പലിശ നിരക്ക് കുറയുന്നത് സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്ന നിക്ഷേപകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. റിപ്പോ നിരക്കിൽ തൽസ്ഥിതി തുടർന്ന സാഹചര്യത്തിൽ ഈ വർഷാവസാനത്തോടെ റിപ്പോ നിരക്ക് കുറയാൻ തുടങ്ങുമെന്നാണ് വിദഗ്ധാഭിപ്രായം. ഇത് സ്ഥിര നിക്ഷേപ പലിശ നിരക്കിനെ ബാധിക്കും. ഈ സാഹചര്യത്തിൽ പലിശ ലഭിക്കാൻ ബാങ്ക് പലിശ കണക്കാക്കുന്ന രീതി അറിഞ്ഞ് നിക്ഷേപിക്കേണ്ടതുണ്ട്. ഇത് എങ്ങനെയെന്നും ഏത് രീതി തിരഞ്ഞെടുക്കണം എന്നറിയാൻ സഹായിക്കുന്ന വിവരങ്ങളാണ് ഈ ലേഖനത്തിൽ.
കോമ്പൗണ്ടിംഗ് ഇടവേള
ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ സാധാരണയായി ത്രൈമാസ ഇടവേളയിലാണ് കോമ്പൗണ്ടിംഗ് ചെയ്യുന്നത്. അതായത്, ഓരോ പാദത്തിന്റെ അവസാനത്തിലും പലിശ കണക്കാക്കി നിക്ഷേപത്തിനൊപ്പം ചേർക്കുന്നു എന്നർഥം. ഓരോ പാദത്തിലും മുതലിനൊപ്പം ഇതുവരെ നേടിയ പലിശയ്ക്കും പലിശ കണക്കാക്കും.

ഏത് കോമ്പൗണ്ടിംഗ് തിരഞ്ഞെടുക്കണം
ഓരോ വർഷത്തിൽ നിക്ഷേപത്തിന്റെ കോമ്പൗണ്ടിംഗ് ഇടവേള കൂടുതലാണെങ്കിൽ നിക്ഷേപകനെ സംബന്ധിച്ച് മികച്ച രീതി അതാണ്. ഇക്കാര്യം ഒരു ഉദാഹരണത്തിലൂടെ വിശദമാക്കാം. 6 ശതമാനം പലിശ നിരക്കിൽ 1 ലക്ഷം പ്രതിവർഷം കോമ്പൗണ്ടിംഗ് ചെയ്യുന്ന ബാങ്കിൽ സ്ഥിര നിക്ഷേപമിട്ടാൽ വർഷാവസാനം പലിശയായി 6,000 രൂപ ലഭിക്കും.
ഇതേ പലിശ നിരക്ക് ലഭിക്കുന്ന മറ്റൊരു സ്ഥിര നിക്ഷേപം ത്രൈമാസത്തിൽ കോമ്പൗണ്ട് ചെയ്യുമ്പോൾ 1 ലക്ഷം രൂപയ്ക്ക് ഒരു വർഷത്തിനുള്ളിൽ 6,136 രൂപ പലിശ ലഭിക്കും. തുക കൂടുകയും നിക്ഷേപ കാലയളവ് കൂടുകയും ചെയ്യുമ്പോൾ കോമ്പൗണ്ടിംഗിൽ നേട്ടമുണ്ടാക്കാം. ഉദാഹരണത്തിന്, ആദ്യത്തെ സ്ഥിര നിക്ഷേപത്തിൽ നിന്ന് അഞ്ച് വർഷത്തിനുള്ളിൽ 1,33,822 രൂപ ലഭിക്കുമ്പോൾ രണ്ടാമത്തെ സ്ഥിര നിക്ഷേപത്തിൽ നിന്ന് 1,34,685 രൂപ ലഭിക്കും.
പലിശ കുറഞ്ഞാലും കൂടുതൽ നേട്ടം
ത്രൈമാസ കോമ്പൗണ്ടിംഗ് രീതിയിൽ പലിശ നിരക്ക് കുറവാണെങ്കിലും വാർഷിക കോമ്പൗണ്ടിംഗിനേക്കാൾ നേട്ടം ലഭിക്കും. ഉദാഹരണത്തിന് അഞ്ച് വർഷത്തേക്ക് ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തെ പരിഗണിക്കാം. ആദ്യത്തേത് വാർഷിക കോമ്പൗണ്ടിംഗിനൊപ്പം 6 ശതമാനം പലിശ നൽകുന്നു. ഇത് കാലാവധി പൂർത്തിയാകുമ്പോൾ 1,33,822 ലക്ഷം രൂപ നൽകും.
രണ്ടാമത്തേത് ത്രൈമാസ കോമ്പൗണ്ടിംഗിനൊപ്പം 5.87 ശതമാനമാണ് പലിശ നൽകുന്നത്. ഇത് കാലാവധിയിൽ 1,33,825 രൂപ നൽകും. ഇത് പലിശ നിരക്കിൽ 13 അടിസ്ഥാന നിരക്ക് ഉയർന്ന ആദ്യ സ്ഥിര നിക്ഷേപവുമായി ഏകദേശം സമാനമാണ്. അതുപോലെ, ത്രൈമാസ കോമ്പൗണ്ടിംഗ് ഉള്ള 6 ശതമാനം പലിശ നൽകുന്ന സ്ഥിര നിക്ഷേപം പ്രതിവർഷ കോമ്പൗണ്ടിംഗിൽ 6.15 ശതമാനം പലിശ നൽകുന്ന നിക്ഷേപവുമായി തുല്യമാണ്.
ബാങ്കുകളുടെ രീതി
മിക്ക ബാങ്കുകളും ആറ് മാസത്തിൽ കൂടുതൽ ദൈർഘ്യമുള്ള സ്ഥിര നിക്ഷേപങ്ങളിൽ ത്രൈമാസ കോമ്പൗണ്ടിംഗ് നൽകുന്നു. എന്നാൽ ചില ബാങ്കുകൾ പ്രതിമാസ, അർധ വാർഷിക അല്ലെങ്കിൽ വാർഷിക കോമ്പൗണ്ടിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപിക്കുന്നതിന് മുൻപ് ഇക്കാര്യം പരിശോധിക്കണം. ഉയർന്ന കോമ്പൗണ്ടിംഗ് ഫ്രീക്വൻസി പലിശ വരുമാനം വർധിപ്പിക്കും.
3 വർഷത്തെ സ്ഥിര നിക്ഷേപ പലിശ
മൂന്ന് വര്‍ഷത്തേക്ക് മികച്ച പലിശ നല്‍കുന്ന ബാങ്കുകളിലൊന്നാണ് ഡിസിബി ബാങ്ക്. 8 ശതമാനമാണ് ഡിസിബി ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും 3 വര്‍ഷത്തേക്ക് 8 ശതമാനം പലിശ നല്‍കുന്നു. എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവ 7.75 ശതമാനം പലിശയും ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 7.50 ശതമാനം പലിശയും നല്‍കും.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications