ഭവന വായ്പ എടുത്തവരെ സംബന്ധിച്ച് തിരിച്ചടവ് തുക ലാഭിക്കാനുള്ള മാർഗങ്ങളിലൊന്നാണ് ആദായ നികുതിയിലെ ഇളവ്. ഭവന വായ്പകാർക്ക് ഇളവുകളിൽ എന്തെങ്കിലും വർധനവ് ലഭിക്കുമോ എന്നാണ് വരാനിരിക്കുന്ന ബജറ്റിൽ ഉറ്റു നോക്കുന്നത്. സ്ഥലത്തിന്റെ വിലയും നിർമാണ ചെലവും കണക്കാക്കുമ്പോൾ ചെറിയൊരു വീട് നിർമിക്കാൻ പോലും ഇന്ന് വലിയ ചെലവ് വരും.
ഡൽഹി-എൻസിആർ പോലെയുള്ളൊരു സ്ഥലത്ത് 2ബിഎച്ച്കെ വാങ്ങാൻ കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും ബജറ്റ് ഉണ്ടായിരിക്കണം. മിഡിൽ ക്ലാസ് ഫാമിലി കയ്യിലെ സമ്പാദ്യമെല്ലാം ഉപയോഗിച്ചാലും ചില ഘട്ടത്തിൽ പണത്തിന് കുറവുണ്ടായിരിക്കാം. ഇത്തരം സാഹചര്യത്തിൽ ഭവന വായ്പയാണ് സഹായകമായെത്തുന്നത്.
ഒരു വീട് വാങ്ങാൻ 80-85 ശതമാനം ആളുകളും ഭവനവായ്പയെ ആശ്രയിക്കുന്നുണ്ട്. അതിനുശേഷം പ്രതിമാസ ശമ്പളത്തിൻ്റെ വലിയൊരു ഭാഗം ഇഎംഐയ്ക്കായി മാറ്റിവെയ്ക്കുകയാണ്. ഈ ഘട്ടത്തിൽ ദീർഘനാൾ നീണ്ടുനിൽക്കുന്ന സാമ്പത്തിക ബാധ്യതയായ ഭവന വായ്പ തിരിച്ചടവിനെ നേരിടാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്ഐപി) വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം സഹായിക്കും. ഭവന വായ്പ തിരിച്ചടവിന്റെ ഭൂരിഭാഗവും ഇതിലൂടെ തിരിച്ചെടുക്കാൻ സഹായിക്കും.

ഭവന വായ്പ ചെലവ്
50 ലക്ഷം രൂപ വിലയുള്ള ഒരു വീട് വാങ്ങാൻ 80 ശതമാനം വായ്പ നേടുന്നൊരാൾക്ക് 40 ലക്ഷം രൂപ ഭവന വായ്പ എടുക്കണം. 20 വർഷത്തേക്ക് 8.5 ശതമാനം പലിശ നിരക്കിൽ വായ്പയെടുക്കുമ്പോൾ പ്രതിമാസം 34,713 രൂപ ഇഎംഐ അടയ്‌ക്കേണ്ടിവരും.
20 വർഷത്തേക്ക് പലിശ 8.50 ശതമാനമായി കണക്കാക്കിയാൽ 40 ലക്ഷം രൂപയുടെ വായ്പയ്ക്ക് 43,31,103 രൂപ പലിശ നൽകണം. അതായത് 40 ലക്ഷം വായ്പയെടുത്തയാൾക്ക് മൊത്തത്തിൽ വരുന്ന ചെലവ് 83,31,103 രൂപയാണ്.
എസ്ഐപി ഒരു പോം വഴി
ഭവന വായ്പയിൽ അടച്ച തുക തിരിച്ചെടുക്കാൻ ആഗ്രഹിക്കുന്നൊരാൾക്ക് മ്യൂച്വൽ ഫണ്ട് എസ്ഐപി മികച്ച ഓപ്ഷനാണ്. ഭവന വായ്പ തിരിച്ചടവ് ആരംഭിക്കുമ്പോൾ തന്നെ എസ്ഐപിയിൽ നിക്ഷേപം ആരംഭിക്കുകയാണ് ഇതിനായി വേണ്ടത്. പ്രതിമാസം ഇഎംഐയുടെ 20-25 ശതമാനം എസ്ഐപിക്കായി നീക്കിവെയ്ക്കണം. ഇഎംഐ 34,713 രൂപയാണെങ്കിൽ അതിൻ്റെ 25 ശതമാനമായ ഏകദേശം 8678 രൂപ എസ്ഐപി വഴി നിക്ഷേപിക്കാം.
ഈ നിക്ഷേപത്തിന് പ്രതിവർഷം 12 ശതമാനം റിട്ടേൺ ലഭിക്കുകയാണെങ്കിൽ 20 വർഷത്തിനുള്ളിൽ 20,82,480 രൂപയുടെ നിക്ഷേപത്തിൽ നിന്ന് 65,87,126 രൂപ മൂലധന നേട്ടം ലഭിക്കും. ഇതോടെ ആകെ സമ്പാദ്യം 86,69,606 രൂപയാകും.
ഭവന വായ്പയും എസ്ഐപിയും
ഭവനവായ്പയ് 20 വർഷത്തേക്ക് എല്ലാ മാസവും 34,713 രൂപ ഇഎംഐ അടയ്ക്കുമ്പോൾ 83,31,103 രൂപയാണ് വായ്പ ചെലവ്. ഒപ്പം 20 വർഷത്തേക്ക് എല്ലാ മാസവും 8,678 രൂപ എസ്ഐപി വഴി നിക്ഷേപിച്ചാൽ 20,82,480 രൂപ മാറ്റിവെയ്ക്കണം.
20 വർഷത്തിനിടെ ആകെ ചെലവാക്കുന്ന തുക 1,04,13,583 രൂപയായാണ്. അതേസമയം എസ്ഐപി വഴിയുള്ള ആകെ സമ്പാദ്യം 86,69,606 രൂപയായിരിക്കും. ഈ രീതിയിൽ കണക്കാക്കുമ്പോൾ എസ്ഐപി ആരംഭിക്കുന്നതിനാൽ 17,43,977 രൂപ മാത്രമാണ് വീടിന്റെ ചെലവിലേക്ക് മാറ്റുന്നത്.
അതായത് ഭവന വായ്പയോടൊപ്പം എസ്ഐപിയും നടത്തിയാൽ 50 ലക്ഷം രൂപ വില വരുന്ന വീട് ഇതിന്റെ ഏകദേശം പകുതി വിലയായ 27.43 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. വായ്പയ്ക്ക് മുന്നോടിയായി ഉപയോഗിച്ച് 10 ലക്ഷം രൂപയും ഉൾപ്പെടെയാണ് ഈ തുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications