കാൻ സാധിച്ചിട്ടുണ്ടാകില്ല. 40 എന്നത് ജീവിതത്തിന്റെ പകുതിയായി കണകക്കണം. ഇനിയുള്ള ബാക്കി 40 വർഷത്തേക്ക ജീവിക്കാനുള്ള പണവും വിരമിക്കലിന് മുൻപ് കണ്ടെത്തണം.ഇനിയും പതിനഞ്ച് വര്‍ഷത്തോളം ജോലി ചെയ്യാനായി ബാക്കിയുണ്ട്. ഇക്കാലയളവിൽ നിക്ഷേപിക്കാനൊരുങ്ങുമ്പോൾ പറ്റാവുന്ന 4 തെറ്റുകളാണ് ചുവടെ ചേർക്കുന്നത്. 

എമര്‍ജന്‍സി ഫണ്ട് ഒഴിവാക്കുന്നത്

എമര്‍ജന്‍സി ഫണ്ട് ഒഴിവാക്കുന്നത്

കോവിഡ് പോലുള്ള അസാധാരണ സംഭവങ്ങളുണ്ടായത് കണ്ടതാണ്. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു, ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. ഇത്തരം അനുഭവങ്ങള്‍ ഇനിയും വരാന്‍ സാധ്യതയുണ്ട്. എമര്‍ജന്‍സി ഫണ്ടായി ഒരു തുക കയ്യിലുണ്ടാകുന്നത് ഉണ്ടാകുന്നത് ഈ സാഹചര്യങ്ങളെ നേരിടാന്‍ സഹായിക്കും. ആറു മാസത്തെ ചെലവ് വരുന്നൊരു തുക എമര്‍ജന്‍സി ഫണ്ടായി കരുതണം. സ്ഥിരം ചെലവുകളായ ഇഎംഐ, വൈദ്യുത, വാട്ടർ ബില്ലുകള്‍, ഇന്‍ഷൂറന്‍സ് പ്രീമിയം എന്നിവ അടച്ചു തീര്‍ക്കാനുള്ള തുക ഉൾപ്പെടെയാകണമിത്. 

Also Read: പണം ഖജനാവിലേക്ക് മാറ്റുന്നോ! സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം പലിശ നേടാം; ഇത് സർക്കാർ ഉറപ്പ്Also Read: പണം ഖജനാവിലേക്ക് മാറ്റുന്നോ! സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം പലിശ നേടാം; ഇത് സർക്കാർ ഉറപ്പ്

നിക്ഷേപം

ഇത്തരം പണം കയ്യിലിലെങ്കില്‍ സുരക്ഷിതമില്ലാത്ത വായപകളിലേക്ക് പോവുകയോ നിക്ഷേപത്തെ ഉപയോഗിക്കുകയോ വേണ്ടി വന്നേക്കാം. ഇതോടൊപ്പം വായ്പകള്‍ അടവ് മുടങ്ങിയാല്‍ വലിയ തുക പിഴ വരുകയും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ചെയ്യും. എമര്‍ജന്‍സി ഫണ്ടായി മാറ്റുന്ന തുക സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിലോ ഫിക്‌സ്ഡ് നിക്ഷേപമായോ കരുതണം. 

Also Read: ‌സമ്പാദ്യമായ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ യുവാവ്; ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ; സ്വപ്ന വിജയംAlso Read: ‌സമ്പാദ്യമായ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ യുവാവ്; ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ; സ്വപ്ന വിജയം

വിരമിക്കൽ ഫണ്ടിൽ വിട്ടുവീഴ്ച

വിരമിക്കൽ ഫണ്ടിൽ വിട്ടുവീഴ്ച

മക്കളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കള്‍ വിട്ടുവീഴ്ച ചെയ്യില്ല. പണപ്പെരുപ്പ നിരക്ക് ഉുന്ന കാലസത്ത് ഉന്നത വിദ്യാഭ്യാസത്തിനും ചെലവ് കൂടുകയാണ്. ഇതിനാല്‍ തന്നെ വിദ്യാഭ്യാസത്തിനുള്ള തുകയിലേക്ക് മാറ്റുന്ന പണം ഉയര്‍ത്തേണ്ട സാഹചര്യമാണ്. എന്നാല്‍ മക്കളുടെ വിദ്യാഭ്യാസം വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപത്തെക്കാള്‍ അധികമാകരുത്. ആരോഗ്യ രംഗത്തടക്കം ചികിത്സാ ചെലവ് ഉയരുന്നത് വിസ്മരിക്കാന്‍ പാടില്ല.

 ശമ്പളക്കാർക്ക് വിരമിക്കൽ കാലത്ത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെയോ സർക്കർ ജീവനക്കാർക്ക് പെന്‍ഷന്‍റയോ ​ഗുണങ്ങൾ ലഭിക്കും. എന്നാല്‍ 60 കഴിഞ്ഞാല്‍ സ്ഥിര വരുമാനം ഇല്ലാത്തവരാണ് ഭൂരിഭാഗവും. ഈ സാഹചര്യത്തില്‍ മക്കളുടെ വിദ്യാഭ്യാസത്തിന് താരമമ്യേന പലിശ കുറഞ്ഞ വിദ്യാഭ്യാസ വായ്പകള്‍ തിരരഞ്ഞെടുക്കണം. ജോലി ലഭിച്ച ശേഷം മക്കള്‍ ഇത് അടച്ച് തീർത്താൽ മതിയാകും.

ഇൻഷൂറൻസിനോട് മുഖം തിരിച്ചിരിക്കുക

ഇൻഷൂറൻസിനോട് മുഖം തിരിച്ചിരിക്കുക

ജോലിക്കാര്‍ക്ക് വാര്‍ഷിക വരുമാനത്തിന്റെ 15 മടങ്ങ് തുകയ്ക്ക് തുല്യമായ ടേം ഇന്‍ഷൂറന്‍സ് കവര്‍ എടുക്കാം. പലര്‍ക്കും 40 തില്‍ ഇന്‍ഷൂറന്‍സ് എന്തിനാണെന്ന് തോന്നാം. ടേം ഇന്‍ഷൂറന്‍സ് വഴി കുറഞ്ഞ തുക പ്രീമിയത്തില്‍ ലൈഫ് ഇന്‍ഷൂറന്‍സ് ലഭിക്കും. ഇതോടൊപ്പം കുടുംബത്തിനൊട്ടാകെ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുന്നത് ചെലവ് ഉയരുന്ന കാലത്ത് ​ഗുണകരമാണ്. പ്രായം കൂടുന്നതിന് അുസരിച്ച് പ്രീമി്യം കൂടുന്നതിനാല്‍ വേഗത്തില്‍ പോളിസി എടുക്കുന്നതാണ് ഉചിതം. 

Also Read: ₹ 99, 499, 999; വില 9-തിൽ അവസാനിക്കുന്നതിന് കാരണമെന്താണ്; 1 രൂപ ആർക്കാണ് ലാഭംAlso Read: ₹ 99, 499, 999; വില 9-തിൽ അവസാനിക്കുന്നതിന് കാരണമെന്താണ്; 1 രൂപ ആർക്കാണ് ലാഭം

ഇക്വിറ്റിയോട് വിമുഖത

ഇക്വിറ്റിയോട് വിമുഖത

ഈയടുത്ത കാലത്തായി ഇക്വിറ്റിയിയിലെ നിക്ഷേപിക്കുന്ന റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപത്തിന് 40 കഴിഞ്ഞവര്‍ ഇക്വിറ്റികളോട് വിമുത്വ കാണിക്കും. ബാങ്ക്സ്ഥിര നിക്ഷേപം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് പോലുള്ള ലഘു സമ്പാദ്യ പദ്ധതികള്‍ എന്നിവയാണ് ദീര്‍ഘകാല നിക്ഷേപത്തിന് തിരഞ്ഞെടുക്കുന്നത്. നഷ്ട സാധ്യത എന്ന പേരിലാണ് ഇക്വിറ്റിയെ മാറ്റി നിർത്തുന്നത്.

ഇക്വിറ്റി

നികുതി കഴിഞ്ഞ് ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന ആദായം പണപ്പെുരുപ്പ നിരക്കിനോളമുള്ളതോ അതിനെക്കാള്‍ കുറഞ്ഞതോ ആണ്. എന്നാല്‍ ഇക്വിറ്റിയിലെ നിക്ഷേപം ദീര്‍ഘകാലത്തേക്ക് മികച്ച ആദായം നല്‍കുന്നതിനൊപ്പം പണപ്പെരുപ്പത്തെ മറികടക്കാനും സാധിക്കുന്നു. ഏഴ് വര്‍ഷത്തില്‍ കൂടുതൽ കാലത്തേക്ക് നിക്ഷേപിക്കാനൊരുങ്ങുന്നവർക്ക് ഇക്വിറ്റി തിരഞ്ഞെടുക്കാം.

Read more about: investment
English summary

Here's The 4 Investment Mistakes That You Should Avoid In 40's

Here's The 4 Investment Mistakes That You Should Avoid In 40's
Story first published: Thursday, June 30, 2022, 19:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X