ഹോസ്പിറ്റാലിറ്റി ഓഹരികളില്‍ അപ്രതീക്ഷിത റാലി; കാരണമിതാണ് — ഹ്രസ്വകാല നേട്ടത്തിന് അവസരം

റേഞ്ച് ബൗണ്ട് വ്യാപാരമാണ് ഓഹരി വിപണിയില്‍ ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇതിനിടെ ഹോസ്പിറ്റാലി സ്‌റ്റോക്കുകളുടെ ഒന്നടങ്കമുള്ള ഉയര്‍ച്ച നിക്ഷേപകരില്‍ കൗതകുമുണര്‍ത്തുന്നുണ്ട്. വ്യാഴാഴ്ച്ച തുടക്ക വ്യാപാരത്തില്‍ ലെമണ്‍ ട്രീയുടെ ഓഹരി വില 7 ശതമാനത്തിന് മുകളിലേക്ക് ഉയരുകയുണ്ടായി. മറ്റൊരു പ്രധാനിയായ ഷാലെ ഹോട്ടല്‍സ് 10 ശതമാനത്തിലേറെയും ആദ്യ മണി മുഴക്കത്തില്‍ കയറി.

ഉയർച്ച

സ്‌പെഷ്യാലിറ്റി റസ്റ്റോറന്റ്‌സ്, വെസ്റ്റ്‌ലൈഫ് ഡെവലപ്പ്‌മെന്റ്, ഇന്ത്യന്‍ ഹോട്ടല്‍സ് തുടങ്ങിയ സ്റ്റോക്കുകളും പതിവില്ലാത്ത ഉണര്‍വാണ് ഇന്‍ട്രാഡേ ഇടപാടുകളില്‍ കാഴ്ച്ചവെച്ചത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഹോസ്പിറ്റാലിറ്റി ഓഹരികള്‍ക്ക് ഇതെന്ത് സംഭവിച്ചു? നിക്ഷേപകര്‍ സംശയത്തിലാണ്.

വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ ഹോസ്പിറ്റാലിറ്റി സ്റ്റോക്കുകളുടെ അപ്രതീക്ഷിത റാലിക്ക് കാരണം മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രഖ്യാപനമാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ മഹാരാഷ്ട്ര നല്‍കി.

നിർദേശം

കോവിഡ് കാലത്ത് ഏറ്റവുമധികം ക്ഷീണം ഏറ്റുവാങ്ങിയത് ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. കോവിഡിനെ തുടര്‍ന്ന് ഈ കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ നിലംപതിച്ചിരുന്നു. കോവിഡ് ഭീതി വിട്ടൊഴിയുന്ന പശ്ചാത്തലത്തില്‍ ഹോസ്പിറ്റാലിറ്റി ഓഹരികളില്‍ കുത്തനെയുള്ള കയറ്റം പ്രതീക്ഷിക്കാമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഈ അവസരത്തില്‍ മികച്ച ലാഭത്തിനായി പോസിഷണല്‍ നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഹോസ്പിറ്റാലിറ്റി സ്റ്റോക്കുകളെ കുറിച്ചും ഇവര്‍ നിര്‍ദേശം നല്‍കുന്നുണ്ട്.

എന്തു ചെയ്യണം?

'ഹോസ്പിറ്റാലിറ്റി സ്റ്റോക്കുകളില്‍ പുത്തനുണര്‍വ് വ്യാഴാഴ്ച്ച കാണാം. കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വരുത്താനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനമാണ് പുതിയ റാലിക്ക് ആധാരം. കോവിഡ് മഹാമാരിയില്‍ അടിത്തറയിളകിയ ഹോസ്പിറ്റാലിറ്റി ഓഹരികളുടെ തിരിച്ചുവരവിനായിരിക്കും ഇനിയുള്ള ദിവസങ്ങള്‍ സാക്ഷ്യം വഹിക്കുക. അടുത്ത ഏതാനും വ്യാപാര സെഷനുകള്‍ കൂടി ഹോട്ടല്‍, റസ്‌റ്റോറന്റ് ഓഹരികളില്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരും. അതുകൊണ്ട് ഇന്‍ട്രാഡേ ഉയരത്തില്‍ നിന്നും ഹോസ്പിറ്റാലിറ്റി സ്റ്റോക്കുകള്‍ ഒരല്‍പ്പം ഇറങ്ങുന്ന വേളയില്‍ പോസിഷണല്‍ നിക്ഷേപകര്‍ക്ക് എന്‍ട്രിയെടുക്കാം', പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്‌കര്‍ നിര്‍ദേശിക്കുന്നു.

 
ഏതൊക്കെ വാങ്ങാം

ഏതൊക്കെ ഹോസ്പിറ്റാലിറ്റി സ്റ്റോക്കുകള്‍ വാങ്ങാമെന്ന വിഷയത്തില്‍ ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്. 'ചാര്‍ട്ട് പാറ്റേണില്‍ സ്‌പെഷ്യാലിറ്റി റസ്റ്റോറന്റ്‌സും ഇന്ത്യന്‍ ഹോട്ടല്‍സും ദൃഢമാണ്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയ്ക്ക് സ്‌പെഷ്യാലിറ്റി റസ്റ്റോറന്റ്‌സ് ഓഹരികള്‍ വാങ്ങാം. ഹ്രസ്വകാല ടാര്‍ഗറ്റ് 175-180 രൂപ. ഇതേസമയം, 135 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതണം', സുമീത് ബഗാഡിയ അറിയിക്കുന്നു.

 
പരിഗണന

ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് ഓഹരികളും വാങ്ങാമെന്ന പക്ഷമാണ് സുമീത് ബഗാഡിയക്ക്. 225-230 രൂപയുടെ ഹ്രസ്വകാല ടാര്‍ഗറ്റ് ഇന്ത്യന്‍ ഹോട്ടല്‍സില്‍ ഇദ്ദേഹം മുന്നോട്ടുവെയ്ക്കുന്നു. സ്‌റ്റോപ്പ് ലോസ് 190 രൂപ. നിക്ഷേപ തുക പരിമിതമെങ്കില്‍ സ്‌പെഷ്യാലിറ്റി റസ്റ്റോറന്റ്‌സ് ഓഹരികള്‍ വാങ്ങുന്നതാണ് കൂടുതല്‍ ഉചിതമെന്നും സുമീത് ബഗാഡിയ സൂചിപ്പിക്കുന്നുണ്ട്. കാരണം ചാര്‍ട്ട് പാറ്റേണില്‍ ശക്തമായ ബുള്ളിഷ് ട്രെന്‍ഡാണ് സ്‌പെഷ്യാലിറ്റി റസ്റ്റോറന്റ്‌സ് രേഖപ്പെടുത്തുന്നത്.

ഓഹരി വില

വ്യാഴാഴ്ച്ച 52 രൂപ റേഞ്ചിലാണ് ലെമണ്‍ ട്രീ ഓഹരികളുടെ ചലനം. ഷാലെ ഹോട്ടല്‍സിന്റെ ഓഹരി വില 287 രൂപ വരെ കയറിയെങ്കിലും രണ്ടാം പകുതിയില്‍ 255 രൂപയിലേക്ക് കമ്പനി ക്രമപ്പെട്ടു. 150 രൂപയിലാണ് സ്‌പെഷ്യാലിറ്റി റസ്റ്റോറന്റ്‌സിന്റെ ചുവടുവെയ്പ്പ്; ഇന്ത്യന്‍ ഹോട്ടല്‍സിന്റെ ഓഹരി വില 200 രൂപയിലും താളംപിടിക്കുന്നു.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X