കെഎസ്എഫ്ഇ ചിട്ടി വരിക്കാരുടെ പ്രധാന ആശങ്ക ജാമ്യം തന്നെയാണ്. ശമ്പള സർട്ടിഫിക്കറ്റ്, വസ്തു രേഖകൾ, സ്വർണം, സ്ഥിര നിക്ഷേപ രസീത് തുടങ്ങിയ ജാമ്യങ്ങളാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്നത്. പെട്ടന്ന് പണത്തിന് ആവശ്യം വരുന്ന ഘട്ടത്തിൽ, ജാമ്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ എങ്ങനെ പണം പിൻവലിക്കും എന്നത് പലരെയും അലട്ടുന്ന സംശയമാണ്. കെഎസ്എഫ്ഇ വരിക്കാരാണെങ്കിൽ ജാമ്യം നൽകാതെ കെഎസ്എഫ്ഇയിൽ നിന്ന് പണം പിൻവലിക്കാൻ ഏക മാർഗം മാത്രമാണുള്ളത്. ഇത് പരിശോധിക്കാം.
ചിട്ടി പാസ്ബുക്ക് ലോൺ
ചിട്ടി വിളിച്ചെടുക്കാത്തവർക്ക് സാമ്പത്തികമായി ഉപയോഗപ്പെടുത്താവുന്ന ഉപാധിയാണ് പാസ്ബുക്ക് ലോൺ. ചിട്ടി പാസ്ബുക്കിൽ അടച്ച തുകയ്ക്ക് മുകളിലാണ് വായ്പ അനുവദിക്കുക. ഈ വായ്പയ്ക്ക് ജാമ്യം നൽകേണ്ട ആവശ്യമില്ല. ചിട്ടി മുടക്കമില്ലാതെ അടച്ചവർക്ക് മാത്രമാണ് പാസ്ബുക്ക് വായ്പ ലഭിക്കുകയുള്ളൂ. 10,000 രൂപ മാസ അടവുള്ള 50 മാസം കാലവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടിയിൽ നിന്ന് എങ്ങനെ പാസ്ബുക്ക് വായ്പ എടുക്കാമെന്ന് നോക്കാം.

ആദ്യ മാസം 10,000 രൂപയും 30 ശതമാന താഴുമ്പോൾ 7,500 രൂപയുമാണ് അടവ് വരുന്നത്. ആദ്യത്തെ 10 മാസം 30 ശതമാനം കിഴിവിൽ പോയതിനാൽ 7,500 രൂപയാണ് ഇവിടെ അടവ് വന്നത്. 11 മാസം മുതല്‍ 15 മാസത്തേക്ക് 8,000 രൂപയും 16 മാസം മുതല്‍ 20 മാസം വരെ 8,500 രൂപയും അടച്ചു.
21-ാം മാസത്തിൽ പണം ആവശ്യം വന്നെങ്കിലും 4 ലക്ഷത്തിന് വിളിക്കാൻ വെച്ച ചിട്ടി നേരത്തെ വിളിക്കുന്നത് ലാഭകരമാകില്ല. ഈ സാഹചര്യത്തിൽ ചിട്ടി വായ്പ ഉപകരിക്കും.
എത്ര രൂപ ലഭിക്കും
1,60,000 രൂപയാണ് 20 മാസം വരെ ചിട്ടിയിലേക്ക് അടച്ചത്. പെട്ടന്ന് 1 ലക്ഷം ആവശ്യമായി വന്നാതിനാൽ പാസ്ബുക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. അടച്ച തുകയുടെ 65 ശതമാനത്തോളം ഏകദേശം ലഭിക്കും. 1.60 ലക്ഷം അടച്ച ചിട്ടിയിൽ നിന്ന് 1,04,000 രൂപയാണ് ലഭിക്കു. 11.50 ശതമാനമാണ് മാസ പലിശ. മാസത്തില്‍ 1,040 രൂപ പലിശയായി അടയ്‌ക്കേണ്ടി വരും.
പാസ് ബുക്ക് ലോണ്‍ വേണമെങ്കില്‍ ചിട്ട പാസ്ബുക്ക് വായ്പ കൃത്യമായി അടയ്ക്കണം. പലിശ കൃത്യമായി അടയ്ക്കണം. അല്ലാത്തവർക്ക് പിഴ പലിശ വരും. ചിട്ടി വിളിക്കുമ്പോൾ വായ്പയായി എടുത്ത തുക കുറച്ച് ബാക്കി തുകയാണ് ലഭിക്കുക.
ന്യൂ ചിട്ടി ലോണ്‍
കെഎസ്എഫ്ഇയിൽ ചിട്ടി വിളിക്കാതെ തുക പിൻവലിക്കാൻ ഉപയോഗിക്കാവുന്നൊരു മാർഗമാണ് ന്യൂ ചിട്ടി ലോൺ. സ്കീമിന്റെ ഭാഗമായി ചേരുന്ന ചിട്ടികളിലാണ് ന്യൂ ചിട്ടി ലോൺ ലഭിക്കുക. ചിട്ടിയുടെ ആകെ അടവിന്റെ 5 ശതമാനം അടയ്ക്കുന്നവർക്ക് 50 ശതമാനം തുക വായ്പ ലഭിക്കും.
40 മാസ കാലയളവുള്ള 25,000 രൂപ മാസ അടവുള്ള 10 ലക്ഷം രൂപയുടെ ചിട്ടി ചേർന്നൊരാൾക്ക് 2 മാസത്തെ അടവ് കഴിഞ്ഞാല്‍ 5 ലക്ഷം രൂപ വരെ വായ്പ എടുക്കാൻ സാധിക്കും. വായ്പയ്ക്ക് പലിശയും ജാമ്യവും നൽകണമെന്ന കാര്യം ശ്രദ്ധിക്കണം. 12.50 ശതമാനമാണ് ചിട്ടി വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്.
ഈ ചിട്ടിയിൽ തുക പിൻവലിക്കാൻ ജാമ്യം നൽകണം. ഒന്നോ ഒന്നിലധികം ജാമ്യങ്ങൾ കെഎസ്എഫ്ഇ സ്വീകരിക്കും. വസ്തു ജാമ്യം, സാലറി സർട്ടിഫിക്കറ്റ്, സ്വർണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications