ഭക്ഷണം മുതല്‍ പെട്രോള്‍ വരെ എല്ലാ സാധനങ്ങളുടെയും വില ഉയരുകയാണ്. സമീപ കാലത്ത് വില കുറയുന്നതിന്റെ സൂചനകളൊന്നും തന്നെ കാണാനില്ലാത്തതിനാൽ പണപ്പെരുപ്പത്തെ എങ്ങനെ നേരിടണമെന്ന് അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ പണപ്പെരുപ്പം വാങ്ങല്‍ ശേഷിയെയും സമ്പാദ്യത്തെയും ബാധിക്കും. ഓരോന്നിനും വില ഉയരുന്ന സാഹചര്യത്തിൽ, നേരത്തെ വാങ്ങിയ തുകയ്ക്ക് കുറഞ്ഞ അളവിൽ മാത്രമാണ് സാധനങ്ങൾ ലഭിക്കുന്നത്. ഇതാണ് പണപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രധാന പ്രതിസന്ധി.
വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താനാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ ഉയര്‍ത്തുന്നത്. വായ്പ നിരക്ക് വര്‍ധനവിലൂടെ ഇത് സാധാരണക്കാരന് തന്നെ ആദ്യം തിരിച്ചടായാകും. എന്നാൽ സ്ഥിര നിക്ഷേപത്തിന്റെ പലിശ വർധനവിലൂടെ ഗുണകരമായ നേട്ടവും സാധാരണക്കാരന് ലഭിക്കുന്നു. പണപ്പെരുപ്പം ഉയർന്ന് നിൽക്കുമ്പോൾ നിക്ഷേപിക്കാതെ പണം കയ്യിൽ വെച്ചിരുന്നാൽ നഷ്ടമാകും ഫലം. പണപ്പെരുപ്പം കഠിനാധ്വാനം ചെയ്ത പണം കവര്‍ന്നെടുക്കും. ഓരോ മിനിറ്റിലും പണത്തിന്റെ മൂല്യം കുറയും. ഇത് തടയാനുള്ള ഏക പോം വഴിയാണ് നിക്ഷേപം എന്നത്. പണപ്പെരുപ്പ കാലത്ത് സമ്പാദ്യത്തിന് ദോഷമുണ്ടാകാതെ എങ്ങനെ നിക്ഷേപിക്കാമെന്ന് നോക്കാം.
എമർജൻസി ഫണ്ട്
സാമ്പത്തികമായി സുരക്ഷിതമാകാന്‍ കയ്യില്‍ എമര്‍ജിന്‍സി ഫണ്ട് അത്യാവശ്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഫണ്ട് കയ്യിലുണ്ടാകുമ്പോള് ഭാവിയിലെ നഷ്ടങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കുറഞ്ഞത് മൂന്ന് മാസം മുതൽ 6 മാസം വരെയുള്ള വീട്ടു ചെലവിനൊത്ത പണം കയ്യില്‍ കരുതണം. ചെലവ് കൂടുന്ന കാലത്ത് കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടാൻ ജീവനക്കാരെ പിരിച്ചു വിട്ടാറുണ്ട്. മാസ വരുമാനം മുടങ്ങുന്ന ഇത്തരം സാഹചര്യങ്ങളില്‍ എമര്‍ജന്‍സി ഫണ്ട് ഗുണകരമാകും.
പലിശയുടെ നേട്ടം കൊയ്യാം
പണപ്പെരുപ്പം ശക്തമായി നില്ക്കുന്ന സാഹചര്യത്തില്‍ നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയരുന്നതിനാല്‍ ഇതിന്റെ ഗുണങ്ങള്‍ നേടണം. ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളില്‍ നടത്തി അതാത് കാലത്തെ ഉയർന്ന പലിശ നേടാം. പലിശ ഉയരുമ്പോൾ കാലാവധിയിൽ നിക്ഷേപം ദീർഘകാലത്തേക്ക് ലോക് ചെയ്യാം. പലിശ നിരക്ക് ഉയരുമ്പോൾ സ്ഥിര നിക്ഷേപമുള്ളവര്‍ നിക്ഷേപം പിന്‍വലിച്ച് പുതിയ പലിശയുടെ നേട്ടം ആഗ്രഹിക്കുന്നുണ്ടാകും.
പലിശ വരുമാനത്തെ ഇത് തെറ്റായി ബാധിക്കും. നിക്ഷേപം കാലാവധിയെത്തുന്നതിന് മുന്‍പ് പിന്‍വലിക്കുമ്പോള്‍ പിഴ ലഭിക്കാനും നിക്ഷേപത്തിനുള്ള പലിശ നിരക്ക് കുറയാനും കാരണമാകും.
എഫ്ഡികളെ ആശ്രയിക്കുന്നത് കുറയ്ക്കുക
സ്ഥിര നിക്ഷേപത്തെ മാത്രം ആശ്രയിച്ചുള്ള നിക്ഷേപ രീതി വലിയ സമ്പാദ്യമുണ്ടാക്കാന്‍ സഹായിക്കില്ല. സ്ഥിര നിക്ഷേപം സുരക്ഷിതമാണെങ്കിലും സമ്പാദ്യം വളരണമെങ്കിൽ ഇക്വിറ്റിയിലെ നിക്ഷേപം തിരഞ്ഞെടുക്കണം. സ്ഥിര നിക്ഷേപത്തില്‍ നിന്നള്ള പരമാവധി പലിശ 7.5- 8 ശതമാനം വരെയാണ്. പണപ്പെരുപ്പം 7-9% നിരക്കില്‍ നില്ക്കുമ്പോള് വര്‍ഷത്തിൽ പണം സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നത് പണത്തിന്റെ മൂല്യം കുറയ്ക്കുകയാണ് ചെയ്യുന്നത്.
നിക്ഷേപം തുടരുക
ചെറിയ സമ്പാദ്യങ്ങളിലൂടെ പണപ്പെരുപ്പത്തെ നേരിടാൻ സാധിക്കില്ല. പിപിഎഫുകളും സേവിംഗ്സ് അക്കൗണ്ടുകളും തുടര്‍ച്ചയായി പണപ്പെരുപ്പത്തെ മറികടക്കുന്നില്ല. ഇതിനാൽ അക്കൗണ്ടിൽ പണമുണ്ടാകുമെങ്കിലും അതിന്റെ വാങ്ങല്‍ ശേഷി ചെറുതായിരിക്കും. ഇതിന് പകരമായി ഇക്വിറ്റികളിലെ ദീര്‍ഘകാല നിക്ഷേപം അഭികാമ്യമാണ്. പണപ്പെരുപ്പത്തെ മറികടക്കാന്‍ ഇക്വിറ്റികളിൽ നിക്ഷേപം ആവശ്യമാണ്. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപം നടത്താം. ഇതിനൊപ്പം പണപ്പെരുപ്പത്തെ മറികടക്കാന്‍ ശക്തമായ സാധ്യതയുള്ള മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് ഗുണകരമാണ്.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications