ഉയർന്ന പലിശ ഭാരം; ഏതൊക്കെ വഴിയില്‍ ഭവന വായ്പയിൽ ബാധ്യത കുറയ്ക്കാം

വീടെന്ന സ്വപ്‌നത്തിന് പിന്നാലെ നടക്കുന്നവരാണെങ്കില്‍ സഹായത്തിനെത്തുന്നത് ഭവന വായ്പയാണ്. 2022 മേയ് മുതലുള്ള റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക് വര്‍ധനവ് പലിശ നിരക്കിനെ വല്ലാതെ ബാധിച്ചു. കഴിഞ്ഞ 15 മാസത്തിനിടെ 6.50 ശതമാനമായിരുന്ന പലിശ നിരക്ക് ഇന്ന് 9 ശതമാനത്തിലേക്ക് എത്തി.

2020 ഏപ്രിലില്‍ 6.50 ശതമാനം പലിശ നിരക്കില്‍ ഭവന വായ്പയെടുത്ത വ്യക്തിക്ക് പലിശ നിരക്ക് 9 ശതമാനമായതോടെ കാലാവധി 30-32 വര്‍ഷത്തേക്ക് നീണ്ടു. ഭവന വായ്പപയിൽ വലിയ പലിശ ബാധ്യത വരുന്നവർക്കുള്ള ഏക പോംവഴി ഭവന വായ്പ പ്രീപെയ്‌മെന്റാണ്.

ഭവന വായ്പ പ്രീപെയ്മെന്റ്

വായ്പ കാലാവധി കൂടുന്തോറും ഇഎംഐ കുറയുമെങ്കിലും ബാങ്കിലേക്ക് അടയ്‌ക്കേണ്ട പലിശ കൂടുകയാണ്. ഉയര്‍ന്ന പലിശ ഭാരം കുറയ്ക്കാനുള്ള മാര്‍ഗമാണ് വായ്പ തുകയുടെ പകുതിയെങ്കിലും പ്രീപെയ്‌മെന്റ് നടത്തുക എന്നത്. വായ്പ കാലാവധി കുറയ്ക്കുന്നതിനൊപ്പം പലിശയായി ബാങ്കിലേക്ക് അടയ്‌ക്കേണ്ട തുകയും ഇതുവഴി കുറയ്ക്കാന്‍ സാധിക്കും. എങ്ങനെ, ഏതൊക്കെ സാഹചര്യങ്ങളില്‍ ഭവന വായ്പ പ്രീപെയ്‌മെന്റ് നടത്താമെന്നും ഇത് എങ്ങനെ ഭവന വായ്പയുടെ ബാധ്യത കുറയ്ക്കുമെന്നും അറിയേണ്ടതുണ്ട്. വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ പ്രീപെയ്മെന്റ് നടത്താമെന്ന് നോക്കാം.

ഉയർന്ന പലിശ ഭാരം; ഏതൊക്കെ വഴിയില്‍ ഭവന വായ്പയിൽ ബാധ്യത കുറയ്ക്കാം

ഭവന വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍

ഭവന വയ്പയുടെ ബാധ്യത കുറയ്ക്കാന്‍ ഉയര്‍ന്ന തുക ഡൗണ്‍പെയ്‌മെന്റ് നടത്തുന്നത് ഗുണം ചെയ്യും. ഇഎംഐ കുറയ്ക്കാന്‍ പലരും ദീര്‍ഘകാലയളവുള്ള ഭവന വായ്പയാണ് പരിഗണിക്കുന്നത്. എന്നാലിത് വലിയ തുക പലിശ വഴി നഷ്ടപ്പെടാന്‍ ഇടയാക്കും.

വലിയ തുക ഡൗണ്‍പെയ്‌മെന്റ് നടത്തിയാല്‍ പലിശയില്‍ തുടക്കത്തില്‍ തന്നെ വലിയ തുക ലാഭിക്കാം. 50 ലക്ഷത്തിന്റെ വായ്പ 8 ശതമാനം പലിശയില്‍ 20 വര്‍ഷ കാലത്തേക്ക് എടുക്കുന്ന വ്യക്തിക്ക് 5 ലക്ഷം രൂപ ഡൗണ്‍പെയ്‌മെന്റ് നടത്തിയാല്‍ പലിശ ഇനത്തില്‍ 6 ലക്ഷം രൂപ ലാഭിക്കാന്‍ സാധിക്കും. 

കാലാവധി 20% പൂര്‍ത്തിയായാല്‍

ഭവന വായ്പ കാലാവധി 20 ശതമാനം പൂര്‍ത്തിയായാല്‍ ഇഎംഐ തുകയില്‍ 60 മുതല്‍ 70 ശതമാനം വരെ പലിശയാണ് ഉള്‍പ്പെടുക. ഈ സമയത്ത് പ്രീപെയ്‌മെന്റ് നടത്തുന്നത് മികച്ച അവസരമാണ്. അധിക ഫണ്ടുകള്‍ വായ്പയിലെ അധിക തുക അടയ്ക്കാന്‍ ഉപയോഗിക്കുക.

ഇതോടൊപ്പം വരുമാനം വരുന്ന ഘട്ടത്തില്‍ ഇഎംഐ ഉയര്‍ത്താന്‍ ശ്രമിക്കുക. 7.50 ശതമാനം പലിശയില്‍ 20 വര്‍ഷത്തേക്ക് 40 ലക്ഷം രൂപ വായ്പയെടുത്തൊരാള്‍ ഇഎംഐയില്‍ 5,000 രൂപ വര്‍ധിപ്പിച്ചാല്‍ പലിശയില്‍ 8 ലക്ഷം ലാഭിക്കാനും 7 വര്‍ഷം നേരത്തെ വായ്പ അവസാനിപ്പിക്കാനും സാധിക്കും.

50% കാലാവധി

ഇഎംഐയിലെ പലിശ വിഹിതം 30-40 ശതമാനമായി കുറയുന്ന കാലമാണിത്. മുതലിലേക്കാണ് ഇഎംഐയുടെ 60-70 ശതമാനവും അടയ്ക്കുന്നത്. ഈ സമയത്തും പ്രീപെയ്‌മെന്റിനൊരു സാധ്യതയുണ്ട്. ഭവന വായ്പയില്‍ നിന്ന് നികുതി ഇളവ് നേടുന്നൊരാളാണെങ്കില്‍ പ്രീപെയ്‌മെന്റിന് മുന്‍പ് നിക്ഷേപ സധ്യതയുമായി താരതമ്യം ചെയ്യുക.

30 ശതമാനം ടാക്‌സ് ബ്രാക്കറ്റില്‍ വരുന്നൊരാളാണെങ്കില്‍ 9 ശതമാനം പലിശയില്‍ വായ്പ അടയ്ക്കുമ്പോള്‍ നികുതി ഇളവ് കിഴിച്ച് 6.20 ശതമാനം പലിശയാണ് വരുന്നത്. സ്ഥിര നിക്ഷേപത്തിന്റെ നികുതിക്ക് ശേഷമുള്ള റിട്ടേണിന് തുല്യമാണിത്.

അതേസമയം ഇക്വിറ്റികളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ സമയത്ത് പണം നിക്ഷേപത്തിലേക്ക് മാറ്റുന്നതാണ് ഉചിതം. അതുപോലെ ഭവന വായ്പ കാലാവധി 80 ശതമാനം പൂർത്തിയായാൽ ഇഎംഐ തുക ഭൂരിഭാ​ഗവും പോകുന്നത് വായ്പ തുകയുടെ അടവിലേക്കാണ്. ഇവിടെ പ്രീപെയ്മെന്റ് നടത്തിയാൽ പലിശയിൽ ലാഭമൊന്നും നേടാനില്ല. ഈ തുക നല്ല നിക്ഷേപത്തിലേക്ക് മാറ്റുകയാണ് ഉചിതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X