സ്ഥിര നിക്ഷേപങ്ങള്‍ തേടിയിറങ്ങുന്നവര്‍ക്ക് മുന്നില്‍ നിരവധി തിരഞ്ഞെടുപ്പുകളുണ്ട്. ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും സ്ഥിരനിക്ഷേപത്തിന് വ്യത്യസ്ത പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. പലരും തിരച്ചിൽ നടത്താതെ അടുത്തുള്ള ബാങ്കില്‍ നിക്ഷേപിക്കുകയാണ് പതിവ്. പലിശയെ പറ്റി വിശദമായി പഠിച്ച് എവിടെ ഉയര്‍ന്ന പലിശയെന്ന് കണ്ടെത്തി നിക്ഷേപിക്കുകയാണ് ഉചിതം. അധ്വാനിച്ചുണ്ടാക്കിയ പണത്തിന് ഉചിതമായ പലിശ കിട്ടണമല്ലോ. ഇത്തരത്തില്‍ ഉയര്‍ന്ന പലിശ തേടി ചെന്നാല്‍ ശിവാലിക് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് മുന്നിലെത്തും. സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്. ഇതോടൊപ്പം സേവിംഗ്സ്, ആവര്‍ത്തന നിക്ഷേപത്തിനുമുള്ള നിരക്കുകളും ബാങ്ക് പുതുക്കിയിട്ടുണ്ട്. പൊതുമേഖല, സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന നിരക്കാണ് ഇത്. പുതുക്കിയ നിരക്ക് 2022 മേയ് 27 മുതല്‍ നിലവില്‍ വന്നു.
ശിവാലിക് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ഉത്തര്‍പ്രദേശ് ആസ്ഥാനമായാണ് ശിവാലിക് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. നേരത്തെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ച ശിവാലിക് മര്‍ക്കന്റെല്‍ സഹകരണ ബാങ്കിന് 2021 ജനുവരിയിലാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്കി.ത്. 2021 ഏപ്രില്‍ മുതല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കായാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിംഗ് ലൈസന്‍സ് ലഭിച്ച ആദ്യ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കാണ് ശിവാലിക്. ഉത്തര്‍പ്രദേശ് കൂടാതെ മധ്യപ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ബാങ്കിംഗ് സര്‍വീസ് എത്തിക്കുന്നുണ്ട്. 46 ബ്രാഞ്ചുകളിലായി 4.5 ലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ ഇന്‍ഷൂര്‍ ചെയ്ത ബാങ്കാണിത്. നിക്ഷേപകര്‍ക്ക് പണം നല്കാന് ബാങ്കിന് സാധിക്കാത്ത സാഹചര്യത്തില്‍ ഈ ഇന്‍ഷൂറന്‍സ് ഉപകാരപ്പെടും.
സ്ഥിര നിക്ഷേപത്തിനുള്ള പലിശ
വ്യത്യസ്ത തുകയുടെ നിക്ഷേപങ്ങള്‍ക്ക് വ്യത്യസ്ത കാലയളവിലേക്കാണ് ബാങ്ക് പലിശ നല്‍കുന്നത്. സ്ഥിര നിക്ഷേപത്തിനുള്ള ചുരുങ്ങിയ പലിശ 3.5 ശതമാനമാണ്. 7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള 25 ലക്ഷം രൂപയില്‍ കുറഞ്ഞ നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ ലഭിക്കുന്നത്. നിക്ഷേപം 25 ലക്ഷത്തിന് മുകളില്‍ 3.75 ശതമാനം ലഭിക്കും. ഈ കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 4 ശതമാനം പലിശ ലഭിക്കും. 270 ദിവസം മുതല്‍ 364 ദിവസം വരെയുള്ള 25 ലക്ഷം രൂപയില്‍ കുറഞ്ഞ നിക്ഷേപത്തിന് 5.50 ശതമാനം പലിശ ലഭിക്കും. 25 ലക്ഷത്തിന് മുകളില്‍ 5.75 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 6 ശതമാനം ലഭിക്കും. 730 ദിവസം മുതല്‍ 998 ദിവസം വരെയുള്ള നിക്ഷേപത്തിന് 7.00 ശതമാനമാണ് പലിശ. മുതിര്‍ന്ന പൗരന്മാര്ക്ക് 7.5 ശതമാനം ലഭിക്കും. നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപവും ബാങ്കിനുണ്ട്. ഇതിലേക്ക് ചുരുങ്ങിയ നിക്ഷേപ തുകയായ 1,000 രൂപ നിക്ഷേപിക്കുന്നത് വഴി 6.75 ശതമാനം പലിശ നേടാന്‍ സാധിക്കും. അഞ്ച് വര്‍ഷമാണ് കാലാവധി. മുതിര്‍ന്ന പൗരന്മാര്ക്കാണ് 6.75്% പലിശ ലഭിക്കുക. സാധാരണക്കാര്‍ക്ക് 6.25 ശതമാനം നിരക്കിലാണ് പലിശ.
സേവിംഗ്സ് അക്കൗണ്ട് , ആവർത്തന നിക്ഷേപം
ശിവാലിക് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 7% പലിശ നല്‍കുന്നുണ്ട്. പിഒഎസ് വഴി ദിവസത്തില്‍ 1 ലക്ഷം പിന്‍വലിക്കാന്‍ സാധിക്കും. സേവിംഗ്സ് അക്കൗണ്ടിലെ ചുരുങ്ങിയ പലിശ നിരക്കായ 3.5 ശതമാനം 1 ലക്ഷം വരെയുള്ള നിക്ഷേപത്തിനാണ് ബാങ്ക് നല്‍കുന്നത്. 10 ലക്ഷം വരെ ഇതേ നിരക്കാണ്. ഉയര്‍ന്ന നിരക്കായ 7 ശതമാനം ലഭിക്കുന്നത് 2 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കാണ്. 10 ലക്ഷം മുതല്‍ 50 ലക്ഷം വരെ 4 ശതമാനവും 50ലക്ഷം മുതല്‍ 1 കോടി വരെ 4.5 ശതമാനവുമാണ് പലിശ. 1 കോടിക്കും 2 കോടിക്കും ഇടയിലെ നിക്ഷേപത്തിന് 5 ശതമാനം പലിശ ബാങ്ക് അനുവദിക്കുന്നുണ്ട്. 2 വര്‍ഷം മുതൽ മൂന്ന് വര്‍ഷത്തില്‍ കുറവ് കാലയളവില്‍ നടത്തുന്ന ആവര്‍ത്തന നിക്ഷേപത്തിന് സാധാരണക്കാർക്ക് 7.00 ശതമാനം പലിശ ലഭിക്കും. 7.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications