പെട്ടന്ന് പണക്കാരനാവാൻ എളുപ്പ വഴിയുണ്ടോ? പലരുടെയും വാക്കു കേട്ട് എളുപ്പ വഴി തേടിപ്പോയവരാണ് ഇന്ന് വിവിധ മണിചെയിനുകളിൽ കുടുങ്ങി പണം നഷ്ടപ്പെടുത്തിയത്. പണക്കാരനാകാൻ എളുപ്പവഴികളൊന്നുമില്ല, നിക്ഷേപം തന്നെയാണ് വഴി. അധികം റിസ്കില്ലാതെ നിക്ഷേപിക്കാനുള്ള മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ ദീർഘകാല നിക്ഷേപം വലിയ ലക്ഷ്യങ്ങൾ പിന്തുടരുന്നവർക്ക് സഹായകമാകും. 10 വർഷം കൊണ്ട് 5 കോടി എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നൊരാൾക്ക് മ്യൂച്വൽ ഫണ്ടിൽ എന്തൊക്കെ സാധ്യതകൾ മുന്നിലുണ്ടെന്ന് നോക്കാം.
ഒറ്റത്തവണ നിക്ഷേപം
10 വർഷത്തിനുള്ളിൽ 5 കോടി രൂപ സമാഹരിക്കാൻ എത്ര രൂപയുടെ ഒറ്റത്തവണ നിക്ഷേപം നടത്തണമെന്ന് നോക്കാം. മ്യൂച്വൽ ഫണ്ട് കാൽക്കുലേറ്റർ പ്രകാരം, 18 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുമ്പോൾ 1 കോടിയുടെ ഒറ്റത്തവണ നിക്ഷേപം 10 വർഷം കൊണ്ട് 5.23 കോടി രൂപയായി വളരും. 15 ശതമാനം വാർഷിക റിട്ടേൺ പ്രതീക്ഷിച്ചാൽ 10 വർഷം കൊണ്ട് 1 കോടിയുടെ നിക്ഷേപം 4.05 കോടി രൂപയായി വളരും.
1 കോടി രൂപയുടെ നിക്ഷേപം 20 വർഷത്തേക്ക് തുടർന്നാൽ 16.37 കോടി രൂപയായിരിക്കും അന്തിമ തുക. 18 ശതമാനം വാർഷിക റിട്ടേണിൽ 20 വർഷത്തേക്ക് 1 കോടി രൂപ നിക്ഷേപിച്ചാൽ ₹27.39 കോടി രൂപയിലേക്ക് സമ്പാദ്യം എത്തിക്കാം.

എസ്ഐപി
മാസത്തിൽ നിക്ഷേപിച്ച് നിശ്ചിത കാലയളവിൽ നല്ല സമ്പാദ്യം ഉണ്ടാക്കാൻ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ തിരഞ്ഞെടുക്കാം. 10 വർഷ കാലയളവിൽ 5 കോടിയെന്ന ലക്ഷം പിന്നിടാൻ 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ പരിധിയിലുള്ള പ്രതിമാസ എസ്ഐപി നിക്ഷേപം നടത്തുന്നതാണ് അനുയോജ്യമാകുന്നത്.
എസ്ഐപി കാൽക്കുലേറ്റർ പ്രകാരം, 18 ശതമാനം വാർഷിക റിട്ടേൺ പ്രതീക്ഷിക്കുന്ന ഫണ്ടിൽ പ്രതിമാസം 1.50 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ 10 വർഷ കാലാവധിയിൽ 5.04 കോടി രൂപയാണ് സമ്പാദിക്കാൻ സാധിക്കുക. 10 വർഷത്തേക്ക് 2 ലക്ഷം രൂപ പ്രതിമാസ എസ്ഐപി നടത്തുമ്പോൾ 18 ശതമാനം റിട്ടേൺ ലഭിച്ചാൽ 6.73 കോടി രൂപ ലഭിക്കും.
നിക്ഷേപം 20 വർഷത്തേക്ക് നീട്ടുകയാണെങ്കിൽ കയ്യിലൊതുങ്ങുന്ന ചെറിയ തുകയുടെ എസ്ഐപി വഴി കോടികൾ സമ്പാദിക്കാം. 25,000 രൂപയുടെ പ്രതിമാസ എസ്ഐപി വഴി 20 വർഷത്തേക്ക് നിക്ഷേപിക്കുകയും 18 ശതമാനം വാർഷിക റിട്ടേൺ പ്രതീക്ഷിക്കുകയും ചെയ്താൽ 7.58 കോടി രൂപ കാലാവധിയിൽ ലഭിക്കും. ഇനി 20,000 രൂപ മാത്രമെ പ്രതിമാസം നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂവെങ്കിൽ 20 വർഷത്തിനപ്പുറം 4.69 കോടി രൂപ നേടാൻ സാധിക്കും.
മികച്ച ഫണ്ടുകൾ ഏതൊക്കെ
മികച്ച റിട്ടേണുകള്‍ നല്‍കിയ ഫണ്ടുകള്‍ നോക്കിയാല്‍ എസ്‌ഐപി നിക്ഷേപങ്ങള്‍ക്ക് മിറെ അസറ്റ് എമേര്‍ജിംഗ് ബ്ലുചിപ്പ് ഫണ്ട് 21.21 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കുന്നുണ്ട്. കൊട്ടക് എമേര്‍ജിംഗ് ഇക്വിറ്റി ഫണ്ട് 21.30 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കി. ക്വാന്‍ഡ് ടാക്‌സ് പ്ലാന്‍ 23.78 ശതമാനം വാര്‍ഷിക റിട്ടേണാണ് നല്‍കുന്നത്. ക്വാന്‍ഡ് ഫ്‌ളെക്‌സി കാപ് പണ്ട് 21.84 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കി.
ഒറ്റത്തവണ നിക്ഷേപത്തിന് മിറെ അസറ്റ് എമേര്‍ജിംഗ് ബ്ലൂ ചിപ്പ് ഫണ്ട് 26.05 ശതമാനം വാര്‍ഷിക റിട്ടേണ്‍. കൊട്ടക് എമേര്‍ജിംഗ് ഇക്വിറ്റി ഫണ്ട് 25.86 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കി. ക്വാന്‍ഡ് ടാക്‌സ്പ്ലാന്‍ 24.94 റിട്ടേണ്‍ നല്‍കി. ക്വാന്‍ഡ് ഫ്‌ളെക്‌സി കാപ് റണ്ട് 24.89 ശതമാനം റിട്ടേണാണ് നല്‍കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications