പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ പ്രധാന നേട്ടങ്ങൾ സർക്കാർ ഗ്യാരണ്ടി, നികുതി ഇളവ്, മാന്യമായ പലിശ എന്നിവയാണ്. സർക്കാർ ഗ്യാരണ്ടിയുള്ളതിനാൽ സുരക്ഷിതമായി നിക്ഷേപം നടത്താം. നിക്ഷേപിക്കുന്ന തുകയ്ക്കും കാലാവധിയെത്തുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ കൂട്ടത്തിലുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് നൽകുന്നവയാണിവ.
ഇതോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ബാങ്കിനേക്കാൾ മികച്ച പലിശയും പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ നൽകുന്നു. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണൽ സേവിംഗ്സ് സ്കീം, 5 വർഷ സ്ഥിര നിക്ഷേപം, സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്നിവയാണ് ഈ നേട്ടങ്ങൾ ചേരുന്ന പദ്ധതികൾ. വിശദമായി നോക്കാം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
15 വർഷം കാലാവധിയുള്ള നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. നിക്ഷേപകർക്ക് നികുതി ഇളവ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിലൂടെ ലഭിക്കും. സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കാവുന്ന തുക മുഴുവനും ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സിക്ക് കീഴിൽ വരും. മാസ തവണകളായോ ഒറ്റത്തവണയായോ നിക്ഷേപിക്കാം.
ജനുവരി- മാർച്ച് പാദത്തിൽ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന് 7.1 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്കും പലിശ വരുമാനത്തിനും നികുതി നൽകേണ്ടതില്ല. ഇഇഇ (EEE) കാറ്റഗറിയിൽ വരുന്ന നിക്ഷേപമാണിത്.
സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജന പെൺകുട്ടികൾക്കായുള്ള നിക്ഷേപമാണ്. രക്ഷിതാക്കൾക്ക് പെൺകുട്ടികളുടെ പേരിൽ അക്കൗണ്ടെടുക്കാം. സുകന്യ സമൃദ്ധി യോജനയ്ക്ക് ജനുവരി- മാർച്ച് പാദത്തിൽ ലഭിക്കുന്ന പലിശ നിരക്ക് 7.60 ശതമാനമാണ്. സാമ്പത്തിക വർഷത്തിൽ 250 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 80സി ആനുകൂല്യം ലഭിക്കുന്നതിനോടൊപ്പം പലിശയ്ക്കും കാലാവധിയിൽ ലഭിക്കുന്ന തുകയ്ക്കും നികുതി നൽകേണ്ടതില്ല.
5 വർഷ ടൈം ഡെപ്പോസിറ്റ്
ബാങ്കിലെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളെ പോലെ പോസ്റ്റ് ഓഫീസിൽ ലഭിക്കുന്നൊരു സ്ഥിര നിക്ഷേപമാണ് 5 വർഷ ടൈം ഡെപ്പോസിറ്റ്. സാമ്പത്തിക വർഷത്തി്ൽ 1.50 ലക്ഷം രൂപയ്ക്ക് നികുതി ഇളവുണ്ട്. പദ്ധതിയിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പരിധിയില്ലാതെ നിക്ഷേപിക്കാം. 7 ശതമാനം പലിശ 5 വർഷത്തെ ടൈം ഡെപ്പോസിറ്റിന് ലഭിക്കുന്നുണ്ട്. പലിശ വരുമാനം നിക്ഷേപന്റ നിികുതി സ്ലാബ് അനുസരിച്ച് നികുതി ബാധകമാണ്.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
5 വർഷ ലോക് ഇൻ പിരിയഡുള്ള സ്ഥിര നിക്ഷേപത്തിന് സമാനമായൊരു നിക്ഷേപമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 1000 രൂപ മുതൽ പരിധിയില്ലാതെ നിക്ഷേപിക്കാം. സാമ്പത്തിക വർഷത്തിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപങ്ങൾക്ക് 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. 1000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് അഞ്ച് വർഷത്തിന് ശേഷം 1,403 രൂപ ലഭിക്കും.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തിക്കാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കാൻ സാധിക്കുക. ജനുവരി- മാർച്ച് പാദത്തിലെ പുതുക്കിയ പലിശ നിരക്ക് പ്രകാരം 8 ശതമാനമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് ലഭിക്കുന്ന പലിശ.
5 വർഷത്തേക്ക് സ്ഥിര വരുമാനം ഉറപ്പു നൽകുന്ന പദ്ധതിയിൽ നിക്ഷേപിക്കുന്ന 1.50 ലക്ഷം രൂപയ്ക്ക് നികുതി ഇളവ് ലഭിക്കും. എന്നാൽ ലഭിക്കുന്ന പലിശ വരുമാനം നികുതി ബാധകമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
