ഡിജിറ്റൽ ഇടപാടുകളുടെ കാലത്ത് സേവിംഗ്‌സ് അക്കൗണ്ടുകൾ എല്ലാവരുടെയും കയ്യിൽ സാധാരണമാണ്. യുപിഐ ഇടപാട് ഉപയോഗിക്കണമെങ്കിൽ പോലും ഇന്ന് സേവിംഗ്‌സ് അക്കൗണ്ട് ആവശ്യമാണ്. മൊബൈൽ ആപ്പ് വഴിയോ ബാങ്ക് വെബ്സൈറ്റ് വഴിയോ എളുപ്പത്തിൽ അക്കൗണ്ട് എടുക്കാൻ സാധിക്കും എന്നതിൽ പലരുടെയും കയ്യിൽ സേവിംഗ്‌സ് അക്കൗണ്ടുകൾ ഒന്നിലധികമാണ്. ഒന്നിലധികം അക്കൗണ്ടെടുക്കുന്നവരാണെങ്കിൽ കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ അക്കൗണ്ട് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ എങ്ങനെ ഉപയോഗിക്കാമെന്നും ഇവയുടെ ദോഷങ്ങളും അറിയാം.
മൂന്ന് അക്കൗണ്ട് വരെ അനുയോജ്യം
ഒന്നോ ഒന്നിലധികം അക്കൗണ്ടോ ആരംഭിക്കുന്നതിന് യാതൊരു പരിധിയുമില്ല. ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സാധിക്കും. എന്നാല്‍ കൈകാര്യം ചെയ്യാനുള്ള എളുപ്പം കണക്കിലെടുത്ത് മൂന്നലധികം അക്കൗണ്ടുകള്‍ വേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി
ഓരോ അക്കൗണ്ടുകളും ആരംഭിക്കേണ്ടത് സാമ്പത്തിക ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കിയാകണം. സമ്പാദ്യത്തിനായും വീട്ട് ചെലവുകള്‍ക്കുമായുള്ള പണം വ്യത്യസ്തമായി സൂക്ഷിക്കാന്‍ ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകള്‍ ഉപകരം. ജീവിത പങ്കാളിയുമായുള്ള ജോയിന്റ് അക്കൗണ്ട് വഴി രണ്ടു പേരുടെയും ഒന്നിച്ചുള്ള ചെലവുകള്‍ക്ക് തുക സ്വരൂപിക്കാന്‍ സാധിക്കും. മക്കളുമായി ജോയിന്റ് അക്കൗണ്ട് ആരംഭിക്കുന്നതിലൂടെ ചെലവിനുള്ള പണം നല്‍കാനും അക്കൗണ്ട് നിരീക്ഷിക്കാനും സാധിക്കും.
ഗുണങ്ങൾ
* എമര്‍ജന്‍സി ഫണ്ട്, മാസ ചെലവ്, മക്കളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രത്യേക അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിലൂടെ പണം കൈകാര്യം ചെയ്യുന്നത് എളുപ്പത്തിലാകും. അനാവശ്യമായ ചെലവാക്കലുകള്‍ കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.
* വ്യത്യസ്ത അക്കൗണ്ടുകള്‍ തുറക്കുന്നതിലൂടെ മെയിന്‍ അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്ക് നിശ്ചിത തുക ഓട്ടോ ഡെബിറ്റ് ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കാം. ചെലവുകള്‍ കൃത്യമായി പരിശോിക്കാനും സാധിക്കും.
* ഒരു എടിഎം കാര്‍ഡ് ഉപയോഗിച്ച് ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി ദിവസത്തില്‍ വളരെ കുറവാണ്.അ്‌യാവശ്യ ഘട്ടത്തില്‍ ഈ തുക അപര്യാപ്തമാകാം. ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടും ഡെബിറ്റ് കാര്‍ഡുമുള്ള സമയത്ത് ഈ പ്രശ്‌നം എളുപ്പം പരിഹരിക്കാനാകും
* ഒന്നിലധികം സേവിംസ് അക്കൗണ്ടുകളുള്ള വ്യക്തിക്ക് ലഭിക്കുന്ന മറ്റൊരു ഗുണമാണ് പണത്തിനുള്ള സുരക്ഷിതത്വം. ഓരോ സേവിംഗ്‌സ് അക്കൗണ്ടിലുള്ള തുകയ്ക്കും 5 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷലഭിക്കും.
അക്കൗണ്ടുകൾ നിഷ്ക്രിമാകും
സേവിംഗ്‌സ് അക്കൗണ്ടുകളും ഉപയോഗിക്കാതിരുന്നാൽ നിഷ്ക്രിയമാകും. രണ്ട് വര്‍ഷത്തിനിടെ ഉപയോഗത്തിലില്ലാത്ത സേവിംഗ്‌സ് അക്കൗണ്ടുകളെ ബാങ്കുകൾ നിഷ്ക്രിയ അക്കൗണ്ടായി കണക്കാക്കുന്നത്. അക്കൗണ്ട് വഴി ഡെബിറ്റ്, ക്രെഡിറ്റ് ഇടപാടുകൾ നടക്കാത്ത സാഹചര്യത്തിലാണ് അക്കൗണ്ടുകളെ ഈ ഗണത്തിലേക്ക് മാറ്റുന്നത്. ഇത് അക്കൗണ്ടുകളുടെ സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ്.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ദീര്‍ഘകാലമായി ഉപയോഗത്തില്‍ ഇല്ലാത്ത അക്കൗണ്ടുകളെ പറ്റി വര്‍ഷത്തില്‍ പരിശോധന നടത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമുണ്ട്. സേവിഗംസ് അക്കൗണ്ട് തിരിച്ചെടുക്കാൻ ബാങ്ക് അക്കൗണ്ടുള്ള ശാഖയിൽ അപേക്ഷ നൽകുകയാണ് വേണ്ടത്. കെവൈസി വിവരങ്ങളുടെ പരിശോധനയും ഒപ്പ് ശരിയാണോ എന്ന് പരിശോധിക്കകയും ചെയ്യും. ഇതിന് ശേഷം മാത്രമെ അക്കൗണ്ട് അനുവദിക്കുകയുള്ളൂ.
ദോഷങ്ങൾ
*സേവിംഗ്‌സ് അക്കൗണ്ടുകൾ ഒന്നിലധികം ഉണ്ടാകുമ്പോൾ അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട്.
* സേവിംഗ്‌സ് അക്കൗണ്ടുകളിൽ പണം പിൻവലിക്കൽ, ബാങ്ക് ലോക്കർ സൗകര്യം, വ്യക്തിഗത ബാങ്കർ സേവനം എന്നിവയ്ക്ക് പണം ഈടാക്കും
* പണം പിൻവലിക്കൽ സൗജന്യ പരിധി കടന്നാൽ മിക്ക ബാങ്കുകളും ചാർജ് ഈടാക്കും. ഇത്തരം സേവനങ്ങൾക്ക് ബാങ്ക് ഈടാക്കുന്ന ഉയർന്ന സർവീസ് ചാർജുകളെ പറ്റി അറിയണം.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications