വലിയ തുക ആവശ്യമുള്ള വ്യക്തിക്ക് മാസത്തിൽ കുറഞ്ഞ തുക അടച്ച് പണം സ്വന്തമാക്കാൻ പറ്റിയൊരു മാർഗം ദീർഘകാല ചിട്ടികൾ ചേരുക എന്നതാണ്. 100 മാസത്തെയും 120 മാസത്തെയും കാലാവധിയുള്ള ദീർഘകാല ചിട്ടികൾ കെഎസ്എഫ്ഇ ആരംഭിക്കുന്നുണ്ട്.
ദീർഘകാലയളവുള്ള ചിട്ടികളിൽ നിന്ന് മികച്ച ലാഭ വിഹിതം ലഭിക്കുകയും കാത്തിരുന്നാൽ നല്ല ലാഭത്തിൽ ചിട്ടി വിളിച്ചെടുക്കാനും സാധിക്കും. 4-5 വർഷങ്ങൾക്ക് ശേഷം പണം ആവശ്യമുള്ളവർക്ക് വായ്പ ബാധ്യതകളില്ലാതെ പണം കണ്ടെത്താൻ സാധിക്കുന്നൊരു മാർഗമാണിത്. ഇത്തരത്തിലൊരു 10 ലക്ഷത്തിന്റെ ചിട്ടിയെ പരിചയപ്പെടാം.
10 ലക്ഷത്തിന്റെ ചിട്ടി
10,000 രൂപ അടവ് വരുന്ന 100 മാസ കാലാവധിയുള്ള 10 ലക്ഷത്തിന്റെ സാധാരണ ചിട്ടിയാണിത്. ദീർഘകാല ചിട്ടിയിൽ പരമാവധി മാസ അടവ് വരുന്നത് 10,000 രൂപയാണ്. ചിട്ടി 30 ശതമാനം ലേലത്തിൽ പോകുന്ന മാസങ്ങളിൽ ലേല കിഴിവായ 2,500 രൂപ കുറച്ച് 7,500 രൂപ അടച്ചാൽ മതിയാകും. ചിട്ടി കാലയളവിൽ 10,00 രൂപയ്ക്കും 7,500 രൂപയ്ക്കും ഇടയിലുള്ള തുകയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരിക. ഓൺലൈനായും പണമടയ്ക്കാൻ കെഎസ്എഫ്ഇയിൽ സൗകര്യമുണ്ട്.

ലേല കിഴിവ്
ചിട്ടിയുടെ തുടക്കത്തിൽ 30 ശതമാനം ലേല കിഴിവിൽ ചിട്ടി ലഭിക്കും. അത്യാവശ്യകാർക്ക് 30 ശതമാനം ലേല കിഴിവിൽ ചിട്ടി സ്വന്തമാക്കാം. ലേലം വിളി ആരംഭിച്ച ശേഷം ചിട്ടി വിളിച്ചെടുത്താലും നേട്ടം നൽകുന്ന ചിട്ടിയാണിത്. പരമാവധി 30 ശതമാനം വരെയാണ് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കുക.
30 ശതമാനം കിഴിവില്‍ ചിട്ടി വിളിച്ചാല്‍ ഫോർമാൻസ് കമ്മീഷനും കിഴിച്ച് 6,50,000 രൂപ ലഭിക്കും. ഫോർമാൻ കമ്മീഷൻ, 50,000 രൂപയുടെ 18 ശതമാനം ജിഎസ്ടിയും ചിട്ടി ലഭിച്ചയാൾ അടയ്ക്കണം. ലേലത്തിൽ വിളിച്ച ചിട്ടി ആവശ്യമായ ജാമ്യം നൽകി കൈപ്പറ്റാം.
ലാഭ വിഹിതം
100 മാസം കാലാവധിയുള്ള 10 ലക്ഷം രൂപയുടെ ചിട്ടിയിൽ ഒരു മാസം ലഭിക്കുന്ന പരമാവധി ലാഭ വിഹിതം 2500 രൂപയാണ്. ചിട്ടിയിൽ നിന്ന് ആകെ എത്ര രൂപ ലാഭ വിഹിതം ലഭിക്കും എന്നത് ചിട്ടി ചേരുന്നവരുടെ സാമ്പത്തിക ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ദീർഘകാല ചിട്ടിയായതിനാൽ കൂടുതൽ കാലം പരമാവഘി ലേല കിഴിവിൽ ചിട്ടി പോകാൻ സാധിക്കും.
നല്ല രീതിയിൽ ലേലം നടക്കുകയാണെങ്കിൽ 10 ലക്ഷത്തിന്റെ ചിട്ടിയിൽ നിന്ന് 1.70 ലക്ഷം രൂപയോളം ആകെ ലേല കിഴിവ് പ്രതീക്ഷിക്കാം. ചിട്ടിയിലേക്ക് 8.30 ലക്ഷം രൂപ വരെ ചിട്ടിയിൽ അടച്ചാൽ മതിയാകും.
ചിട്ടി കാലവധിയോളം കാത്തിരുന്നാൽ
അവസാനം വരെ ചിട്ടിയിൽ തുടരുന്നവർക്ക് ഫോർമാൻ കമ്മീഷൻ കുറച്ച് 9,50,000 രൂപയാണ് ലഭിക്കുക. ഇത്തരക്കാർക്ക് 8.30 ലക്ഷം രൂപ അടയ്ക്കുന്ന സാഹചര്യത്തിൽ 1.20 ലക്ഷം രൂപ ലാഭം നേടാൻ സാധിക്കും. 6.5 ലക്ഷം രൂപയ്ക്ക് ചിട്ടി ലഭിച്ചൊരാൾക്ക് അധികമായി 1.80 ലക്ഷം രൂപയാണ് അടയ്ക്കേണ്ടി വരിക. ഏത് ചിട്ടിയിലെ ലേലം അനുസരിച്ച് വ്യത്യാസപ്പെടും.
ജാമ്യം
കെഎസ്എഫ്ഇ ചിട്ടികളിൽ നിന്ന് പണം പിൻവലിക്കാൻ ജാമ്യ വ്യവസ്ഥ കൃത്യമായി പാലിക്കേണ്ടതുണ്ട്. ഭൂമി, ബാങ്ക് ഗ്യാരണ്ടി, സ്ഥിര നിക്ഷേപങ്ങളുടെ രസീത്, സ്വര്‍ണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, ശമ്പള സര്‍ട്ടിഫിക്കറ്റ്, എല്‍ഐസി പോളിസി തുടങ്ങിയവയാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്ന ജാമ്യങ്ങള്‍. ഭൂമി ജാമ്യം നല്‍കുന്നവരാണെങ്കില്‍ ചിട്ടിയില്‍ ചേരുന്ന സമയത്ത മുന്നാധാരവും ആധാരവും ബ്രാഞ്ച് മാനേജരെ കണിച്ച് വെരിഫൈ ചെയ്യാവുന്നതാണ്.

എവിടെ ലഭിക്കും ചിട്ടി
കെഎസ്എഫ്ഇ ആരംഭിക്കുന്ന പുതിയ ചിട്ടികളെ പറ്റി അറിയാൻ ഓൺലൈൻ സംവിധാനമുണ്ട്. ksfeonline.com എന്ന വെബ്സൈറ്റ് വഴിയാണ് പുതിയ ചിട്ടികളുടെ ലഭ്യത അറിയുക. New Chits എന്ന സെക്ഷനിൽ ജില്ലയും ബ്രാഞ്ചും തിരഞ്ഞെടുത്ത് ഓരോ ബ്രാഞ്ചിലെയും ആരംഭിക്കാനിരിക്കുന്ന ചിട്ടികൾ അറിയാൻ സാധിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications