നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭം പ്രതീക്ഷിക്കുന്നവരാണെങ്കില്‍ ഒപ്പം ഉയരുന്ന ചോദ്യമാണ് റിസ്കെടുക്കാനുള്ള ശേഷി. നിക്ഷേപങ്ങളില്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്ന പോലെയാണ് ആദായവും റിസ്കും ബന്ധപ്പെട്ടു കിടക്കുന്നവയാണ്. വലിയ ലാഭം പ്രതീക്ഷിക്കുന്ന മ്യൂച്വല്‍ ഫണ്ട് നിക്ഷേപര്‍ക്ക് സ്മോള്‍കാപ് ഫണ്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്. സ്മോള്‍കാപ് കമ്പനികൾ അവിശ്വസനീയമാം വിധം അസ്ഥിരമായതിനാല്‍ ഇത്തരം ഫണ്ടുകളിലെ നിക്ഷേപം ഹ്രസ്വകാലത്ത് നഷ്ട സാധ്യതയുണ്ടാക്കുന്നുണ്ട്. ഇതിനാല്‍ 7 വര്‍ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്കാണ് സ്മോള്കപ് ഫണ്ടുകള്‍ അനുയോജ്യമാകുന്നത്.
മുന്‍കാല പ്രകടനം പരിശോധിച്ചാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 15 ശതമാനത്തിന് മുകളില്‍ ആദായം നല്കിയവയാണ് സ്മോള്‍കാപ് ഫണ്ടുകള്‍. ഇതില്‍ പത്ത് വര്‍ഷത്തിനിടെ 25 ശതമാനത്തിന് മുകളില്‍ വാര്‍ഷിക ആദായമാണ് എസ്ബിഐ സ്മോള്‍കാപ് ഫണ്ട്, നിപ്പോണ്‍ ഇന്ത്യ സ്മോള്‍കാപ് ഫണ്ട് എന്നിവ നല്‍കിയത്. ചെറിയ തുകയുടെ മാസ എസ്ഐപി നടത്തിയവര്‍ക്ക് 10 വര്‍ഷം കൊണ്ട് ലക്ഷങ്ങളുടെ ലാഭം നല്കിയ സ്കീമുകളാണിവ.
സ്മോൾകാപ് ഫണ്ടുകൾ
സ്മോൾകാപ് കമ്പനികളിലാണ് ഫണ്ടിന്റെ ഭൂരിഭാഗം നിക്ഷേപവും ഉണ്ടാകുന്നത്. എസ്ബിഐ സ്മോൾകാപ് ഫണ്ടിൽ 53.45 ശതമാനവും സ്മോൾകാപ് കമ്പനികളിലാണ്. 115.7626 രൂപയാണ് സെപ്റ്റംബർ 20നുള്ള നെറ്റ് അസറ്റ് വാല്യു. 14043.87 കോടി രൂപയാണ് ഫണ്ടിന്റെ എഎംയു. നിപ്പോൺ ഇന്ത്യ സ്മോൾകാപ് ഫണ്ടിൽ 67.26 ശതമാനം നിക്ഷേപമാണ് സ്മോൾകാപ് കമ്പനികളിലുള്ളത്. 92.8 രൂപയാണ് സെപ്റ്റംബർ 20നുള്ള നെറ്റ് അസറ്റ് വാല്യു. 21655.19 കോടി രൂപയാണ് ഫണ്ടിന്റെ എഎംയു.
മുൻകാല പ്രകടനം
ദിവസത്തിൽ ചെറിയ തുക നീക്കിവെയക്കുന്നവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കാവുന്നതാണ്. ദിവസത്തിൽ 500 രൂപ മുതൽ നിക്ഷേപിക്കാവുന്നതാണ്. ദിവസം 100 രൂപ മിച്ചം പിടിച്ച് 3,000 രൂപയുടെ മാസ എസ്ഐപി 10 വര്‍ഷം മുന്‍പ് ആരംഭിച്ചൊരാളുടെ നിക്ഷേപം 25 ശതമാനം വളര്‍ച്ച നേടിയാല്‍ 15 ലക്ഷം രൂപ ലഭിക്കും. 10 വര്‍ഷം മുന്‍പ് 6,000 രൂപയുടെ മാസ എസ്ഐപി ആരംഭിച്ചൊരാള്‍ക്ക് (ദിവസം 200 രൂപ) 31 ലക്ഷം രൂപയാണ് ലഭിക്കുക.
ദിവസം 500 രൂപ മാറ്റിവെയ്ക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് 15,000 രൂപ മാസ എസ്ഐപിയിലേക്ക് മാറ്റാന്‍ സാധിക്കും. ഇതുവഴി 10 വര്‍ഷം കൊണ്ട് നിക്ഷേപം വളര്‍ന്ന് 79 ലക്ഷത്തിലെത്തും. അതായത് മാസത്തില്‍ ചെറിയ തുക എസ്ഐപി വഴി ക്ഷമയോടെ നിക്ഷേപിച്ചാല്‍ നേട്ടം തരുന്നവയാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍.
സ്മോള്‍കാപ് ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍
സ്മോള്‍കാപ് ഫണ്ട് തിരഞ്ഞെടുക്കണമോയെന്നത് നിക്ഷേപിക്കുന്നയാളുടെ റിസ്കെടുക്കാനുള്ള ശേഷിയെ ആധാരമാക്കിയാണ്. ഓഹരി വിപണി അധിഷ്ഠിതമായ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചന നടത്തുന്നത് ഗുണകരമാകും. സ്മോൾകാപ് ഫണ്ടുകളെ പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണിവ. മറ്റ് മ്യൂച്വൽ ഫണ്ട് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്മോള്‍ ക്യാപ് ഫണ്ടുകള്‍ ഉയര്‍ന്ന വിപണി നഷ്ട സാധ്യതയുള്ളതാണ്.
ചെറുകിട കമ്പനികളിലാണ് ഫണ്ടിന്റെ നിക്ഷേപം ഭൂരിഭാഗവും വരുന്നത് എന്നതിനാൽ വലിയതോതിലുള്ള നേട്ടങ്ങളും നേട്ടങ്ങളും വീഴ്ചകളും ഉണ്ടാകാറുണ്ട്. ഇത്തരം റിസ്കെടുക്കാൻ ശേഷിയുള്ള മാർക്കറ്റിനെ പറ്റി നല്ല വിവരമുള്ള നിക്ഷേപകര്‍ക്ക് ഇവ അനുയോജ്യമാകാം. സ്മോൾകാപ് കമ്പനികളായതിനാൽ സ്ഥിരമായ വളര്‍ച്ച നല്‍കുന്നതിന് ദീർഘകാലം കാത്തിരിക്കണം. ഓരോ നിക്ഷേപകരും അവരവരുടെ പോര്‍ട്ട്ഫോളിയോയിൽ ചെറിയ ഭാഗം സ്മോള്‍കാപ് ഫണ്ടുകൾക്ക് നീക്കിവെയ്ക്കാവുന്നതാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

യുക്കോ ബാങ്ക് പലിശ നിരക്ക് ഉയർന്നു; നിക്ഷേപകർക്ക് ഇനി കൊയ്ത്തുകാലമോ?

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?



Click it and Unblock the Notifications