ഏത് തരത്തിലുള്ള സാമ്പത്തിക അടിയന്തരാവസ്ഥയിലും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വായ്പ ഉപകരണങ്ങളിൽ ഒന്നാണ് വ്യക്തിഗത വായ്പകൾ. അടുത്തിടെയായി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വ്യക്തിഗത വായ്പകൾ അനുവദിക്കുന്നതും ആളുകൾ അത് പ്രയോജനപ്പെടുത്തുന്നതും വർദ്ധിച്ചിട്ടുണ്ട്. താരതമ്യേന പലിശ നിരക്ക് കൂടതലാണെങ്കിലും ലളിതവും വഴക്കവുമുള്ള പ്രക്രിയകളും അനുകൂല തിരിച്ചടവ് രീതികളും വ്യക്തിഗത വായ്പകളെ കൂടുതൽ ജനപ്രിയമാക്കുന്നു. അത്തരത്തിൽ വ്യക്തിഗത വായ്പകൾ തിരഞ്ഞെടുക്കുമ്പോൾ ആളുകൾ പരിഗണിക്കുന്ന മാനദണ്ഡങ്ങളിലൊന്നാണ് വായ്പ കാലാവധി. വായ്പ തുക എന്നതുപോലെ തന്നെ പരമാവധി വായ്പ കാലാവധിയും എത്ര കിട്ടുന്നുവെന്നത് ഒരു വായ്പ ഉപഭോക്താവിനെ സംബന്ധിച്ചടുത്തോളം പ്രധാനമാണ്.
555 രൂപയ്ക്ക് 10 ലക്ഷത്തിന്റെ ഇൻഷുറൻസ് കവറേജ്; സാധാരണക്കാർക്ക് പോസ്റ്റ് ഓഫീസിന്റെ സംരക്ഷണം
ദീർഘമായ വായപ കാലാവധി നിങ്ങളുടെ പ്രതിമാസ തിരിച്ചടവ് തവണയിലെ തുക കുറയ്ക്കുമെങ്കിലും കാലക്രമേണ അടച്ച മൊത്തം പലിശ വർദ്ധിക്കാൻ കാരണമാകുന്നു. കുറഞ്ഞ കാലാവധി ഉയർന്ന പ്രതിമാസ തവണയാണ്. എന്നാൽ മൊത്തത്തിലുള്ള പലിശ തുക കുറയും. കൂടുതൽ കാലാവധി തിരഞ്ഞെടുക്കുന്നത് പ്രതിമാസ പേയ്‌മെന്റുകൾ കൂടുതൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു, പക്ഷേ വായ്പയുടെ മൊത്തത്തിലുള്ള ചെലവ് വർദ്ധിപ്പിക്കുന്നു. കുറഞ്ഞ കാലാവധി പലിശ ലാഭിക്കാൻ സഹായിക്കുന്നു, പക്ഷേ ഉയർന്ന പ്രതിമാസ പേയ്‌മെന്റുകൾ ആവശ്യമാണ്. വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വായ്പ കാലാവധി പരിശോധിക്കാം.

ആക്സിസ് ബാങ്ക് - ആക്സിസ് ബാങ്ക് നൽകുന്ന പരമാവധി വ്യക്തിഗത വായ്പ തുക 40 ലക്ഷം രൂപയാണ്. പലിശ നിരക്ക് പ്രതിവർഷം 11.25 ശതമാനം മുതൽ ആരംഭിക്കുന്നു. വായ്പ തുകയുടെ 2 ശതമാനം വരെ പ്രോസസ്സിംഗ് ഫീസും ജിഎസ്ടിയും ഇതിൽ ഉൾപ്പെടുന്നു. വ്യക്തിഗത വായ്പയ്ക്കുള്ള ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ വായ്പാ കാലാവധി 12 മാസവും പരമാവധി കാലാവധി 84 മാസവുമാണ്, അതായത് 1 മുതൽ 7 വർഷം വരെ.
ബാങ്ക് ഓഫ് ഇന്ത്യ - 25 ലക്ഷം രൂപ വരെയാണ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തിഗത വായ്പകൾ അനുവദിക്കുന്നത്. ഈ വായ്പകളുടെ പലിശ നിരക്ക് തുടങ്ങുന്നതാകട്ടെ പ്രതിവർഷം 10.85 ശതമാനം മുതലുമാണ്. 84 മാസം വരെയാണ് ബാങ്ക് ഓഫ് ഇന്ത്യയിലെ പരമാവധി വായ്പ കാലാവധി.
എച്ച്ഡിഎഫ്സി ബാങ്ക് - 50,000 രൂപ മുതൽ 40 ലക്ഷം രൂപ വരെയാണ് എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പ തുക. പലിശ നിരക്ക് 10.9 ശതമാനം മുതൽ 21 ശതമാനം വരെയാണ്. തിരിച്ചടവ് കാലാവധി കുറഞ്ഞത് 12 മാസം മുതൽ പരമാവധി 60 മാസം വരെ വ്യത്യാസപ്പെടുന്നു.
ഐസിഐസിഐ ബാങ്ക് - കുറഞ്ഞത് ഒരു ലക്ഷം രൂപ മുതൽ പരമാവധി 50 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകളാണ് ബാങ്ക് നൽകുന്നത്. പലിശ നിരക്ക് 10.85 ശതമാനം മുതൽ 16.65 ശതമാനം വരെയാണ്. വ്യക്തിഗത വായ്പയുടെ തിരിച്ചടവ് കാലാവധി കുറഞ്ഞത് 12 മാസം മുതൽ പരമാവധി 72 മാസം വരെയാണ്, അതായത് 1 വർഷം മുതൽ 5 മാസം വരെ.
ഫെഡറൽ ബാങ്ക് - കുറഞ്ഞത് 25,000 രൂപ ശമ്പളമുള്ള ഏതൊരാൾക്കും വ്യക്തിഗത വായ്പയ്ക്ക് ഫെഡറൽ ബാങ്കിൽ അപേക്ഷിക്കാമെന്നത് എടുത്തു പറയേണ്ട സവിശേഷതയാണ്. വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് പ്രതിവർഷം 10.49 ശതമാനം മുതൽ 17.99 ശതമാനം വരെയും വ്യക്തിഗത വായ്പയുടെ പരമാവധി തിരിച്ചടവ് കാലാവധി 5 വർഷവുമാണ്, അതായത് 60 മാസം.
ഇൻഡസ്ഇൻഡ് ബാങ്ക് - ഒരാൾക്ക് കുറഞ്ഞത് 35,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ 12 ശതമാനം മുതൽ 21 ശതമാനം വരെ പലിശ നിരക്കിൽ വ്യക്തിഗത വായ്പ എടുക്കാൻ സാധിക്കും. വ്യക്തിഗത വായ്പയുടെ ഏറ്റവും കുറഞ്ഞ തിരിച്ചടവ് കാലാവധി 12 മാസവും പരമാവധി 48 മാസവുമാണ്.
കൊട്ടക് മഹീന്ദ്ര ബാങ്ക് - കുറഞ്ഞത് 50,000 രൂപ മുതൽ പരമാവധി 35 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകൾ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്ക് പ്രതിവർഷം 10.99 ശതമാനത്തിൽ നിന്ന് ആരംഭിക്കുന്നു, കൂടാതെ വായ്പ തുകയുടെ 5 ശതമാനം വരെ പ്രോസസ്സിംഗ് ഫീസും ബാധകമായ ഫീസും ബാങ്ക് ഈടാക്കുന്നു. ഏറ്റവും കുറഞ്ഞ തിരിച്ചടവ് കാലാവധി 1 വർഷം മുതൽ 7 വർഷം വരെയാണ്, അതായത് 12 മാസം മുതൽ 84 മാസം വരെ.
പഞ്ചാബ് നാഷ്ണൽ ബാങ്ക് - 25,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് പഞ്ചാബ് നാഷ്ണൽ ബാങ്ക് വ്യക്തിഗത വായ്പകൾ അനുവദിക്കുന്നത്. 11.40 മുതൽ 16.95 ശതമാനം വരെ പലിശ നിരക്കിൽ പിഎൻബി ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പകൾ പ്രയോജനപ്പെടുത്താം. ഏറ്റവും കുറഞ്ഞ തിരിച്ചടവ് കാലാവധി 12 മാസമാണ്, ഇത് 84 മാസം വരെ നീട്ടാവുന്നതാണ്, അതായത് 1 വർഷം മുതൽ 5 വർഷം വരെ.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications