2000 രൂപ നോട്ടിന്റെ പിറവിക്ക് കാരണമായ നോട്ട് നിരോധന കാലത്തെ നീണ്ട 'ക്യൂ' ആണ് 2000 രൂപയുടെ നിരോധനത്തിലും ഓര്‍മയിലെത്തുന്നത്. 2016 നവംബറില്‍ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വരി നിന്നവര്‍ കയ്യിലുള്ള 2000 മാറ്റിയെടുക്കാനും നീണ്ട വരി നില്‍ക്കേണ്ടി വരുമോ എന്ന് ചോദിക്കുക സ്വാഭാവികം. 2000 രൂപ നോട്ട് പിന്‍വലിക്കാന്‍ തീരുമാനമായ സ്ഥിതിക്ക് എങ്ങനെ ഇനി മാറ്റിയെടുക്കാം എന്ന് നോക്കാം.
എങ്ങനെ മാറ്റിയെടുക്കാം
സെപ്റ്റംബര്‍ 30 വരെ കയ്യിലുള്ള 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമയ പരിധി അനുവദിച്ചിട്ടുണ്ട്. ബാങ്കുകള്‍ മേയ് 23 മുതല്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിച്ചു തുടങ്ങും. എന്നാല്‍ ബാങ്കില്‍ ഒരു സമയം 20,000 രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ മാത്രമെ മാറ്റിയെടുക്കുകയുള്ളൂ.
അതായത് ഒരാള്‍ക്ക് ഒരു സമയം 10 രൂപ നോട്ടുകള്‍ മാത്രമെ മാറ്റി നല്‍കുകയുള്ളൂ. ഇതിനായി എല്ലാ ബാങ്കുകളും എക്സ്ചേഞ്ച് സൗകര്യങ്ങള്‍ ഒരുക്കും.

കാത്തിരിക്കുന്നത് നീണ്ട ക്യൂ?
2016 ലെ ദുരിതകാലമാണ് പലര്‍ക്കും ഓര്മയിലെത്തുന്നത. കയ്യിലെ പണം ഉപയോഗിക്കാന്‍ വീണ്ടും നീണ്ട ക്യൂ വരുമോ എന്നാണ് പ്രധാന ആശങ്ക. 2018 മാര്‍ച്ച് 31-ന് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 6.73 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2023 മാര്‍ച്ച് 31 ന് 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. അതായത് പ്രചാരത്തിലുള്ള നോട്ടുകളുടെ എണ്ണം വളരെ കുറഞ്ഞിട്ടുമുണ്ട്. ഇതിനാല്‍ അധികം പേര്‍ക്ക് മാറ്റിയെടുക്കേണ്ടതായി വരില്ല.
ക്യാഷ് ഡെപ്പോസിറ്റ് മെഷിനുകള്‍ ഉപയോഗിക്കാം
'' തങ്ങളുടെ 2000 രൂപ നോട്ട് ക്യാഷ് ഡെപ്പോസിറ്റ് മെഷിന് വഴി നിക്ഷേപിക്കാന്‍ 20 ലധികം പേര് ഇപ്പോള്‍ തന്നെ കാത്തിരിക്കുകയാണ്. എന്തൊരു ഗംഭീര രാജ്യത്താണ് ഞങ്ങള്‍ താമസിക്കുന്നത്'' എന്നാണ് ട്വിറ്ററില്‍ രവി സുതാജ്ഞലി എന്ന ഉപഭോക്താവ് കുറിച്ചത്. നോട്ട് പിന്‍വലിച്ച വാര്‍ത്ത വന്നതോടെ പലരും ക്യാഷ് ഡെപ്പോസിറ്റ് മെഷിനുകളെ ആശ്രയിക്കുന്നുണ്ട്.
ക്യാഷ് ഡെപ്പോസിറ്റ് മെഷിനുകള്‍ വഴി കയ്യിലുള്ള 2000 രൂപ നോട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചാലും പണം മാറ്റിയെടുക്കാം. ഇതിന് സ്വന്തം അക്കൗണ്ടുള്ള ക്യാഷ് ഡെപ്പോസിറ്റ് മെഷിന് ഉപയോഗിക്കണം. എടിഎം കാര്‍ഡ് കയ്യിലുണ്ടെങ്കില്‍ അവ ഉപയോഗിച്ചും അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയും പണം നിക്ഷേപിക്കാന്‍ സാധിക്കും.
2000 രൂപ നോട്ട് സ്വീകരിക്കുമോ
പൊതുജനങ്ങൾക്ക് ഇടപാടുകൾക്കായി 2000 രൂപയുടെ നോട്ടുകൾ ഉപയോഗിക്കുന്നത് തുടരാം. സെപ്റ്റംബർ 30-നോ അതിനുമുമ്പോ ഈ നോട്ടുകൾ നിക്ഷേപിക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
