വിരമിക്കല്‍ കാലമാകുന്നതോടെ സ്ഥിരമായൊരു വരുമാനത്തിനാണ് എല്ലാവരും ശ്രമിക്കുക. മ്യൂച്വല്‍ ഫണ്ടും ഓഹരി വിപണിയും നഷ്ട സാധ്യതയില്‍ മുന്നിട്ട് നില്ക്കുന്നതിനാല് റിസ്കില്ലാതെ നിശ്ചിത കാലത്തേക്ക് സുരക്ഷിത വരുമാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിന് സ്ഥിര നിക്ഷേപമാണ് മികച്ച മാര്‍ഗം. എന്നാല്‍ സ്ഥിര നിക്ഷേപത്തിന് തീരെ റിസ്കില്ലെന്ന് പറയാനാവുമോ? വര്‍ധിച്ചു വരുന്ന പണപ്പെരുപ്പം ചെറിയ വാളല്ല. 7.79 ശതമാനമാണ് 2022 ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക്. ഇതിനെ മറികടക്കുന്ന ആദായം നല്കുന്ന നിക്ഷേപമാണ് ഇക്കാലയളവില്‍ സ്വീകരിക്കേണ്ടത്. ഇത്തരത്തില്‍ 8 ശതമാനം പലിശ നിരക്ക് തരുന്ന നിക്ഷേപങ്ങളാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ആവശ്യം. എന്നാല്‍ മുതിര്‍ന്ന പൗരന്മാരെ വിശ്വാസത്തിലെടുക്കുന്ന സുരക്ഷിതത്വം ഇതിനാവശ്യമാണ്. ഗ്യാരണ്ടിയോടെ എട്ട് ശതമാനത്തിന് മുകളില്‍ പലിശ തരുന്ന നിക്ഷേപങ്ങളാണ് പരിചയപ്പെടുത്തുന്നത്.
ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ് (ടിഡിഎഫ്സി)
തമിഴ്നാട് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമാണ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ്. അതിനാല്‍ തന്നെയാണ് റിസ്കില്ലാത്തത്. രണ്ട് തരം സ്ഥിര നിക്ഷേപ മാര്‍ഗമാണ് ടിഡിഎഫ്സി അനുവദിക്കുന്നത്. പിരിയോഡിക്ക് ഇന്ട്രസ്റ്റ്് പേയ്മെന്റ് സ്കീം (പിഐപിഎസ്) പ്രകാരം മാസത്തിലോ ത്രൈമാസത്തിലോ വര്‍ഷത്തിലോ പലിശ വിതരണം ചെയ്യും. മന്ത്ലി മള്ട്ടിപ്ലര് സീം (എംഎംഎസ്) പ്രകാരം ത്രൈമാസത്തില്‍ പലിശ കണക്കാക്കി കാലാവധിയില്‍ മുതലിനൊപ്പം ചേര്‍ക്കുകയാണ് ചെയ്യുക. 36 മുതല്‍ 48 മാസ കാലയളവിലുള്ള എംഎംഎസ് നിക്ഷേപങ്ങള്‍ക്ക് 8.2 ശതമാനം പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 60 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.51 ശതമാനം പലിശ നല്‍കും. പിഐപിഎസ് സ്കീമില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 36 മുതല്‍ 48 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.51 ശതമാനം പലിശ നല്‍കും. അറുപത് മാസത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 8.77 ശതമാനം പലിശയാണ് ലഭിക്കുക.
തമിഴ്നാട് പവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (ടിഎന്‍പിഎഫ്സി)
തമിഴ്നാട് സര്‍ക്കാറിന്റെ ഗ്യാരണ്ടിയുള്ള മറ്റൊരു ബാങ്കിതര ധനകാര്യ സ്ഥാപനമാണ് തമിഴ്നാട് പവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (ടിഎന്‍പിഎഫ്സി). രണ്ട് തരം സ്ഥിര നിക്ഷേപം ടിഎന്‍പിഎഫ്സി നല്‍കുന്നുണ്ട്. നോണ്‍ ക്യുമുലേറ്റീവ് ഫിക്സഡ് നിക്ഷേപത്തിന് പലിശ മാസത്തിലോ ത്രൈമാസത്തിലോ വര്‍ഷത്തിലോ നല്‍കും. 60 മാസത്തില്‍ കൂടുതലുള്ള നിക്ഷേപത്തിന് 8.5 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും. ക്യുമുലേറ്റീവ് ഫിക്സഡ് നിക്ഷേപത്തില്‍ ത്രൈമാസത്തില്‍ പലിശ കണക്കാക്കി മുതലിനൊപ്പം കാലാവധിയിലെത്തുമ്പോഴാണ് നിക്ഷേപകന് നല്‍കുക.
ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് ആര്‍ഡി
റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ FAAA/ Stable റേറ്റിംഗ് നല്കിയ നിക്ഷേപമാണ് ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സിന്റെ ആവര്‍ത്തന നിക്ഷേപം. 12 മുതല്‍ 60 മാസമാണ് ആവര്‍ത്തന നിക്ഷേപത്തിന്റെ കാലാവധി. 500 രൂപയില്‍ ആവര്‍ത്തന നിക്ഷേപം ആരംഭിക്കാനാകും. 36 മാസം മുതല്‍ 60 മാസം വരെയുള്ള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്കും സാധാരണ പൗരന്മാര്ക്കും എട്ട് ശതമാനം പലിശയാണ് കമ്പനി നല്‍കുന്നത്.
നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആര്‍ഡി
ആര്‍ബിഐയുടെ സബ്സിഡിയറിയായ ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്ഷൂറസുള്ള സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. രണ്ട് വര്‍ഷത്തേക്കുള്ള ആവര്‍ത്തന നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എട്ട് ശതമാനം പലിശയാണ് നല്‍കുന്നത്. ആവര്‍ത്തന നിക്ഷേപത്തിന് എട്ട് ശതമാനം പലിശ നല്കുന്ന ഏക ബാങ്കാണിത്.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications