വരുമാനത്തിന്റെ അളവ് കുറയുന്ന സമയമാണ് വിരമിക്കല്‍ കാലം. എന്നു കരുതി ചെലവ് കുറയുന്നിമില്ല. 60 വയസിന് ശേഷം ആരോഗ്യ ചെലവുകള്‍, മക്കളുടെ വിദ്യാഭ്യാസം, ദൈന്യംദിന ചെലവുകള്‍ തുടങ്ങി പല തരം ചെലവുകള്‍ക്കായി പണം കണ്ടെത്തേണ്ടതുണ്ട്. ശമ്പളത്തിന്റെ വരവ് അവസാനിക്കുന്ന ഈ ഘട്ടത്തില്‍ സ്ഥിര വരുമാനം ലഭിക്കുന്ന ചില്ലറ നിക്ഷേപങ്ങളാണ് സഹായത്തിനെത്തുന്നത്. വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന പിഎഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ വരുമാനം നേടാൻ സാധിക്കും.
ഇതിന് അനുയോജ്യമായ നിക്ഷേരങ്ങൾ കണ്ടെത്തണം. സ്ഥിര വരുമാനം നേടി തരുന്ന 3 നിക്ഷേപങ്ങളാണ് ചുവടെ ലേഖനത്തിൽ വിശദമാക്കുന്നത്. മാസത്തില്‍ 9,000 രൂപ വരെ വരുമാനം നേടാന്‍ ഈ നിക്ഷേപങ്ങളിലൂടെ സാധിക്കും. മാസത്തിൽ വരുമാനം ലഭിക്കുന്നതിനൊപ്പം കാലാവധിയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപമാണ്. വിരമിച്ച 55 വയസ് കഴിഞ്ഞവര്‍ക്കും മറ്റുള്ളവര്‍ക്ക് 60 വയസിന് ശേഷവും പദ്ധതിയില്‍ ചോരം. 1,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അഞ്ച് വര്‍ഷ കാലാവധിയുള്ള നിക്ഷേപം 3 വര്‍ഷത്തേക്ക് നീട്ടാം. നിലിവില്‍ 7.6 ശതമാനം പലിശയാണ് വര്‍ഷത്തില്‍ നല്‍കുന്നത്.
പലിശ വരുമാനം ത്രൈമാസത്തിലാണ് വിതരണം ചെയ്യുന്നത്. ബാങ്കിലോ പോസ്റ്റ് ഓഫീസിലെ നിക്ഷേപിക്കാനാകും. 15 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് ത്രൈമാസത്തില്‍ 28500 രൂപ ലഭിക്കും. മാസത്തില്‍ കണക്കാക്കിയാൽ 9,500 രൂപ ലഭിക്കും.
പ്രധാനമന്ത്രി വയ വന്ദന്‍ യോജന
വിരമിച്ചവര്‍ക്ക് സ്ഥിര വരുമാനം ലഭിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന്‍ യോജന. 2017 ല്‍ ആരംഭിച്ച പദ്ധതിയില്‍ 2023 മാര്‍ച്ച് 31നുള്ളില്‍ ചേരാണം. 10 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി.
60 വയസ് കഴിഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാം. 7.4 ശതമാനം പലിശ നിരക്കാണ് പദ്ധതിക്ക് ലഭിക്കുന്നത്. ചേരുന്നവര്‍ക്ക് 10 വര്‍ഷകാലം ഒരേ പലിശ നിരക്ക് ലഭിക്കും. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പെന്ഷന് വാങ്ങാം.
ചുരുങ്ങിയത് 1,56,658 രൂപയും പരമാവധി 15 ലക്ഷവും നിക്ഷേപിക്കാം. എല്‍ഐസി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 15 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് മാസത്തില്‍ 9,250 രൂപയുടെ പെന്ഷന് വാങ്ങാം. കാലാവധിയില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യും. ആദായ നികുതി നിയമത്തിലെ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും.
ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട്
റിസര്‍വ് ബാങ്കിന്റെ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് സ്ഥിര വരുമാനത്തിനുള്ള മറ്റൊരു മാര്‍ഗമാണ്. 7.1 ശതമാനം പലിശയാണ് ഇപ്പോള്‍ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകള്‍ നല്‍കുന്നത്. എല്ലാ ആറ് മാസത്തിലും ബോണ്ടിന്റെ പലിശ നിരക്ക് പുതുക്കും. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിനേക്കാള്‍ 0.35 ശതമാനം അധിക നിരക്ക് സേവിംഗ്സ് ബോണ്ടിന് ലഭിക്കും.
വര്‍ഷത്തില്‍ 2 തവണയാണ് പലിശ വിതരണം ചെയ്യുന്നത്. ജനുവരി ഒന്നിനും ജൂലൈ ഒന്നും വര്‍ഷത്തില്‍ പലിശ ലഭിക്കും. 1,000 രൂപയില്‍ നിക്ഷേപം തുടങ്ങാം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 7 വര്‍ഷമാണ് കാലാവധി. 60 വയസിനും 70വയസിനും ഇടിയലുള്ളവര്ക്ക് 6 വര്‍ഷം കൊണ്ട് നിക്ഷേപം അവസാനിപ്പിക്കാൻ സാധിക്കും.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്



Click it and Unblock the Notifications