പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക ബാധ്യതയാകും ഭവന വായ്പകൾ. സ്വപ്ന വീടിനായി തുടങ്ങിയ വായ്പ ദീർഘകാലത്തേക്ക് അടച്ചുകൊണ്ടിരിക്കുന്ന പലരെയും കാണാം. ബാങ്ക് അനുവദിക്കുന്ന ഇഎംഐ കാലാവധി വരെ അടച്ചു മുന്നോട്ട് പോവുകയാണെങ്കിൽ സമ്പാദിക്കുന്ന കാലത്തോളം ഒരു ബാധ്യതയായി ഭവന വായ്പ കൂടെ കാണും.
ഇതിന് പകരം മികച്ച പ്രീ പെയ്മെന്റ് പ്ലാനുകൾ കണ്ടെത്തി പ്രാവർത്തികമാക്കിയാൽ ലോൺ കാലയളവിലും തിരിച്ചടവ് തുകയിലും നല്ല ലാഭം നേടാം. സാധാരണക്കാർക്കും സ്വീകാര്യമായ 2 പ്രീ- പെയ്മെന്റ് പ്ലാനുകൾ നോക്കാം.
ഭവന വായ്പ പ്രീ- പെയ്മെന്റ്
വായ്പ കാലാവധി കൂടുന്തോറും ഇഎംഐ കുറയുമെങ്കിലും ബാങ്കിലേക്ക് അടയ്‌ക്കേണ്ട പലിശ കൂടുകയാണ്. ഉയര്‍ന്ന പലിശ ഭാരം കുറയ്ക്കാനുള്ള മാര്‍ഗമാണ് വായ്പ തുകയുടെ പകുതിയെങ്കിലും പ്രീപെയ്‌മെന്റ് നടത്തുക എന്നത്. വായ്പ കാലാവധി കുറയ്ക്കുന്നതിനൊപ്പം പലിശയായി ബാങ്കിലേക്ക് അടയ്‌ക്കേണ്ട തുകയും ഇതുവഴി കുറയ്ക്കാന്‍ സാധിക്കും.

50 ലക്ഷത്തിന്റെ ഭവന വായ്പ
8.50 ശതമാനം പലിശ നിരക്കിൽ ലഭിച്ച 25 വർഷ കാലാവധിയുള്ള 50 ലക്ഷം രൂപയുടെ ഭവനവായ്പയാണ് ഇവിടെ ഉദാഹരണമായി എടുക്കുന്നത്. ഈ വായ്പയിൽ ഇഎംഐ വരുന്നത് 40,261 രൂപയാണ്. പ്രീ പെയ്മെന്റിലേക്ക് പോകാതെ സ്ഥിരമായി വായ്പ തിരിച്ചടവ് തുടരുകയാണെങ്കിൽ 25-ാം വർഷത്തിൽ വായ്പ ക്ലിയർ ചെയ്യപ്പെടും.
പലിശ നിരക്ക് അതേപടി തുടർന്നാൽ 50 ലക്ഷം രൂപ മുതലും പലിശയായി 70-71 ലക്ഷം രൂപയും അടയ്ക്കേണ്ടി വരും. അതിൽ നിന്ന് വലിയ ലാഭം ഉണ്ടാക്കാമെന്നതിനാലാണ് പലരും പ്രീ-പെയ്മെന്റിലേക്ക് പോകുന്നത്.
ഒരു മാസത്തെ ഇഎംഐ
പ്രീ- പെയ്മെന്റ് പരിഗണിക്കുന്നൊരാൾക്ക് ഏറ്റവും അനുയോജ്യമായതും ചെലവ് കുറഞ്ഞതുമായൊരു മാർഗം ഓരോ വർഷവും ഒരു മാസത്തെ അധിക ഇഎംഐ അടയ്ക്കുക എന്നതാണ്. ഓരോ വർഷവും 40,261 രൂപയുടെ 12 പ്രതിമാസ ഇഎംഐയോടൊപ്പം ഒരെണ്ണം അധികമടയ്ക്കണം. വർഷത്തിൽ 13 ഇഎംഐകൾ അടയ്ക്കുമ്പോൾ വായ്പ തിരിച്ചടവ് കാലാവധി 25 വർഷത്തിൽ നിന്ന് 19-20 വർഷമായി കുറയും. കാലാവധിയിൽ ഏകദേശം 5 വർഷം ലാഭിക്കാം. പലിശയിനത്തിൽ 18 ലക്ഷം രൂപയിലധികമാണ് ലാഭം.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
വർഷത്തിൽ ഒരു ഇഎംഐ സാമ്പത്തിക ഭാരമായി തോന്നുന്നവരാണെങ്കിൽ ബോണസ് പോലുള്ള അധിക ആനുകൂല്യങ്ങൾ പ്രീ- പെയ്മെന്റിനായി മാറ്റിവെയ്ക്കാം. ഒറ്റയടിക്ക് അധിക ഇഎംഐ അടയ്ക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടാണെങ്കിൽ എല്ലാ മാസവും വായ്പയിലേക്ക് കഴിയുന്നത്ര തുക അടയ്ക്കാൻ സാധിക്കും. ഇത്തരത്തിൽ 40,261 രൂപയുടെ പ്രതിമാസ ഇഎംഐക്ക് പകരം പ്രതിമാസം 43,000-44,000 രൂപ വരെ അടയ്ക്കുകയാണെങ്കിൽ ഒരു അധിക ഇഎംഐ അടയ്ക്കുന്നതിന് സമാനമായ സ്വാധീനം വായ്പയിലുണ്ടാകും.
പ്രതിമാസ ഇഎംഐയുടെ 10% വരെ വർധിപ്പിക്കാം
പ്രതിമാസ ഇഎംഐയിൽ ഓരോ വർഷവും 7-10 ശതമാനം വരെ വർധിപ്പിക്കുക എന്നതാണ് രണ്ടാമത്തെ പ്രീ- പെയ്മെന്റ് തന്ത്രം. വർഷത്തിൽ വരുമാനം വർധിക്കുന്നതിന് അനുസരിച്ച് ഇഎംഐ തുക വർധിപ്പിക്കാൻ സാധിക്കുമെന്നതിനാൽ സാധാരണക്കാർക്കും ഈ രീതി ഉപയോഗിക്കാം.
ആദ്യ വർഷം 40,261 രൂപ പ്രതിമാസ ഇഎംഐയിൽ ഭവന വായ്പ തിരിച്ചടവ് തുടങ്ങുകയും വർഷത്തിൽ 5 ശതമാനം വർധിപ്പിക്കുകയാമാണെങ്കിൽ 25 വർഷത്തെ വായ്പ ഏകദേശം 14 വർഷം കൊണ്ട് പൂർത്തിയാകും. പ്രതിവർഷം ഇഎംഐ തുക 7.5 ശതമാനം വീതം വർധിപ്പിക്കുകയാണെങ്കിൽ കാലാവധി ഏകദേശം 12 വർഷമായി കുറയും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
