ആ വരുന്നത് പോലെ വരട്ടെ, ഇതാണോ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങളുടെ മനോഭാവം. ഇത് മാറ്റേണ്ടതാണ്. ഇന്ന് സന്തോഷമായി ജീവിക്കാൻ പണം അത്യാവശ്യം ആണ്. കയ്യിൽ ശമ്പളമായും മറ്റു വരുമാന മാർഗങ്ങളായും പണമെത്തുന്നുണ്ടെങ്കിൽ ജീവിച്ചു പോകാൻ അത് മതിയാകും. ഇതിനൊപ്പം തന്നെ നാളെയെ പറ്റിയുള്ള ചിന്തയും വേണം. നാളേക്ക് വേണ്ടി ഇന്ന് കരുതി വെയ്ക്കണം. ഇത്തരം നിക്ഷേപങ്ങൾ നടത്താതിരുന്നാൽ എന്താണ് സംഭവിക്കുക. മുകളിൽ പറഞ്ഞ മനോഭാവം മാറിയിട്ടില്ലെങ്കിൽ ഇക്കാര്യങ്ങൾ വായിക്കാം. നിക്ഷേപത്തിൽ വരുത്തുന്ന 4 തെറ്റുകൾ നോക്കാം.
ആരോഗ്യ ഇൻഷൂറൻസ് എടുക്കാതിരിക്കുക
ജോലി കിട്ടിയ ഉടനെ 2,000 രൂപയുടെ മാസ എസ്ഐപി ആരംഭിച്ചു, ഇത് വളർന്ന് നല്ലൊരു തുകയായിട്ടുണ്ടാകും. ഈ സമയത്ത് ആരോഗ്യ ഇൻഷൂറൻസിനെ പറ്റി പലരും പറഞ്ഞിട്ടുണ്ടെങ്കിലും ചെവികൊണ്ടില്ല. ആശുപത്രി അഡ്മിറ്റ് വേണ്ടി വരില്ല, അഡ്മിറ്റ് വന്നില്ലെങ്കിൽ വലിയ തുക നഷ്ടമാണ് എന്നിങ്ങനെയാണ് മറുപടികൾ. അപകടങ്ങള്‍ ആകസ്മികമാണ്. ഇതിനാല്‍ ആരോഗ്യ ഇൻഷൂറന്‍സ് തീര്‍ച്ചയായും അത്യാവശ്യവുമാണ്.
ജോലിക്കായുള്ള യാത്രയ്ക്കിടെ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായാൽ ആശുപത്രി ചെലവിനായി നിക്ഷേപം മുഴുവൻ പിൻവലിക്കേണ്ടി വരും. അല്ലെങ്കില്‍ സുഹൃത്തുക്കളുടെയോ കുടുംബാഗങ്ങളുടെയോ സഹായം തേടേണ്ടി വരും. ഇതിന് പരിഹാരമായി ഇന്‍ഷൂറന്‍സ് എടുക്കാം. ഇത്തരത്തിലുള്ള ആശുപത്രി ബില്ലുകളെ ഇന്‍ഷൂര്‍ ചെയ്യപ്പെടും. നിങ്ങളുടെ ആരോഗ്യത്തെയല്ല സംരക്ഷിക്കുന്നതെന്ന് ചുരുക്കം.
ഭാവിയെ പറ്റി ചിന്തിക്കാതിരിക്കുക
കാറുണ്ട്, വീട്ടിലെ ദൈന്യംദിന കാര്യങ്ങളെല്ലാം നന്നായി നടന്നുണ്ട്. ഇതിനൊപ്പം ഭാവിയിലേക്കുള്ള സമ്പാദ്യം കൂടെയുണ്ടെങ്കില്‍ കാര്യങ്ങള്‍ ഗംഭീരമായി. എന്നാല്‍ സമ്പാദ്യമൊന്നുമില്ലാതെ ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ വരുമാനം നിലയ്ക്കുന്ന അവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാകും. 60 വയസെത്തിയാല്‍ പിന്നെയും ജീവിതം മുന്നിലുണ്ടെന്ന് ഓർമ വേണം. ഇന്നത്തെ ജീവിതത്തില്‍ ചെലവ് ഒന്ന് ചുരുക്കിയാല്‍ വിരമിക്കല്‍ കാലത്തേക്ക് പണം കണ്ടെത്താം.
ഷോപ്പിംഗില്‍ ചെലവ് കുറച്ചും മാസത്തില്‍ പുറത്തു നിന്നുള്ള ഭക്ഷണത്തിന്റെ എണ്ണം കുറച്ചും വാങ്ങുന്ന ഉപകരണങ്ങളുടെ എണ്ണം കുറച്ചും പണം കണ്ടെത്താം. 10,000 രൂപ മാസ എസ്‌ഐപി ചെയ്യുന്നയാള്‍ക്ക് 12 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ 30 വര്‍ഷം കൊണ്ട് 4.4 കോടി നേടാം. 10 വര്‍ഷം മാത്രമാണ് ബാക്കിയുള്ളതെങ്കില്‍ 25 ലക്ഷം നേടം.
ടേം ഇന്‍ഷൂറന്‍സിനോട് നോ
ടേം ഇന്‍ഷൂറന്‍സിനോട് നോ പറയുക എന്നതാണ് മൂന്നമാത്തെ തെറ്റ്. ജീവിതം വര്‍ഷങ്ങളോളമുള്ളതാണ്. ഇക്കാലമത്രയും ജീവിക്കാന്‍ പണം അത്യാവശ്യവുമാണ്. ജീവിതം സുരക്ഷിതമാക്കാന്‍ ചെറിയ പ്രീമിയം അടച്ച് ടേം പോളിസിയില്‍ ചേരാം. 50,00-60,000 രൂപ മാസ ചെലവ് വരുന്ന കുടുംബത്തിന് 2 കോടിയുടെ ലൈഫ് ഇന്‍ഷൂറന്‍സ് ആവശ്യമാണ്. വീട്ടിലെ വരുമാന ശ്രോതസ് ഇല്ലാതായാൽ കുട്ടികളുടെ വിദ്യാഭ്യാസം, വായ്പ തികരിച്ചടവ് എന്നിവ ഈ പണം വഴി നടത്താൻ സാധിക്കും.
സ്ഥിര നിക്ഷേപത്തോടുള്ള അധിക ഇഷ്ടം
നിക്ഷേമെന്നാൽ സ്ഥിര നിക്ഷേപം എന്ന് കരുതുന്നവരുണ്ട്. സുരക്ഷിതത്വവും ഗ്യാരണ്ടിയും സ്ഥിര നിക്ഷേപത്തിനുണ്ട് എന്നത് സത്യം തന്നെ. എന്നാൽ പണപ്പെരുപ്പ ഭീഷണി മറികടന്നുള്ള ആദായം തരാൻ പലപ്പോഴും സ്ഥിര നിക്ഷേപരത്തിന് സാധിക്കുന്നില്ല. ഇതിന് പകരം നിക്ഷേപങ്ങളെ വൈവിധ്യവത്കരിക്കണം. ഇക്വിറ്റിയിലും സ്വർണത്തിലുമടക്കം നിക്ഷേപിക്കണം. 1987 ല്‍ 1 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടയാൾക്ക് 30 വർഷത്തിന് ശേഷം 11 ലക്ഷമായി ഉയരും. എന്നാൽ ഇതേ തുക ഇക്വിറ്റിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ 30 വർഷത്തിന് ശേഷം ഇത് 82.91 ലക്ഷം രൂപയായി വളർന്നിട്ടുണ്ടാകും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications