ഇന്നത്തെ കാലത്ത് ആളുകൾ സർക്കാർ പദ്ധതികളിലും ബാങ്ക് എഫ്ഡിയിലും നിക്ഷേപിക്കുന്നതിന് പകരം മറ്റു മാർഗങ്ങൾ അന്വേഷിക്കുകയാണ്. അതുകൊണ്ട് തന്നെ ഓഹരി വിപണിയിൽ നിക്ഷേപകരുടെ എണ്ണം വർധിച്ചു വരുന്നു. എങ്കിലും, സർക്കാർ പദ്ധതികളിൽ നിക്ഷേപിക്കുന്നത് നിങ്ങൾക്ക് ധാരാളം നേട്ടങ്ങളുണ്ടാക്കുന്നു. അങ്ങനെയുള്ള ഒരു പദ്ധതിയാണ് സുകന്യ സമൃധി യോജന. പെൺകുട്ടികൾക്കായുള്ള ഈ പദ്ധതിയിൽ നമ്മുടെ രാജ്യത്തെ ഏതൊരു പൗരനും 10 വയസോ അതിൽ താഴെയോ പ്രായമുള്ള തന്റെ മകളുടെ പേരിൽ നിക്ഷേപം ആരംഭിക്കാൻ സാധിക്കും.
സുകന്യ സമൃധി യോജനയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സർക്കാർ പദ്ധതികളിൽ നിന്നും ഏറ്റവും കൂടുതൽ പലിശ നൽകുന്ന പദ്ധതികളിലൊന്നാണ് എന്നതാണ്.നികുതി ആനുകൂല്യമുള്ള ഈ പദ്ധതിക്ക് കീഴിൽ നിങ്ങൾക്ക് മൊത്തം 15 വർഷത്തേക്ക് നിക്ഷേപം നടത്താം. അക്കൗണ്ട് ഉടമകൾക്ക് എല്ലാവർഷവും 8.2 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ, 15 വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ, നിങ്ങളുടെ മകൾക്ക് 71 ലക്ഷം രൂപയുടെ സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കും. വർഷത്തിൽ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപ വരെയും പദ്ധതിയിൽ നിക്ഷേപിക്കാം.

പദ്ധതിയിലെ നിക്ഷേപ തുക എല്ലാ വർഷവും ഏപ്രിൽ 5ന് മുമ്പ് തന്നെ നിക്ഷേപിക്കണം. അങ്ങനെ ചെയ്യുമ്പോൾ പരമാവധി പലിശ ലഭിക്കും. ഈ പദ്ധതിക്ക് കീഴിൽ നിങ്ങൾ 15 വർഷത്തേക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിക്കാം. അതിൽ നിങ്ങൾക്ക് പരമാവധി അനുകൂല്യം ലഭിക്കും. എല്ലാ സാമ്പത്തിക വർഷവും ഏപ്രിൽ 5ന് മുമ്പ് ഈ തുക അക്കൗണ്ടിൽ നിക്ഷേപിക്കുമ്പോൾ മാത്രമേ, പരമാവധി പലിശ നേടാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. 15 വർഷത്തേക്ക് 1.5 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ, മൊത്തം നിക്ഷേപം 22,50,000 രൂപയായിരിക്കും. അപ്പോൾ പലിശ ഇനത്തിൽ മാത്രം നിങ്ങൾക്ക് 49,32,119 രൂപ ലഭിക്കും. അങ്ങനെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ആകെ 71,82,119 രൂപ ലഭിക്കുന്നതാണ്. ഈ തുക പൂർണമായും നികുതിയിൽ നിന്ന് ഒഴിവാണ്.
ദിവസം 7 രൂപ മാറ്റിവെച്ചാൽ 5000 രൂപ പ്രതിമാസ പെൻഷൻ നേടാം; ആ മികച്ച പദ്ധതിയേതാണെന്നറിയണ്ടേ?
കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതി പോസ്റ്റ് ഓഫീസിന്റെ ഏത് ശാഖയിലും തുറക്കാൻ സാധിക്കും. ഓരോ മൂന്ന് മാസത്തിലും സുകന്യ സമൃധി യോജന അക്കൗണ്ടിന് നൽകുന്ന പലിശയിൽ സർക്കാർ മാറ്റം വരുത്തുന്നുണ്ട്. പലിശ കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ കാലാവധി പൂർത്തിയാകുന്ന സമയത്ത്, ലഭിക്കുന്ന തുകയെ അത് ബാധിക്കുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
