ബാങ്കുകള്‍ക്ക് പണം നല്‍കുന്നതിന് റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. ഡിസംബര്‍ 7 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് 0.35 ശതമാനം ഉയര്‍ത്തിയതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തിലേക്ക് എത്തി. 2022 മേയ് മുതല്‍ ആരംഭിച്ച നിരക്കു വര്‍ധനവില്‍ 7 മാസത്തിനിടെ 2.25 ശതമാനം റിപ്പോ നിരക്കില്‍ വര്‍ധനവുണ്ടായി. ബാങ്കിനുണ്ടാകുന്ന ഈ നിരക്ക് വര്‍ധനവ് ബാങ്കുകള്‍ നേരെ ഉപഭോക്താക്കളുടെ ചുമലിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതാണ് റിപ്പോ നിരക്ക് വര്‍ധനവിന് പിന്നാലെ ബാങ്ക് വായ്പ പലിശ നിരക്കുയര്‍ന്നത്.
6.72 ശതമാനം പലിശ നിരക്കില്‍ 20 വര്‍ഷത്തേക്ക് 50 ലക്ഷം രൂപ വായ്പയെടുത്തൊരാള്‍ക്ക് ഈ പലിശ നിരക്ക് വര്‍ധനവോടെ 7,000 രൂപയാണ് ഇഎംഐയില്‍ വര്‍ധനവ് വന്നത്. പലരും കാലാവധി കൂട്ടി ഇഎംഐ വര്‍ധനവിനെ തടയുകയാണ് ഇത്രയും നാളും ചെയ്തത്. പലിശ നിരക്ക് 9 ശതമാനത്തില്‍ എത്തിയതോടെ വായ്പയെടുത്തവരുടെ വായ്പ കാലാവധി നീട്ടിയാല്‍ 60 വയസ് കടക്കുമെന്ന സ്ഥിതിയിലെത്തിയിട്ടുണ്ടാകും. ഈ സാഹചര്യത്തില്‍ വായ്പയിലെ ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന 6 വഴികള്‍ പരിശോധിക്കാം.

1. സ്വന്തം ബാങ്കില്‍ റീഫിനാന്‍സ് ചെയ്യുക
നിലവില്‍ വായ്പയുള്ള ബാങ്കിനോട് കുറഞ്ഞ പലിശ നിരക്ക് ആവശ്യപ്പെടാവുന്നതാണ്. അതിന് അധിക പേപ്പര്‍ വര്‍ക്കും ചെലവുകളും ആവശ്യമായി വരുന്നില്ല. ബാങ്ക് വായ്പ പലിശ നിരക്ക് കുറച്ചു തരാന്‍ തയ്യാറായാല്‍ പ്രോസസിംഗ് ചാര്‍ജ് അടയ്ക്കേണ്ടി വരും. 50 അടിസ്ഥാന നിരക്കെങ്കിലും വായ്പ പലിശയില്‍ കുറവ് ലഭിച്ചാല്‍ വായ്പ റീഫിനാന്‍സ് ചെയ്യാവുന്നതാണ്.
2. മറ്റു ബാങ്കുകളുമായി റീഫിനാന്‍സ് ചെയ്യുക
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തവരാണെങ്കില്‍ വായ്പ തിരിച്ചടവ് വലിയ ചെലവിലേക്ക് എത്തിയിട്ടുണ്ടാകും. ഈ സാഹചര്യത്തില്‍ പലിശ കുറഞ്ഞ ബാങ്കുകളിലേക്ക് വായ്പ മാറ്റാം. ഇത്തരത്തില്‍ മാറ്റം വരുത്തുമ്പോള്‍ പലിശ നിരക്കിലെ കുറവിനപ്പുറം മൊത്തത്തില്‍ എന്ത് കുറവ് ലഭിക്കുമെന്ന് കണക്കാക്കണം.
വായ്പ മറ്റൊരു ബാങ്കിലേക്ക് റീഫിനാന്‍സ് ചെയ്യുമ്പോള്‍ പ്രൊസസിംഗ് ഫീസ്, ലീഗല്‍ ഫീസ്, മെമ്മൊറാന്ഡം ഓഫ് ഡെപ്പോസിറ്റ്, അഡ്മിനിസ്ട്രേഷന് ചാര്‍ജ് എന്നിവ നല്‍കേണ്ടി വരാം. ഇവ കൂടി പരിഗണിച്ച് വേണം വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍.
3. ഉയര്‍ന്ന ഇഎംഐ സ്വീകരിക്കുക
ഉയര്‍ന്ന ഇഎംഐ തുക അടയ്ക്കുന്നത് ഭാവിയിലെ അധിക ബാധ്യത ഒഴിവാക്കാനാകും. ഇതിനായി ബാങ്കിലെത്തി ഉയര്‍ന്ന ഇഎംഐ അടയ്ക്കുന്നതിനുള്ള സമ്മതം അറിയിച്ചാല്‍ മതി. ഇതിന് ബാങ്ക് അധിക നിരക്കൊന്നും ഈടാക്കില്ല. അതേസമയം സ്വന്തം കയ്യിലെ നല്ലൊരു തുക ചെലവാകും. ബജറ്റിനെ താളം തെറ്റിക്കില്ലെങ്കില് മാത്രമെ ഈ രീതി പിന്തുടരാവൂ.
20 വര്‍ഷ വായ്പയാണെങ്കില്‍ വര്‍ഷത്തില്‍ ഇഎംഐയുടെ 5 ശതമാനം ഉയര്‍ത്തി അടച്ചു കൊണ്ടിരുന്നാല്‍ 13 വര്‍ഷം കൊണ്ട് വായ്പ പൂര്‍ത്തിയാക്കാം. വര്‍ഷത്തില്‍ 10 ശതമാനം വെച്ച് ഇഎംഐ ഉയര്‍ത്തിയാല്‍ 10 വര്‍ഷമായി വായ്പ കാലയളവ് കുറയും.
4. ഒരു ഇഎംഐ അധികമായി അടയ്ക്കാം
എല്ലാ മാസത്തലും അധിക ഇഎംഐ അടയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വര്‍ഷത്തില്‍ ഒരു തവണ ഒരു ഇഎംഐ അധികമായി അടയ്ക്കാം. ഇത് പലിശ നിരക്കില്‍ കുറവ് വരുത്താന്‍ സഹായിക്കും. 20 വര്‍ഷ വായ്പയെ 17 വര്‍ഷമാക്കി കുറയ്ക്കാന്‍ ഇത് സഹായിക്കും.
5. വായ്പ തുക നേരത്തെ അടയ്ക്കുക
മറ്റൊരു എളുപ്പ വഴിയാണ് വായപ തുകയുടെ 5 ശതമാനമെങ്കിലും വര്‍ഷത്തില്‍ ഒരു തവണ അടയ്ക്കുക എന്നത്. കയ്യില്‍ അധികമായി വരുന്ന തുക ഈ തരത്തില്‍ ഉപയോഗിച്ചാല്‍ വായ്പ പെട്ടന്ന് അടച്ചു തീര്‍ക്കാന്‍ സാധിക്കും. ഇത്തരത്തില്‍ അടയ്ക്കുന്നത് 20 വര്‍ഷ വായ്പ 12 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കാന്‍ സാധിക്കും.
6. വായ്പ നേരത്തെ അവസാനിപ്പിക്കുക
പലിശ നിരക്ക് താങ്ങാവുന്നതിലും അധികമായാല്‍ റീഫിനാന്‍സിംഗ് ഗുണകരമല്ലാത്ത സാഹചര്യത്തില്‍ വായ്പ പൂര്‍ണമായും അടച്ചു തീര്‍ക്കുന്നതാണ് മികച്ച സാധ്യത. പലിശ നിരക്കില്‍ നിന്ന് രക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക ബാധ്യതയും ഒഴിവാക്കാനാകും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications