സമീപ കാലത്ത് സാധാരണക്കാരന് ഏറ്റവും വലിയ ചെലവ് വന്നത് ഭവന വായ്പയിലൂടെയായിരിക്കും. 2022 മേയ് മുതൽ ഇതുവരെ റിപ്പോനിരക്ക് 2.50 ശതമാനാണ് വർധിച്ചത്. റിപ്പോ നിരക്കുമായി ലിങ്ക് ചെയ്ത എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ് പോലുള്ള ഭവന വായ്പയെടുത്തവരാണെങ്കിൽ വലിയ നിരക്ക് വ്യത്യാസം ഭവന വായ്പയിലുണ്ടായിട്ടുണ്ടാകും. ഇഎംഐ വർധനവിലേക്കോ ഭവന വായ്പ കാലാവധി വർധിക്കുന്നതിനോ ഇത് കാരണമാകും. രണ്ട് രീതിയിലാണെങ്കിലും നഷ്ടം വായ്പയെടുത്ത വ്യക്തിക്കാണ്.
എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ് പ്രകാരം 7.50 ശതമാനം വായ്പയെടുത്തവർക്ക് 9.50 ശതമാനം ആയി പലിശ നിരക്ക് ഉയർന്നു. റിപ്പോ നിരക്ക് വർധനവ് അവസാനിച്ചതും പണപ്പെരുപ്പം വലിയ തോതിൽ ഉയരാത്തതും പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉയർന്ന നിരക്കിൽ വായ്പ അടവ് തുടരുകയും പലിശ നിരക്ക് കുറയാൻ കാത്തിരിക്കുകയും ചെയ്യുന്നതാണോ മികച്ച നിരക്ക് ലഭിക്കുന്ന ബാങ്കിലേക്ക് വായ്പ മാറ്റുന്നതാണോ ലാഭം എന്ന് നോക്കാം.

ഭവന വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റാം
ഭവനവായ്പ ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിൽ നിന്ന് ഉപഭോക്താക്കളെ തടയാൻ ബാങ്കുകൾക്ക് സാധിക്കില്ല. അതേസമയം വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുമ്പോൾ വിവിധ ചാർജുകളിലൂടെ കടന്ന് പോകേണ്ടതുണ്ട്. നിലവിലുള്ള ബാങ്കിൽ വായ്പ അടച്ചു തീർക്കുന്നതിന് ഫീസ് ഈടാക്കും. അതോടൊപ്പം പുതിയ ബാങ്ക് വായ്പകാരനിൽ നിന്ന് പ്രോസസ്സിംഗ് ഫീസും ഈടാക്കും. നിലവിലുള്ള ബാങ്കിൽ നിന്ന് പുതിയ ബാങ്കിന് സ്വത്ത് രേഖകൾ കൈമാറുന്നതിനുള്ള രീതികളും ഇതിൽ ഉൾപ്പെടും.
ഭവന വായ്പ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള അപേക്ഷ നൽകുമ്പോൾ നിലവിലുള്ള ബാങ്ക് മികച്ച നിരക്കുകൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. മറ്റൊരു ബാങ്കിലേക്ക് പോകുന്നതിനേക്കാൾ ലാഭകരമാണ് ഈ നിരക്കെങ്കിൽ കാലങ്ങളായി തിരിച്ചടവ് തുടരുന്ന ബാങ്കിൽ വായ്പ തുടരുന്നതാണ് നല്ലത്.
മികച്ച നിരക്ക് ലഭിക്കുമോ?
നിലവിലുള്ള ഭവന വായ്പ മറ്റൊരു ബാങ്കിലേക്ക് കൈമാറ്റം ചെയ്യുമ്പോൾ എല്ലാവർക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്ന മികച്ച പലിശ നിരക്ക് ലഭിക്കാൻ സാധ്യതയില്ല. ക്രെഡിറ്റ് സ്കോർ, ശമ്പളക്കാരനോ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയോ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ പരിശോധിച്ച ശേഷം മാത്രമെ പുതിയ ബാങ്ക് നിരക്ക് നിശ്ചയിക്കുന്നത്.
ഇതോടൊപ്പം വലിയ തുക തിരിച്ചടവുള്ളപ്പോഴും ദീര്‍ഘകാലയളവ് വായ്പയില്‍ ബാക്കിയുള്ളപ്പോഴും വായ്പ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് സാമ്പത്തികമായി ഗുണമുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോൾ അടയ്‌ക്കുന്നതിനേക്കാൾ ഇഎംഐ കുറവാണോ എന്നും അറിയണം. ഈ കാര്യങ്ങൾ പരിശോധിച്ച് വേണം വായ്പ ട്രാൻസ്ഫറിന് ഒരുങ്ങാൻ.
നിരക്ക് കുറയുമ്പോൾ നേട്ടം ലഭിക്കാൻ
റിപ്പോ നിരക്ക് കുറയാനുള്ള സാധ്യതയാണ് 2024 ൽ കാണുന്നത്. കലണ്ടർ വർഷത്തിന്റെ പകുതിയോടെ റിപ്പോ നിരക്ക് കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. ഇത് അനുസരിച്ച് സിഎല്‍ആര്‍ നിരക്കിനെ അടിസ്ഥാനമാക്കി ഭവന വായ്പയെടുത്ത വ്യക്തിയാണെങ്കില്‍ റിപ്പോ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള വായ്പയിലേക്ക് മാറാനുള്ള റീപ്രൈസിംഗ് അപേക്ഷ നല്‍കാം.
ബേസ് നിരക്കിലുള്ള വായ്പകള്‍ എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ് (ഇബിഎല്‍ആര്‍) വായ്പകളേക്കാള്‍ ഉയര്‍ന്ന നിരക്കിലായിരിക്കും. റിപ്പോ നിരക്ക് അടിസ്ഥാനമായുള്ള വായ്പകളിലേക്ക് മാറുന്നത് വായ്പകാരന് 2-3 ശതമാനം വരെ പലിശയില്‍ ആശ്വാസം നല്‍കും. അതോടൊപ്പം റിപ്പോ നിരക്ക് കുറയുമ്പോൾ ആദ്യം വായ്പ നിരക്ക് കുറയുന്നതും എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ് അടിസ്ഥാനമാക്കിയുള്ള ഭവന വായ്പകളിലാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
