മൂന്നില്‍ ഒന്ന് തിരഞ്ഞെടുത്താല്‍ മാസം 50,000 രൂപ പെന്‍ഷന്‍ ഉറപ്പ്; നിക്ഷേപിക്കാന്‍ പറ്റിയ 3 പദ്ധതികളിതാ

ജോലിയുടെ തിരക്കുകളില്‍ നിന്ന് മാറി വിശ്രമ കാലം നയിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുക എന്നത് ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കും. സ്ഥിര വരുമാന മാര്‍ഗമായ ശമ്പളം നിലയ്ക്കുന്ന ഘട്ടത്തില്‍ കെട്ടുറപ്പോടെ ജീവിക്കാന്‍ മുന്‍കൂട്ടിയുള്ള നിക്ഷേപങ്ങള്‍ നടത്തേണ്ടതായിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ആശ്വസിക്കാന്‍ വകയുള്ളത്. സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതികള്‍ നിലവിലുള്ളതിനാല്‍ മാസത്തില്‍ നല്ലൊരു തുക അതുവഴി ലഭിക്കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരും അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരും പെന്‍ഷന്‍ പദ്ധതികളെ പറ്റി ചിന്തിക്കേണ്ടതാണ്. 

ആദായം

സമ്പാദിക്കുന്ന കാലത്തോളം ദൈര്‍ഘ്യമുള്ളതാണ് മിക്കവരുടെയും വിരമിക്കല്‍ കാലവും. ഇതിനാല്‍ വിരമിച്ച ശേഷമുള്ള ജീവിതത്തിന് അനുയോജ്യമായ തുക കണ്ടെത്താന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ നിക്ഷേപം ആരംഭിക്കുന്നതാണ് അഭികാമ്യം. നിലവിലുള്ള ജീവിത ചെലവുകളെ പരിഗണിച്ചാല്‍ മാസത്തില്‍ 50,000 രൂപ ലഭിച്ചാല്‍ കാര്യങ്ങള്‍ വൃത്തിയായി നടക്കും. വര്‍ഷങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് തുകയിലും വര്‍ധനവ് വരാം. വിവിധ നിക്ഷേപങ്ങളില്‍ നിന്ന് മാസം 50,000 രൂപയുടെ ആദായം ലഭിക്കാന്‍ എത്ര രൂപ സമ്പാദിക്കണമെന്ന് പരിശോധിക്കാം. 

സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപം

ഏറ്റവും സുരക്ഷിത നിക്ഷേപ മാര്‍ഗമായി മുതിര്‍ന്നവര്‍ കാണുന്നത് സ്ഥിര നിക്ഷേപത്തെയാണ്. മുതിര്‍ന്നവരുടെ സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ വാര്‍ഷിക പലിശ ഇന്ന് ബാങ്കുകള്‍ നല്‍കുന്നുണ്ട്. ഇതുപ്രകാരം 50,000 രൂപ മാസത്തില്‍ നേടാന്‍ 80 ലക്ഷം രൂപയെങ്കിലും സ്ഥിര നിക്ഷേപമായി ബാങ്കില്‍ ആവശ്യമാണ്. മറ്റൊരു സുരക്ഷിത മാര്‍ഗമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം.

5 വര്‍ഷ കാലവധിയുള്ള പദ്ധതിയില്‍ 15 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. 7.4 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശ വരുമാനം 50,000 രൂപ വരെ നികുതിയിളവ് ലഭിക്കും. 15എച്ച് ഫോം സമര്‍പ്പിക്കാത്തവരില്‍ നിന്ന് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. 

പെന്‍ഷന്‍ പദ്ധതികള്‍

പെന്‍ഷന്‍ പദ്ധതികള്‍

ഐആര്‍ഡിഎഐ നിയന്ത്രണത്തിലുള്ള ഇന്‍ഷൂറന്‍സ് കമ്പനികളുടെ ലൈഫ് ലോംഗ് ആന്യുറ്റി പ്ലാനുകള്‍ പെന്‍ഷന്‍ പദ്ധതികളായി ഉപയോഗിക്കാവുന്നതാണ്. 'ആന്യുറ്റി ഫോര്‍ ലൈഫ്' ഓപ്ഷന്‍ പ്രകാരം പോളിസി ഉടമയ്ക്ക് ജീവിതകാലം പെന്‍ഷന്‍ ലഭിക്കും. എന്നാല്‍ നിക്ഷേിച്ച തുക കാലശേഷം നോമിനിക്ക് ലഭിക്കില്ല. എല്‍ഐസിയുടെ ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനായ ജീവന്‍ ആകാശ് പോളിസി പ്രകാരം 60 വയസുകാരന്‍ 74.88 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 51,342 രൂപ ലഭിക്കും. 

പോളിസി

മാസം പെന്‍ഷന്‍ ലഭിക്കുകയും പോളിസി ഉടമയുടെ മരണ ശേഷം നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യുന്ന 'ആന്യുറ്റി ഫോര്‍ ലൈഫ് വി്ത്ത് റിട്ടേണ്‍ ഓഫ് പര്‍ച്ചേസ് പ്രൈസ്' തിരഞ്ഞെടുത്താല്‍ എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം. 1.05 കോടി രൂപ നിക്ഷേപിച്ചാല്‍ മാസത്തില്‍ 51,974 രൂപ പെന്‍ഷന്‍ ലഭിക്കും.

എല്‍ഐസിയുടെ പ്രധാനമന്ത്രി വയവന്ദന്‍ യോജനയില്‍ 10 വര്‍ഷത്തെ നിക്ഷേപത്തിന് 7.66 ശതമാനം വാര്‍ഷിക പലിശ നല്‍കുന്നുണ്ട്. 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പോളിസി ഉടമയ്ക്ക് ലഭിക്കുന്ന ആന്യുറ്റി തുകയ്ക്ക് നികുതി ബാധകമാണ്. എന്നാല്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നില്ല. 

മ്യൂച്വല്‍ ഫണ്ട്

മ്യൂച്വല്‍ ഫണ്ട്

ഇക്വിറ്റി, ഡെബ്റ്റ് വിഭാഗത്തില്‍ നിരവധിയായ മ്യൂച്വല്‍ ഫണ്ടുകളുണ്ട്. ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ആദായ നിരക്ക് ഡെബ്റ്റ് ഫണ്ടുകളില്‍ കുറവാണ്. ഇതേസമയം ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപത്തിന്റെ ചാഞ്ചാട്ടം കുറവാണ്. എന്നാല്‍ ഇക്വിറ്റി ഫണ്ടുകളില്‍ ഇത് കൂടുതലുമാണ്. ഇതിനാല്‍ രണ്ട് നേട്ടങ്ങളും ലഭിക്കുന്ന ഹൈബ്രിഡ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്, ഡൈനാമിക്ക് അസറ്റ് അലോക്കേഷന്‍ ഫണ്ട് എന്നിവ 65 ശതമാനം ഇക്വിറ്റിയിലും ബാക്കി വരുന്നവ ഡെബ്റ്റ് ഇന്‍സ്ട്രുമെന്റിലുമാണ് നിക്ഷേപിക്കുന്നത്. 12 ശതമാനം വാര്‍ഷിക ആദായം ഇവയില്‍ നിന്ന് പ്രതീക്ഷിക്കാം.

സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രേവല്‍ പ്ലാന്‍ വഴി വര്‍ഷത്തില്‍ 50,000 രൂപ ലഭിക്കാന്‍ 75 ലക്ഷം രൂപയുടെ നിക്ഷേപം ഫണ്ടില്‍ ആവശ്യമാണ്. 12 മാസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 15 ശതമാനം നിരക്കില്‍ നികുതി ഈടാക്കും. 1 വര്‍ഷത്തിന് ശേഷം 1 ലക്ഷം രൂപയില്‍ കൂടുതല്‍ ലാഭം പിന്‍വലിച്ചാല്‍ 10 ശതമാനം നികുതി ബാധകമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X