ഭവനവായ്പ പലിശ കുറയുന്നു; വിവിധ ബാങ്കുകളിലെ ഏറ്റവും പുതിയ ഭവനവായ്പ നിരക്കുകളിങ്ങനെ

സ്വന്തമായൊരു വീടെന്നത് പലരുടെയും സ്വപ്നമാണ്. തങ്ങളുടെ സ്വപ്ന ഭവനം പണിയാനായി പലരും ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. നിരവധി ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കിൽ ഭവന വായ്പകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 2025 മേയ് മാസത്തിൽ ഭവനവായ്പ എടുക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, വിവിധ ബാങ്കുകളുടെ ഏറ്റവും പുതിയ പലിശ നിരക്കുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. 2025 ഏപ്രിലിൽ നടന്ന മോണിറ്ററി പോളിസി മീറ്റിങ്ങിൽ ആർ‌ബി‌ഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു, ഇത് 6.25% ൽ നിന്ന് 6.00% ആയി കുറച്ചു.

പേഴ്സണൽ ലോൺ: പരമാവധി വായ്പ കാലാവധി ഈ ബാങ്കുകളിൽ

ഈ വർഷം ഫെബ്രുവരിയിൽ ആർ‌ബി‌ഐ റിപ്പോ നിരക്ക് 0.25% കുറച്ചിരുന്നു. ഈ വർഷത്തെ രണ്ടാമത്തെ കുറവാണ് ഏപ്രിലിൽ ആർബിഐ പ്രഖ്യാപിച്ചത്. ഭവന വായ്പക്കാർക്ക് ഈ ഇളവുകൾ കുറച്ച് ആശ്വാസം നൽകുന്നതാണ്. പക്ഷേ, ബാങ്കുകൾ ഈ ആനുകൂല്യം ഭവന വായ്പക്കാർക്ക് കൈമാറണമെന്ന് മാത്രം.

ഫ്ലോട്ടിംഗ്, ഫിക്സഡ് പലിശ നിരക്കുകളുള്ള പുതിയ വായ്പക്കാർക്ക് കുറഞ്ഞ പലിശ നിരക്കിന്റെ ആനുകൂല്യം ലഭിക്കും. എന്നാൽ, നിലവിലുള്ള വായ്പക്കാരുടെ കാര്യത്തിൽ, ഫ്ലോട്ടിംഗ് പലിശ നിരക്കുകളുള്ളവർക്ക് മാത്രമേ പലിശ നിരക്ക് കുറഞ്ഞതിന്റെ ആനുകൂല്യം ലഭിക്കൂ. ഫ്ലോട്ടിംഗ് റേറ്റ് പലിശയുള്ളവർക്ക്, ആർബിഐയുടെ തീരുമാനത്തിന് അനുസൃതമായി അവരുടെ ബാങ്ക് എത്ര വേഗത്തിൽ വായ്പാ നിരക്കുകൾ പരിഷ്കരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി അവരുടെ ഇഎംഐകളിൽ മാറ്റം കാണാൻ കഴിയും.

ഭവനവായ്പ പലിശ കുറയുന്നു; വിവിധ ബാങ്കുകളിലെ ഏറ്റവും പുതിയ ഭവനവായ്പ നിരക്കുകളിങ്ങനെ

ബാങ്കുകൾ മൂന്ന് മാസത്തിലൊരിക്കലെങ്കിലും പലിശ നിരക്കുകൾ പുനഃക്രമീകരിക്കണമെന്നാണ് ആർ‌ബി‌ഐ മാർഗനിർദേശങ്ങൾ. അതിനാൽ, ഫെബ്രുവരിയിൽ നിരക്ക് കുറച്ചതിനുശേഷവും നിങ്ങളുടെ ബാങ്ക് ആ നിരക്ക് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ, 2025 മേയ് മാസത്തോടെ അത് നടപ്പിലാക്കണം. വിവിധ ബാങ്കുകളിലെ പുതുക്കിയ ഭവന വായ്പ പലിശ നിരക്കുകൾ നോക്കാം.

പൊതുമേഖലാ ബാങ്കുകൾ

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 30 ലക്ഷം വരെ 8.00-9.15 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 8.00-9.15 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 8.00-9.15 ശതമാനംവരെയാണ് പലിശ നിരക്ക്

2. ബാങ്ക് ഓഫ് ബറോഡ: 30 ലക്ഷം വരെ 8.40-10.15 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 8.40-10.15 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 8.40-10.40 ശതമാനം വരെയാണ് പലിശ നിരക്ക്

3. പഞ്ചാബ് നാഷണൽ ബാങ്ക്: 30 ലക്ഷം വരെ 8.05-9.85 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 8.00-9.75 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 8.00-9.75 ശതമാനം വരെയാണ് പലിശ നിരക്ക്

4. ബാങ്ക് ഓഫ് ഇന്ത്യ: 30 ലക്ഷം വരെ 8.00-10.35 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 8.00-10.35 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 8.00-10.60 ശതമാനം വരെയാണ് പലിശ നിരക്ക്

5. കാനറ ബാങ്ക്: 30 ലക്ഷം വരെ 8.00-10.75 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 7.95-10.75 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 7.90-10.65 ശതമാനം വരെയാണ് പലിശ നിരക്ക്

6. യുക്കോ ബാങ്ക്: 30 ലക്ഷം വരെ 7.90-9.50 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 7.90-9.50 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 7.90-9.50 ശതമാനം വരെയാണ് പലിശ നിരക്ക്

7. ബാങ്ക് ഓഫ് മഹാരാഷ്ട്ര: 30 ലക്ഷം വരെ 7.85-10.65 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 7.85-10.65 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 7.85-10.65 ശതമാനം വരെയാണ് പലിശ നിരക്ക്

8. ഇന്ത്യൻ ഓവർസീസ് ബാങ്ക്: 30 ലക്ഷം വരെ 7.90 ശതമാനംമുതൽ, 30 ലക്ഷത്തിനു മുകളിൽ 7.90 ശതമാനം മുതൽ, 75 ലക്ഷവും അതിനു മുകളിലും 7.90 മുതലാണ് പലിശ നിരക്ക്

9. ഇന്ത്യൻ ബാങ്ക്: 30 ലക്ഷം വരെ 7.90-9.30 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 7.90-9.30 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 7.90-9.30 ശതമാനം വരെയാണ് പലിശ നിരക്ക്

10. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 30 ലക്ഷം വരെ 7.85-9.45 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 7.85-9.45 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 7.85-9.45 ശതമാനം വരെയാണ് പലിശ നിരക്ക്

സ്വകാര്യ മേഖലാ ബാങ്കുകൾ

1. കൊട്ടക് മഹീന്ദ്ര ബാങ്ക്: 30 ലക്ഷം വരെ 8.65 ശതമാനം മുതൽ, 30 ലക്ഷത്തിനു മുകളിൽ 8.65 ശതമാനം മുതൽ, 75 ലക്ഷവും അതിനു മുകളിലും 8.65 ശതമാനം മുതലാണ് പലിശ നിരക്ക്

2. ഐസിഐസിഐ ബാങ്ക്: 30 ലക്ഷം വരെ 8.75 ശതമാനം മുതൽ, 30 ലക്ഷത്തിനു മുകളിൽ 8.75 ശതമാനം മുതൽ, 75 ലക്ഷവും അതിനു മുകളിലും 8.75 ശതമാനം മുതലാണ് പലിശ നിരക്ക്

3. ആക്സിസ് ബാങ്ക്: 30 ലക്ഷം വരെ 8.75-12.80 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 8.75-12.80 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 8.75-9.65 ശതമാനം വരെയാണ് പലിശ നിരക്ക്

4. എച്ച്എസ്ബിസി ബാങ്ക്: 30 ലക്ഷം വരെ 8.40 ശതമാനം മുതൽ, 30 ലക്ഷത്തിനു മുകളിൽ 8.40 ശതമാനം മുതൽ, 75 ലക്ഷവും അതിനു മുകളിലും 8.40 ശതമാനം മുതലാണ് പലിശ നിരക്ക്

5. സൗത്ത് ഇന്ത്യൻ ബാങ്ക്: 30 ലക്ഷം വരെ 8.50 ശതമാനം മുതൽ, 30 ലക്ഷത്തിനു മുകളിൽ 8.50 ശതമാനം മുതൽ, 75 ലക്ഷവും അതിനു മുകളിലും 8.50 ശതമാനം മുതലാണ് പലിശ നിരക്ക്

6. കരൂർ വൈശ്യ ബാങ്ക്: 30 ലക്ഷം വരെ 8.45-11.40 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 8.45-11.40 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 8.45-11.40 ശതമാനം വരെയാണ് പലിശ നിരക്ക്

7. കർണാടക ബാങ്ക്: 30 ലക്ഷം വരെ 8.94-11.06 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 8.94-11.06 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 8.94-9.59 ശതമാനം വരെയാണ് പലിശ നിരക്ക്

8. ഫെഡറൽ ബാങ്ക്: 30 ലക്ഷം വരെ 8.55 ശതമാനം മുതൽ, 30 ലക്ഷത്തിനു മുകളിൽ 8.55 ശതമാനം മുതൽ, 75 ലക്ഷവും അതിനു മുകളിലും 8.55 ശതമാനം മുതലാണ് പലിശ നിരക്ക്

9. തമിഴ്നാട് മെർകന്റൈൽ ബാങ്ക്: 30 ലക്ഷം വരെ 8.50-9.75 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 8.50-9.75 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 8.50-9.75 ശതമാനം വരെയാണ് പലിശ നിരക്ക്

10. ബന്ധൻ ബാങ്ക്: 30 ലക്ഷം വരെ 8.91-15.00 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 8.91-13.08 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 8.91-13.08 ശതമാനം വരെയാണ് പലിശ നിരക്ക്

11. ആർബിഎൽ ബാങ്ക്: 30 ലക്ഷം വരെ 9.00 ശതമാനം മുതൽ, 30 ലക്ഷത്തിനു മുകളിൽ 9.00 ശതമാനം മുതൽ, 75 ലക്ഷവും അതിനു മുകളിലും 9.00 ശതമാനം മുതലാണ് പലിശ നിരക്ക്

12. സിഎസ്ബി ബാങ്ക്: 30 ലക്ഷം വരെ 10.11-11.84 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 10.11-11.84 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 10.11-11.84 ശതമാനം വരെയാണ് പലിശ നിരക്ക്

13. എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്: 30 ലക്ഷം വരെ 8.50 ശതമാനം മുതൽ, 30 ലക്ഷത്തിനു മുകളിൽ 8.50 ശതമാനം മുതൽ, 75 ലക്ഷവും അതിനു മുകളിലും 8.50 ശതമാനം മുതലാണ് പലിശ നിരക്ക്

14. സിറ്റി യൂണിയൻ ബാങ്ക്: 30 ലക്ഷം വരെ 10.05-15.45 ശതമാനം, 30 ലക്ഷത്തിനു മുകളിൽ 9.85-15.45 ശതമാനം, 75 ലക്ഷവും അതിനു മുകളിലും 9.85-13.75 ശതമാനം വരെയാണ് പലിശ നിരക്ക്

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X