വിപണി ഇടിയുമ്പോഴും കുലുങ്ങാതെ ടാറ്റയുടെ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക്; 30 രൂപ ഉടന്‍ കൂടും; ലാഭമുറപ്പ്!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണികള്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് കടന്നു. പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ പലിശ നിരക്ക് വര്‍ധനയ്ക്ക് മുതിരുമോയെന്ന ആശങ്കകള്‍ക്കിടെ ചേരുന്ന റിസര്‍വ് ബാങ്ക് യോഗവും പ്രതികൂല ആഗോള സൂചനകളുമൊക്കെയാണ് ആഭ്യന്തര വിപണിയെ ബാധിച്ചിരിക്കുന്നത്. എങ്കിലും മികച്ച പ്രവര്‍ത്തനഫലം കാഴ്ചവച്ച തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റവും പ്രകടമാണ്. ഇത്തരത്തില്‍ സമീപ ഭാവിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാവുന്ന ടാറ്റ ഗ്രൂപ്പിലെ മള്‍ട്ടിബാഗര്‍ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസ് രംഗത്തെത്തി.

ടാറ്റ പവര്‍

ടാറ്റ പവര്‍

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വൈദ്യുതോത്പാദന കമ്പനിയാണ് ടാറ്റ പവര്‍. 1915-ലാണ് കമ്പനി ആരംഭിച്ചത്. താപം, ജലം, സൗരോര്‍ജം, കാറ്റ്, ഇന്ധനം എന്നീ മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 13,061 മെഗാ വാട്ട് ഉത്പാദന ശേഷിയുണ്ട്. ഇതില്‍ 32 ശതമാനവും മലനീകരണം സൃഷ്ടിക്കാത്ത മാര്‍ഗങ്ങളിലൂടെ ഉത്പാദിപ്പിക്കുന്നത വൈദ്യുതിയാണ്. 1.2 കോടി ഉപഭോക്താക്കളുണ്ട്. പ്രസരണം, വിതരണം ഉള്‍പ്പെടെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലും ബിസിനസ് സംരംഭങ്ങളുണ്ട്. കൂടാതെ രൂപകല്‍പ്പന, ആസൂത്രണം, വികസനം, മാര്‍ക്കറ്റിങ് എന്നിവയിലും സേവനങ്ങളെത്തിക്കുന്നുണ്ട്.

Also Read: കയ്യിലുള്ളത് ഇരട്ടിക്കും! ഈയാഴ്ച ബോണസ് ഓഹരി, സ്റ്റോക്ക് സ്പ്ലിറ്റ് നടത്തുന്ന കമ്പനികളിതാAlso Read: കയ്യിലുള്ളത് ഇരട്ടിക്കും! ഈയാഴ്ച ബോണസ് ഓഹരി, സ്റ്റോക്ക് സ്പ്ലിറ്റ് നടത്തുന്ന കമ്പനികളിതാ

അനകൂല ഘടകം

അനകൂല ഘടകം

കമ്പനിയുടെ കടബാധ്യത കുറയ്ക്കാന്‍ ടാറ്റ പവര്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ ചില ആസ്തികള്‍ വിറ്റഴിക്കുകയും കടം-ഓഹരി അനുപാതം 2.3-ല്‍ നിന്നും 1.4-ലേക്ക് താഴ്ത്തുന്നതിനും ലക്ഷ്യമിടുന്നു. ഇതിനോടൊപ്പം വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിനും പദ്ധതിയിടുന്നു. 2025 സാമ്പത്തിക വര്‍ഷത്തോടെ വരുമാനം ഇരട്ടിയാക്കാനും (60,000 കോടി) അറ്റാദായം മൂന്നിരട്ടിയായി (3,600 കോടി) വര്‍ധിപ്പിക്കും എന്നുമാണ് പ്രഖ്യാപിത ലക്ഷ്യം.

ശ്രദ്ധേയ ഘടകം

ശ്രദ്ധേയ ഘടകം

അടുത്തിടെ അജ്മീര്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡുമായി (എവിവിഎന്‍എല്‍) ടാറ്റ പവര്‍ ധാരണയിലെത്തിയിരുന്നു. നിലവില്‍ എവിവിഎന്‍എല്ലിന് കീഴിലുളള ഉപഭോക്താക്കള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനാണ് കരാര്‍. കൂടാതെ ഇന്ത്യോനേഷ്യിലെ പ്രമുഖ കല്‍ക്കരി പാടമായ പിടി കാല്‍ടിം പ്രിമ കോള്‍ (കെപിസി) കമ്പനിയില്‍ 30 ശതമാനം പങ്കാളിത്തം നേടാനും കമ്പനിക്ക് സാധിച്ചു. ഇതിലൂടെ താപ വൈദ്യുത നിലങ്ങള്‍ക്കുള്ള കല്‍ക്കരിയുടെ ലഭ്യത ഉറപ്പാക്കാനായി. ഇതിനോടൊപ്പം ഭൂട്ടാന്‍ സര്‍ക്കാരുമായ ജല വൈദ്യുത പദ്ധതിക്കും കരാറൊപ്പിട്ടു. എങ്കിലും അന്താരാഷ്ട്ര വിപണിയിലെ കല്‍ക്കരി വില വര്‍ധിക്കുകയാണെങ്കില്‍ കമ്പനിക്ക് തിരിച്ചടിയാകാം.

ലക്ഷ്യവില 284

ലക്ഷ്യവില 284

തിങ്കളാഴ്ച രാവിലെ 255 രൂപയിലാണ് ടാറ്റ പവറിന്റെ (BSE: 500400, NSE : TATAPOWER) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സമീപഭാവിയില്‍ ഈ ഓഹരികള്‍ 284 രൂപ വരെയെത്താമെന്നാണ് എഡല്‍വീസ് ഫിനാന്‍ഷ്യല്‍ അറിയിച്ചത്. അതായത് നിലവിലെ വിലയില്‍ നിന്നും 15 ശതമാനത്തോളം മുന്നേറ്റം. ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ ടാറ്റ പവര്‍ ഓഹരികള്‍ 12 ശതമാനത്തോളം മുന്നേറിയിരുന്നു. ഒരു വര്‍ഷത്തിനിടെ 200 ശതമാനത്തോളം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എഡല്‍വീസ് ഫിനാന്‍ഷ്യല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Hopes On Q3 Results Edelweiss Financial Suggest To Buy Multibagger Stock Tata Power For Short Term

Hopes On Q3 Results Edelweiss Financial Suggest To Buy Multibagger Stock Tata Power For Short Term
Story first published: Monday, February 7, 2022, 12:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X