2023 ഉഷാറാക്കാന്‍ ഒരുങ്ങുന്ന മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ മികച്ച ഫണ്ടുകള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതില്‍ ഫണ്ടുകളുടെ മുന്‍കാല പ്രകടനം പ്രധാനപ്പെട്ട കാര്യം തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ മുന്‍നിരയിലുള്ള ഫണ്ടുകളെല്ലാം പോസ്റ്റീവ് റിട്ടേണല്ല നല്‍കിയിട്ടുള്ളതെന്ന് കാണാനാകും.
മുൻനിര ഫണ്ടുകളായ കാനറ റൊബേക്കോ എമേര്‍ജിംഗ് ഇക്വിറ്റിീസ് ഡയറക്ട് ഫണ്ട്, കാനറ റൊബേക്കോ ഫ്ളെക്സി കാപ് ഡയറക്ട് ഫണ്ട്, മിറൈ അസറ്റ് എമേര്‍ജിംഗ് ഡയറക്ട് ഫണ്ട് തുടങ്ങിയവയുടെ ഒരു വര്‍ഷത്തെ പ്രകടനം സീറോ റിട്ടേണ്‍ ആയിരുന്നു. എന്നാല്‍ മികച്ച പ്രകടനം നടത്തിയ ഒരു കൂട്ടം ഫണ്ടുകളും ഉണ്ട്. വാല്യു റിസര്‍ച്ച് 5 സ്റ്റാര്‍ റേറ്റിംഗ് നല്കിയ മികച്ച പ്രകടനം നടത്തിയ 5 മ്യൂച്വൽ ഫണ്ടുകള്‍ പരിചയപ്പെടാം.

1. ഐസിഐസിഐ പ്രു ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ട് ഫണ്ട്
സെക്ടറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ ഇക്വിറ്റി ഫണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 29.60 ശതമാനം റിട്ടേണ്‍ ആണ് നല്‍കിയത്. എസ്ഐപി നിക്ഷേപകര്‍ക്ക് 32.27 ശതമാനത്തിന്റെ റിട്ടേണാണ് ഫണ്ട് നല്‍കിയത്. 10,000 രൂപയുടെ എസ്ഐപി വഴി 1.41 ലക്ഷം രൂപ നേടാനായി. 1.66 ശതമാനമാണ് ഫണ്ടിന്റെ ചെലവ് അനുപാതം.
2. എബിഎസ്എല്‍ മീഡിയം ടേം ഡയറക്ട് ഫണ്ട്
ആദിത്യ ബിര്‍ള സണ്‍ ലൈഫ് മീഡിയം ടേം ഡയറക്ട് ഫണ്ടില്‍ ഒറ്റത്തവണ നിക്ഷേപം നടത്തിയവര്‍ക്ക് 25.73 ശതമാനം റിട്ടേണാണ് നല്‍കിയത്. 1 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് 1.25 ലക്ഷം രൂപ നേടാനായി. എസ്ഐപി നിക്ഷേപകര്‍ക്ക് 26 ശതമാനം ആദായം നല്കി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി ചെയ്തൊരാള്‍ക്ക് ഒരു വര്‍ഷം കൊണ്ട് 1,36,294 രൂപ നേടാനായി. 0.81 ശതമാനമാണ് ഈ ഫണ്ടിന്റെ ചെലവ് അനുപാതം.
3. ബാങ്ക് ഓഫ് ഇന്ത്യ കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ട്
ഒറ്റത്തവണ നിക്ഷേപത്തിന് ഒരു വര്‍ഷം കൊണ്ട് 22 ശതമാനം റിട്ടേണാണ് ബാങ്ക് ഓഫ് ഇന്ത്യ കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ട നല്‍കിയത്. അതേസമയം എസ്ഐപി നിക്ഷേപകര്‍ക്ക് 14.30 ശതമാനം ആദായവും നല്കി. ഒറ്റത്തവണയായി 1 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് 1.21 ലക്ഷം രൂപ നേടാനായി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി വളര്‍ന്ന് 1.29 ലക്ഷം രൂപയായി. 1.79 ശതമാനമാണ് ചെലവ് അനുപാതം.

4. ക്വാന്‍ഡ് മിഡ് കാപ് ഫണ്ട് ഡയറക്ട്
ക്വാന്‍ഡ് മിഡ് കാപ് ഫണ്ട് ഡയറക്ട് ഒരു വര്‍ഷത്തിനിടെ നല്കിയ ആദായം 20 ശതമാനമാണ്. 1 ലക്ഷം രൂപ നിക്ഷേിച്ചവര്ക്ക് 1.20 ലക്ഷം രൂപ ലഭിച്ചു. എസ്ഐപി നിക്ഷേപകര്‍ക്ക് അല്പം അധികം റിട്ടേണ്‍ ഫണ്ട് നല്കി. 22.35 ശതമാനം. 10,000 രൂപ പ്രതിമാസ എസ്ഐപി ചെയ്തൊരാള്‍ക്ക് ക്വാന്‍ഡ് മിഡ് കാപ് ഫണ്ട് ഡയറക്ട് 1.35 ലക്ഷം രൂപ തിരികെ നല്കി. 0.63 ശതമാനമാണ് ഡയറക്ട് പ്ലാനിന്റെ ചെലവ് അനുപാതം.
5. ടാറ്റ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഫണ്ട്
ഒറ്റത്തവണയായി നിക്ഷേപിച്ചവര്‍ക്ക് ഈ ഇക്വിറ്റി ഫണ്ട് നല്കിയ ആദായം 18.80 ശതമാനമാണ്. എസ്ഐപി നിക്ഷേപകര്‍ക്ക് 32 ശതമാനത്തിന്റെ മാന്യമായ ആദായവും ഫണ്ട് നല്കി. ഒറ്റത്തവണയായി 1 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് 117092 രൂപ ലഭിച്ചു. പ്രതിമാസ എസ്ഐപി വഴി മാസത്തില്‍ 10,000 രൂപ നിക്ഷേപിച്ചയാള്‍ക്ക് 1,33,870 രൂപ ലഭിച്ചു. 0.58 ശതമാനമാണ് ഈ ഫണ്ടിന്റെ ചെലവ് അനുപാതം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications