സ്വന്തം വീട് എന്ന സ്വപ്നം ഭൂരിഭാഗം മലയാളികളുടെ ഉള്ളിലുമുണ്ടാകും. ഇതിന് സഹായകമാകുന്നത് ഭവന വായ്പകളാണ്. റിസർവ് ബാങ്ക് റിപ്പോ നിരക്കുയർത്തിയതോടെ റിപ്പോ നിരക്ക് വർധനവിന്റെ ഭാരം ബാങ്കുകൾ നേരെ ഉപഭോക്താക്കളിലേക്ക് നൽകി. ഇതിന്റെ ഭാഗമായി വായ്പകൾക്ക് പലിശ നിരക്കുയർന്നിരിക്കുകയാണ്. വായ്പയെടുക്കാനിരിക്കുന്നവര്‍ക്കും ഫ്ളോട്ടിംഗ് രീതിയില്‍ വായ്പ അടയ്ക്കുന്നവര്‍ക്കും പലിശ നിരക്ക് ഉയരുന്നത് തിരിച്ചടിയാണ്. ഈ സമയത്ത് പരമാവധി കുറഞ്ഞ പലിശ ഈടാക്കുന്ന ബാങ്കുകളെ ആശ്രയിക്കുക എന്നതാണ് ഗുണകരമാകുക. ഇതിന് സഹായിക്കുന്നതാണ് ഈ ലേഖനം.

വായ്പ എടുക്കുന്നവർ ശ്രദ്ധിക്കുക
ബാങ്ക് വായ്പയെടുക്കുന്നവർ സ്വന്തം ക്രെഡിറ്റ് സ്കോർ മികച്ചതാക്കി നിലനിർത്തേണ്ടതുണ്ട്. ബാങ്കുകൾ ക്രെഡിറ്റ് സ്കോറിന് വലിയ പ്രധാന്യം നൽകുന്നുണ്ട്. മുൻകാല വായ്പ തിരിച്ചടവ് കണക്കാക്കിയാണ് ക്രെഡിറ്റ് സകോർ കണക്കാക്കുന്നത്. മികച്ച ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് പലിശ നിരക്ക് കുറയും.
300 നും 900ത്തിനും ഇടയിലുള്ള സംഖ്യയാണ് ക്രെഡിറ്റ് സ്കോര്‍. ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ളൊരാള് എളുപ്പത്തില്‍ വായ്പകള്‍ അടച്ചു തീര്‍ക്കുമെന്നും വായ്പകളെ നന്നായി കൈകാര്യം ചെയ്യുന്നു എന്നുമാണ് കാണിക്കുന്നത്. ബാങ്കിനെ സംബന്ധിച്ച് ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തിക്ക് വായ്പ നല്‍കുന്നത് വഴി വായ്പ കിട്ടാകടമാകാനുള്ള സാധ്യത കുറയുകയാണ്.
വായ്പാ കാലയളവിലും ക്രെഡിറ്റ് സ്കോര്‍ പരിധിക്കുള്ളില്‍ നിലനിര്‍ത്തണം. അല്ലാത്തപക്ഷം ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തും. പലിശ നിരക്കില്‍ കുറവ് ലഭിക്കാന്‍ ഓരോ ബാങ്കിനും ഓരോ തരത്തിലുള്ള വിലയിരുത്തലുകളാണ്.
ഉദാഹരണമായി 800ന് മുകളില്‍ ക്രെഡിറ്റ് സ്കോറുള്ള വ്യക്തി 30 ലക്ഷം ഭവന വായ്പയ്ക്ക് അപേക്ഷിക്കുകയാണെങ്കില്‍ 8.25 ശതമാനം പലിശ നിരക്കില്‍ ബാങ്ക് അനുവദിക്കും. വായ്പ 1 കോടിയിലേക്ക് കടന്നാല്‍ 8.75 ശതമാനമാകും. വായ്പ തുകയ്ക്ക് അനുസരിച്ച് പലിശയില്‍ വ്യത്യാസം വരും
അടയ്ക്കാനുള്ള തുക കൃത്യസമയത്ത് അടയ്ക്കുക എന്നതാണ് ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്താനുള്ള വഴി. വര്‍ഷത്തില്‍ ഒരു തവണ ബാങ്ക് ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കും. ഇതിന് അനുസരിച്ച് പലിശ നിരക്കും ക്രമീകരിക്കും. വായ്പ കാലയളവിൽ ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ ഇതിലും കുറവ് പലിശ ലഭിക്കുന്ന ബാങ്കിലേക്ക് വായ്പ മാറ്റാന്‍ സാധിക്കും. ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി 7 ശതമാനം നിരക്കിൽ വായ്പ ലഭിക്കുന്ന ബാങ്കുകൾ നോക്കാം.
ഭവന വായ്പ പലിശ നിരക്ക്
8.05 ശതമാനം മുതല്‍ 8.55 ശതമാനം വരെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്. വായ്പ തുകയുടെ 0.35 ശതമാനം പ്രൊസസിംഗ് ഫീസായി അടയ്ക്കണം. പരമാവധി 10,000 രൂപയാണ് പ്രൊസസിംഗ് ഫീസായി നല്‍കേണ്ടി വരുന്നത്.
ഐസിഐസിഐ ബാങ്കില്‍ ഭവന വായ്പ പലിശ നിരക്ക് 8.40 ശതമാനം മുതല്‍ 9.45 ശതമാനം വരെയാണ്. വായ്പ തുകയുടെ 1 ശതമാനമാണ് പ്രൊസസിംഗ് ഫീസ് നല്‍കണം. ബാങ്ക് ഓഫ് ഇന്ത്യ 7.45 ശതമാനം മുതല്‍ 8.80 ശതമാനം പലിശ നിരക്കില്‍ ഭവന വായ്പ നല്‍കുന്നുണ്ട്. 7500 രൂപയോ വായ്പ തുകയുടെ .50 ശതമാനമോ പ്രൊസസിംഗ് ഫീസ് നല്കിയാല് വായ്പ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്കില്‍ 8.60 ശതമാനം മുതല്‍ 9.60 ശതമാനം വരെ പലിശയ്ക്ക് ഭവന വായ്പ അനുവദിക്കുന്നു. 3,000 രൂപയോ വായ്പ തുകയുടെ 0.50 ശതമാനമോ പ്രൊസസിംഗ് ഫീസ് ഈടാക്കും. 7.60 ശതമാനം മുതല്‍ 8.05 ശതമാനം വരെയാണ് ആക്സിസ് ബാങ്കില്‍ ഭവന വായ്പയ്ക്ക് നല്കുന്ന പലിശ നിരക്ക്. വായ്പ തുകയുടെ 1 ശതമാനമോ 10,000 രൂപയോ ആണ് ആക്സിസ് ബാങ്ക് പ്രൊസസിംഗ് ഫീസായി ഈടാക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
