റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് തുടർച്ചയായ മൂന്നാം തവണയും തൽസ്ഥിതി തുടർന്നിട്ടും ഓഗസ്റ്റ് എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റ് വർദ്ധിപ്പിച്ചിരുന്നു. എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവനവായ്പകൾ ഉൾപ്പെടെയുള്ള വായ്പകളുടെ പലിശ നിരക്ക് ഇതോടെ ഉയരും.
ഭവന വായ്പ പലിശ നിരക്ക് ഇപ്പോൾ തന്നെ ഉയർന്ന് നിൽക്കുന്നതിനാൽ വീണ്ടും നിരക്ക് വർധിക്കുന്നത് കടം വാങ്ങുന്നവരുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കും. റിസർവ് ബാങ്ക് റിപ്പോ നിരക്ക് 250 അടിസ്ഥാന നിരക്കാണ് കഴിഞ്ഞ 18 മാസത്തിനിടെ ഉയർത്തിയത്. 4 ശതമാനത്തിൽ നിന്ന് 6.5 ശതമാനത്തിലേക്ക് റിപ്പോ നിരക്കെത്തി. ഭവനവായ്പ പലിശനിരക്കുകൾ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്താനും ഇത് കാരണമായി. ഇവിടെ വായ്പ വേഗത്തിൽ അടച്ച് തീർത്ത് സാമ്പത്തികമായി ലാഭമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്.
നിലവിൽ ബാങ്കുകൾ 8 മുതൽ 10 ശതമാനം വരെയാണ് ഭവന വായ്പയ്ക്ക് പലിശയായി ഈടാക്കുന്നത്. 50 ലക്ഷം രൂപയുടെ ഭവന വായ്പ 20 വർഷ കാലത്തേക്ക് 9 ശതമാനം പലിശ നിരക്കിൽ അടവ് തുടങ്ങിയാൽ പലിശ മാത്രമായി 57.96 ലക്ഷം രൂപ അടയ്‌ക്കേണ്ടി വരും. അതിനാൽ വായ്പ നേരത്തെ അടച്ചു തീർക്കാനുള്ള 4 വഴികൾ പഠിച്ചിരിക്കാം.

പ്രീ പെയ്‌മെന്റ്
വർഷത്തിൽ ദീപാവലി ബോണസോ ഓണത്തിനോ ബോണസ് ലഭിച്ചവരാണെങ്കിൽ നല്ലൊരു തുക കയ്യിലെത്തുമ്പോൾ വായ്പ പ്രീപെയ്‌മെന്റിന് ഉപയോഗിക്കാം. വർഷത്തിൽ 50,000 രൂപ പ്രീ പെയ്‌മെന്റ് നടത്തുമ്പോൾ 20 വർഷത്തേക്കുള്ള 50 ലക്ഷത്തിന്റെ വായ്പ 16 വർഷം മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കാം. 240 മാസ ഇഎംഐ അടയ്‌ക്കേണ്ട സ്ഥാനത്ത് 195 ഇഎംഐ ആയി ചുരുങ്ങും.
നാല് വർഷം നേരത്തെ ഇതുവഴി വായ്പ അടയ്ക്കാൻ സാധിക്കും. 57.96 ലക്ഷം രൂപ പലിശ വരുന്നിടത്ത് 45.41 ലക്ഷം മാത്രമാണ് ആകെ അടവ് വരുന്നത്. 12.55 ലക്ഷമാണ് ലാഭിക്കാൻ സാധിക്കുന്നത്. വർഷത്തിൽ 1 ലക്ഷം പ്രീപെയ്‌മെന്റ് സാധിച്ചാൽ 14 വർഷം കൊണ്ട് വായ്പ തീർക്കാം.
ഇഎംഐ 5% മുതൽ 10% വരെ ഉയർത്താം
ഒറ്റത്തവണയായി വലിയ തുക അടയ്ക്കാൻ സാധിക്കാത്തവരാണെങ്കിൽ വർഷത്തിൽ 5-10 ശതമാനം വരെ ഇഎംഐ തുക വർധിപ്പിക്കാൻ ശ്രമിക്കണം. ഉദാഹരണമായി 5 ശതമാനം ഇഎംഐ വർധിപ്പിക്കുകയാണെങ്കിൽ ആദ്യ വർഷം 44,986 രൂപയിൽ തുടങ്ങുന്ന ഇഎംഐ രണ്ടാം വർഷം 47,236 രൂപയായിരിക്കും. മൂന്നാം വർഷം 49,597 രൂപയും നാലാം വർഷം 52,077 രൂപയുമായി ഉയരും.
മാസ വരുമാനം ഉയരുന്നതിന് അനുസരിച്ച് ഇഎംഐ തുക ഉയർത്തുമ്പോൾ 12 വർഷം 1 മാസം (145 ഇഎംഐ) കൊണ്ട് അടച്ചു തീർക്കാം. തിരിച്ചടവിൽ 8 വർഷം ലാഭിക്കാൻ സാധിക്കുമ്പോൾ 36.53 ലക്ഷം രൂപ മാത്രമാണ് പലിശയായി അടവ് വരുന്നത്. പലിശ തിരിച്ചടവിൽ 21.43 ലക്ഷം രൂപ ലാഭിക്കാം.
ഇഎംഐ തിരിച്ചടവ് 10 ശതമാനമായി ഉയർത്തിയാൽ 9 വർഷം 5 മാസം കൊണ്ട് വായ്പ തീർക്കാം. പലിശ ഇനത്തിൽ 28.59 ലക്ഷം ലാഭിക്കാനുമാകും.
ആവർത്തന നിക്ഷേപവും പ്രീ പെയ്‌മെന്റും
എല്ലാവർക്കും ബോണസ് ലഭിക്കാനുള്ള സാഹചര്യമുണ്ടാകില്ല. ഇത്തരക്കാർക്ക് ബാങ്കിൽ ഒരു ആവർത്തന നിക്ഷേപം ആരംഭിച്ച് നിശ്ചിത തുക മാസത്തിൽ നിക്ഷേപിക്കാം. ഒരു വർഷത്തേക്ക് 5,000 രൂപ വീതം നിക്ഷേപിച്ചാൽ 60,000 രൂപയും പലിശയും തിരികെ ലഭിക്കും. ഈ തുക പ്രീ പെയ്‌മെന്റിന് വർഷത്തിൽ ഉഫയോഗിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കാം. സമാനമായി എസ്‌ഐപി വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങി 5 വർഷത്തേക്കോ കൂടുതലോ കാലാവധിയിൽ പിൻവലിച്ച് പ്രീ പെയ്‌മെന്റ് നടത്താം.
വർഷത്തിൽ അധിക ഇഎംഐ അടയ്ക്കാം
പ്രീപെയ്‌മെന്റന് തുക ഇല്ലാത്തവർ വർഷത്തിൽ ഒരു ഇഎംഐ എങ്കിലും അധികമായി അടയ്ക്കാൻ ശ്രമിക്കുക. ഇത് വായ്പ വേഗത്തിൽ തീർക്കാൻ സഹായിക്കും. 12 ഇഎംഐയോടൊപ്പം ഒരു അധിക ഇഎംഐ അടയ്ക്കണം.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications