പ്രകൃതി ദുരന്തങ്ങളുടെ അങ്കാലാപ്പിലാണ് നാട്. പെട്ടന്നുണ്ടാകുന്ന അതിതീവ്രമഴ നിമിഷങ്ങള്‍ കൊണ്ട് ഓരോയിടത്തും അപകടങ്ങളുണ്ടാക്കുകയാണ്. നഗരങ്ങളിൽ ഇത്തരം അപകടങ്ങൾ വർധിക്കുകയാണ്. ജീവന്‍ നഷ്ടപ്പെടുന്നതിനൊപ്പം വസ്തുവകകള്‍ക്കാണ് അതിതീവ്ര മഴ നഷ്ടങ്ങളുണ്ടാക്കുന്നത്. രാവിലെ പാര്‍ക്ക് ചെയ്ത വാഹനത്തിൽ വെള്ളം കയറി നശിക്കുന്ന സ്ഥിതിയാണ് നഗരങ്ങളില്‍.
ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. വലിയ തുകയുടെ അറ്റകുറ്റപണികളോ വാഹനം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലോ കാര്യങ്ങളെത്താം. ഈ സാഹചര്യത്തിൽ സാധാരണ വാഹന ഇൻഷൂറൻസ് വഴി എന്തെങ്കിലും നേട്ടം വാഹന ഉടമകൾക്കുണ്ടോ?. പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷനേടാൻ ഏത് ഇൻഷൂറൻസാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് പരിശോധിക്കാം.
സാധാരണ ഇൻഷൂറൻസ് മതിയോ?
എല്ലാ വാഹന ഇന്‍ഷൂറന്‍സുകളും പ്രകൃതി ദുരന്തങ്ങള്‍ വഴിയുണ്ടാകുന്ന നഷ്ടം ക്ലെയിം ചെയ്യാന്‍ സാധിക്കുന്നവയല്ല. ഇതിനാല്‍ തന്നെ പോളിസി തിരഞ്ഞെടുക്കുന്നകിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. കോപ്രഹെന്‍സീവ് ഇൻഷൂറൻസ് പോളിസി (സമഗ്ര ഇൻഷൂറൻസ്) വഴിയാണ് പ്രകൃതി ദുരന്തങ്ങള്‍ വഴിയുള്ള അപകടങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്.
തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പോലെ നിര്‍ബന്ധമുള്ളവ അല്ലാത്തതിനാല്‍ ഇക്കാര്യം ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചോദിച്ച് മനസിലാക്കണം. ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളായ അക്കോ ജനറ.ൽ ഇൻഷൂറൻസ്, എച്ച്ഡിഎഫ്‌സി ഇര്‍ഗോ, ഐസിഐസിഐ ലോമ്പാര്‍ഡ് ജനറല്‍ ഇൻഷുറന്‍സ് , ബജാജ് അലിയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് എന്നി കമ്പനികല്‍ ഇന്‍ഷൂറന്‍സ് സൗകര്യം നല്‍കുന്നുണ്ട്.
കോംപ്രിഹെന്‍സീവ് ഇന്‍ഷൂറന്‍സ് പോളിസി
സാധാരണ കാര്‍ ഇന്‍ഷൂറന്‍സുകളില്‍ നിന്ന് മാറി കോംപ്രഹെന്‍സീവ് ഇന്‍ഷൂറന്‍സ് പോളിസി വഴി പ്രകൃതി ദുരന്തങ്ങളായ പ്രളയം, ഭൂമി കുലുക്കം, ചുഴലിക്കാറ്റ് തുടങ്ങിയവ മൂലമുള്ള നാശനഷ്ടങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് ലഭിക്കുന്നു. ഇതിനൊപ്പം അപകടം മൂലമുള്ള തകരാറുകള്‍, തീപിടുത്തം, മോഷണം, തേഡ് പാര്‍ട്ടി ബാധ്യതകള്‍ എന്നിവ കോംപ്രഹെന്‍സീവ് ഇന്‍ഷൂറന്‍സ് പോളിസി കവര്‍ ചെയ്യും.
പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട് കാര്‍ പൂര്‍ണമായും നശിക്കുകയോ അറ്റകുറ്റപണികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുന്നതുമായ സാഹചര്യത്തിൽ മികച്ച ഓപ്ഷനാണിത്. പോളിസി തിരഞ്ഞെടുക്കുന്നതിനൊപ്പം ആഡ് ഓൺ കവറുകൾ ഉൾപ്പെടുത്തുന്നത് വാഹനത്തിനുണ്ടാകുന്ന വലിയ നാശ നഷ്ടങ്ങളെ ക്ലെയിം ചെയ്യാൻ ഉപകരിക്കും.
എൻജിൻ പ്രട്ടക്ഷൻ കവർ
വെള്ളപ്പൊക്കം കാരണം വാഹനത്തിന്റെ എൻജിൻ ഭാഗങ്ങളിൽ വെള്ളം കയറിായലും ഗിയര്‍ബോക്സില്‍ വെള്ളം കയറുന്നതും വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ജോലികളാണ്. ഇത് വാഹനത്തെ ഒന്നടക്കം ഉപയോഗ ശൂന്യമാക്കാനും സാധ്യതയുണ്ട്. ഈ വെല്ലുവിളിയെ നേരിടാൻ എൻജിൻ പ്രൊട്ടക്ഷൻ കവർ സഹായിക്കും. ഇന്‍ഷുറന്‍സിൽ എൻജിനുള്ള കേടുപാടുകള്‍ കവര്‍ ചെയ്യപ്പെടുന്നില്ല. ഇതിനാൽ ആഡ്-ഓണ്‍ തിരഞ്ഞെടുക്കുന്നത് വഴി കേടായ എന്‍ജിൻ ഭാഗങ്ങളുടെ അറ്റകുറ്റപ്പണി, മാറ്റിസ്ഥാപിക്കൽ എന്നിവയ്ക്കുള്ള സാമ്പത്തിക പരിരക്ഷ ലഭിക്കും.
നോ ക്ലെയിം ബോണസ് കവര്‍
പോളിസി കാലയളവില്‍ ക്ലെയിം ഫയല്‍ ചെയ്യുമ്പോള്‍ പോളിസി ഉടമയ്ക്ക് നോ ക്ലെയിം ബോണസ് നഷ്ടമാകും. നോ ക്ലെയിം ബോണസ് കവര്‍ തിരഞ്ഞെടുക്കുന്നൊരാൾക്ക് ബോണസ് നഷ്ടമാകാതെ നിലനിർത്താൻ സാധിക്കുന്നു. ഈ കവർ വഴി 50 ശതമാനം വരെ വരെ ബോണസ് ലഭിക്കും.
റിട്ടേൺ ടു ഇൻവോയിസ് കവർ
പ്രകൃതി ദുരന്തം മൂലം വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ റിട്ടേൺ ടു ഇൻവോയിസ് കവറിന്റെ ഗുണം ലഭ്യമാകും. നിബന്ധനകൾക്ക് വിധേയമായി വാങ്ങിയ വിലയോ രജിസ്ട്രേഷന്‍ ചെലവും റോഡ് ടാക്സും ഉള്‍പ്പെടുന്ന കാറിന്റെ ഇന്‍വോയ്സ് മൂല്യമോ ക്ലെയിം ചെയ്യാം.
കൺസ്യൂമബിൾസ് കവര്‍
ഗിയര്‍ബോക്സ്, എന്‍ജിൻ ഓയില്‍, നട്ട്സ് ആന്‍ഡ് ബോള്‍ട്ടുകള്‍, ഗ്രീസ് മുതലായുടെ ചെലവുകൾ ഇൻഷൂറൻസ് പോളിസിയിൽ ലഭ്യമാകില്ല. കൺസ്യൂമബിൾസ് കവര്‍ ഉപയോഗപ്പെടുത്തുന്നൊരാൾക്ക് പ്രകൃതിദുരന്തങ്ങള്‍, അപകടങ്ങൾ എന്നിവ വഴി ഉണ്ടാകുന്ന അറ്റകുറ്റുണിയുടെ മറ്റു ചെലവവുകൾക്കും പരിരക്ഷ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
