രാജ്യത്ത് വളര്‍ന്നു വരുന്ന ഡിജിറ്റല്‍ ഇടപാടുകളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. യുപിഐ പെയ്മെന്റുകൾക്കപ്പുറം ക്രെഡിറ്റ് കാര്‍ഡുകളുള്ള എണ്ണത്തിലും വലി വര്‍ധനവാണ് രാജ്യത്ത് വരുന്നത്. 2022 ജൂലായില്‍ 8.03 കോടി ക്രെഡിറ്റ് കാര്‍ഡുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ വര്‍ഷതതേ അപേക്ഷിച്ച് 26.5 ശതമാനത്തിന്റെ വർധനവാണ് ഉള്ളത്.
ഇന്ന് വലിയ നിബന്ധനകളില്ലാതെ ഏതൊരാൾക്കും ക്രെഡിറ്റ് കാർഡ് ലഭിക്കും. എന്നാൽ എല്ലാ കാർഡും എല്ലാവർക്കും അനുയോജ്യമാകില്ലെന്നതാണ് സത്യം. വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്ന നിരവധി കാര്‍ഡുകള്‍ ഉള്ളതിനാല്‍, ശരിയായ കാര്‍ഡ് തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. ക്രെഡിറ്റ് കാര്‍ഡ് തീഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.
ക്രെഡിറ്റ് കാർഡ്
ക്രെഡിറ്റ് കാർഡുകൾ പ്രധാനമായും ഷോപ്പിങ്ങിനും അത്യാവശ്യഘട്ടങ്ങളിൽ എടിഎം വഴി പണം എടുക്കാനുമാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് വഴി വലിയ ഇളവുകള്‍, ക്യാഷ് ബാക്ക് എന്നിവ ലഭിക്കും. ആവശ്യ സമയത്ത് കടം വാങ്ങാതെ പണം ഉപയോഗിക്കാനും 45 ദിവസത്തെ പലിശ രഹിത സമയവും ലഭിക്കും. ഇതോടൊപ്പം കൃത്യസമയത്ത് ബില്‍ അടച്ച് പോകുന്നവര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിപ്പിക്കാനും സാധിക്കും.
ഉപയോഗിക്കുന്ന തുക ക്രെഡിറ്റ് കാർഡ് കമ്പനിയുടെയോ ബാങ്കിന്റെയോ നിബന്ധന അനുസരിച്ച് മാസത്തിൽ ഒരു തവണയാണ് തിരിച്ചടക്കേണ്ടത്. ഷോപ്പിങ്ങിനായി ഉപയോഗിക്കുന്ന തുകയ്ക്ക് പലിശയോ ഫീസോ ചാർജുകളോ ഇല്ല. സ്റ്റേറ്റ്മെന്റിൽ ആവശ്യപ്പെടുന്ന മിനിമം തുക അടച്ചാലും മതിയാകും. മിനിമം തുകയാണ് അടക്കുന്നതെങ്കിൽ, ബാക്കിയുള്ള തുകയ്ക്ക് ഫിനാൻസ് ചാർജ് ഈടാക്കും.
പെർഫക്ട് കാർഡ്
എല്ലാ ആവശ്യങ്ങൾക്കും പെർഫക്ടായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ് കാര്‍ഡ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. ഓരോരുത്തരുടെ വ്യക്തിഗത ചെലവുകളുടെ സ്വഭാവം അനുസരിച്ചും റിവാര്‍ഡുകളോടുള്ള താല്‍പര്യം അനുസരിച്ചും ഓരോ കാര്‍ഡുകള്‍ തിരഞ്ഞെടുക്കാം. ഇതോടൊപ്പം കാര്‍ഡ് തിരഞ്ഞെടുക്കാനുള്ള കാരണം കൂടി വ്യക്തമായാല്‍ എളുപ്പം അനുയോജ്യമായവ തിരഞ്ഞെടുക്കാം. ഏത് തരത്തിലാണ് നിങ്ങളുടെ ചെലവുകള്‍ വരുന്നത് എന്ന് മനസിലാക്കം.
ഉദാഹരണമായി ഒരുപാട് യാത്ര ചെയ്യുന്നൊരാളാണെങ്കില്‍ ലോഞ്ച് സൗകര്യങ്ങള്‍ ലഭിക്കുന്ന, യാത്രകള്‍ ലഭിക്കുന്ന എയര്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ഷോപ്പിംഗ് താല്പരൻ ആണെങ്കിൽ ക്യാഷ്ബാക്ക് നല്‍കുന്ന കാര്‍ഡ് ഉപയോഗപ്പെടും. പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നതിന് കൂടുതൽ തുക ചെലവാക്കുന്നവർക്ക് മികച്ച ഓഫറുകള്‍ നല്‍കുന്ന കാർഡുകളുമുണ്ട്.
ഏത് ബാങ്ക് തിരഞ്ഞെടുക്കും
മിക്ക വാണിജ്യ ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നുണ്ട്. സ്വന്തം ബാങ്കിന്റെ, സേവിംഗ്‌സ് അക്കൗണ്ടുള്ള ബാങ്കിന്റെ മികച്ച കാര്‍ഡ് തിരഞ്ഞെടുക്കുന്നാണ് ന്‌ലത്. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് ബാങ്ക് പ്രീ അപ്രൂവ്ഡ് ഓഫറുകള്‍ നല്‍കും. ഇത്തരം കാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നത് പ്രൊസസിംഗ് നടപടികളില്ലാതെ കാർഡ് ലഭിക്കാൻ സഹായകമാണ്. ബാങ്ക് ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്.
ചാര്‍ജ്
വര്‍ഷത്തില്‍ ചാര്‍ജ് ഈടാക്കുന്നതും ലൈഫ് ടൈം സൗജന്യമായി ഉപയോഗിക്കാവുന്നതുമായി കാര്‍ഡുകളുണ്ട്. ലൈഫ് ടൈം സൗജന്യ കാര്‍ഡുകള്‍ നല്ലതാണെന്ന് തോന്നാമെങ്കിലും എപ്പോഴും ശരിയകണമെന്നില്ല. പ്രീമിയം കാര്‍ഡുകള്‍ക്ക് വാര്‍ഷിക ഫീസ് ഈടാക്കുമെങ്കിലും സൗജന്യ കാര്‍ഡുകളെക്കാള്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. എച്ച്ഡിഎഫ്സി ഡൈനേഴ്സ് ക്ലബ് ബ്ലാക്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകൾക്ക് ക്ലബ് മാരിയറ്റ്, ഫോര്‍ബ്സ്, ആമസോണ്‍ പ്രൈം, സൊമാറ്റോ പ്രോ, ടൈംസ് പ്രൈം തുടങ്ങിയവയിലേക്ക് വാര്‍ഷിക അംഗത്വം ലഭിക്കും.
കാര്‍ഡ് ഉടമയ്ക്ക് ഇന്ത്യയിലും ലോകമെമ്പാടും പരിധിയില്ലാത്ത എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാം. കാര്‍ഡുകള്‍ നിശ്ചയിക്കുന്ന പരിധിക്കപ്പുറം ചെലവഴിച്ചാല്‍ വാര്‍ഷിക ചാര്‍ജും ഒഴിവാക്കി കിട്ടും. തുടക്കകാര്‍ക്ക് സൗജന്യ കാര്‍ഡില്‍ തുടങ്ങാം.
മികച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ നോക്കാം
ആമസോണ്‍ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് പർച്ചേസുകൾക്ക് 5 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. നോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 3 ശതമാനം ഇളവ് ലഭിക്കും. വിമാന ടിക്കറ്റ് ബുക്കിംഗിന് 2 ശതമാനം ഇളവും റീചാര്‍ജ്, ബില്‍ പെയ്‌മെന്റ്, ആമസോണ്‍ പേ വഴിയുള്ള ഇടപാടുകള്‍ക്ക് 1 ശതമാനം ഇളവും ലഭിക്കും. ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാര്‍ഡ് ആണിത്.
ആക്‌സിസ് എയിസ് ക്രെഡിറ്റ് കാര്‍ഡ് ഉടമകൾക്ക് ഗൂഗിള്‍ പേ വഴിയുള്ള യൂട്ടിലിറ്റി പെയ്‌മെന്റുകള്‍ക്ക് 5 ശതമാനം ഇളവ് ലഭിക്കും. സ്വിഗ്ഗി, സോമാറ്റോ, ഒല എന്നിവയിലെ ചെലവാക്കലുകൾക്ക് 4 ശതമാനമാണ് ഇളവ്. 4 ആഭ്യന്തര ലോഞ്ച് ആക്സസും 4000 ലധികം റസ്‌റ്റോറന്റില്‍ നിന്ന് 20 ശതമാനം ഇളവും ലഭിക്കും. 499 രൂപ വാര്‍ഷിക ചാര്‍ജുണ്ട്.
ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര എന്നിവയിലെ ഷോപ്പിംഗുകൾക്ക് 5 ശതമാനം ഇളവ് ലഭിക്കും. ക്ലിയര്‍ ട്രിപ്പ്- 4 ശതമാനം. പിവിആർ, സ്വിഗ്ഗി, യൂബര്‍ എന്നിവയ്ക്ക് 1.5 ശതമാനം ഇളവും ലഭിക്കം. 4 ആഭ്യന്തര ലോഞ്ച് ആക്സസും 4000 ലധികം റസ്‌റ്റോറന്റില്‍ ഇളവും ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
