അക്കൗണ്ടിൽ വേണ്ടത്ര പണമുള്ളതിനാൽ മാർച്ച് മാസത്തിന്റെ തുടക്കത്തിൽ രേഷ്മയ്ക്ക് ആശ്വാസമായിരുന്നു. ശമ്പളം ഇത്തവണ നേരത്തെയെത്തി. എന്നാൽ ചെലവുകൾ ഓരോന്നായി വരാൻ തുടങ്ങിയതോടെ ആശ്വാസവും തീരാൻ അതിനൊന്നിച്ച് കുറയാൻ തുടങ്ങി. മാസം അവസാന പത്ത് ദിവസത്തിലേക്ക് കടന്നപ്പോൾ മാസ ശമ്പളത്തിന്റെ 10 ശതമാനം മാത്രമായി അക്കൗണ്ടിൽ. ഈ സമയത്താണ് പ്രായമായ അമ്മ കട്ടിലിൽ നിന്നും വീണ് തുടയെല്ലിന് പരിക്കേൽക്കുന്നത്. ഇതോടെ സ്തംഭനാവസ്ഥയിലായ രേഷ്മ പല വഴി ഓടിയാണ് ആശുപത്രി ചെലവിനുള്ള തുക കണ്ടെത്തിയത്. ഇതോടെ രേഷ്മയും സമ്പാദ്യത്തെ പറ്റി ചിന്തിക്കാൻ തുടങ്ങി. ശമ്പളം കൂടാതെ മറ്റൊരു വരുമാന ശ്രോതസ് കൂടി കണ്ടത്താനുള്ള ശ്രമത്തിലേക്ക് അവർ തിരിഞ്ഞു. ഇന്നത്തെ സാമ്പത്തിക കാലാവസ്ഥ അത്തരത്തിലുള്ളതാണ്. ശമ്പളത്തെ മാത്രം ആശ്രയിക്കുന്നത് തിരിച്ചടിയുണ്ടാക്കും. കോവിഡ് കാലം അത് പലർക്കും തന്ന പാഠമാണ്. ഇക്കാലത്ത് ശമ്പളം കൂടാതെ മറ്റൊരു വരുമാന ശ്രോതസ് കണ്ടെത്തുന്നത് അനിവാര്യമാണ്. എന്തുകൊണ്ടാണ് മറ്റൊരു വരുമാന ശ്രോതസ് എന്ന് പറയുന്നതെന്ന് നോക്കാം.
1. വളരുന്ന ചെലവും പണപ്പെരുപ്പവും : വരുമാനം മാറ്റമില്ലാതെ തുടരുമ്പോള്‍ ചെലവുകള്‍ കുതിച്ചു കയറുകയാണ്. പെട്രോള്‍, ഡീസല്‍, പാചക വാതകം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് വില കൂടുകയാണ്. പണപ്പെരുപ്പവും അതിന്റെ ശക്തിയിൽ കയറുന്നു. ഈ സാഹചര്യത്തില്‍ പരമ്പരാഗത നിക്ഷേപമായ സ്ഥിര നിക്ഷേപത്തിന് കാര്യമായ റോളില്ല. വളരുന്ന പണപ്പെരുപ്പത്തെ നേരിടാനുള്ള ആദായം ഇതില്‍ നിന്ന് ലഭിക്കില്ല.
2. അത്യാവശ്യ ഫണ്ട്: മുകളിൽ പറഞ്ഞ രേഷ്മയുടെ അനുഭവം തന്നെ ഉദാഹരണം. അത്യാഹിതത്തെ മുന്നില്‍ കണ്ടുള്ള സാമ്പത്തിക നടപടികളെടുക്കണം. ജോലി നഷ്ടപ്പെടുക, ആരോഗ്യ പ്രശ്‌നങ്ങള്‍, ആശുപത്രി വാസം എന്നിവ പെട്ടന്ന് സാമ്പത്തിക നിലയെ തകിടം മറിക്കും. കോവിഡ് കാലത്തെ അനുഭവത്തില്‍ ഇക്കാര്യം മനസിലായിട്ടുണ്ടാകും. ഇത്തരം സാഹചര്യത്തില്‍ ഓഹരികള്‍ക്കോ മ്യൂച്വല്‍ ഫണ്ടിനോ ഉറപ്പുള്ള ലാഭം തിരിച്ചു തരുമെന്ന് പറയാനാകില്ല.
3. വിരമിക്കൽ കാലം: ചെലവുകളെ ക്രമീകരിക്കാന്‍ സാധിക്കാത്ത സമയത്ത് വിരമിക്കല്‍ കാലത്തെ സമ്പാദ്യത്തെ പറ്റി ചിന്തിക്കാനാവില്ല. കയ്യിൽ രണ്ടാമതൊരു വരുമാന ശ്രോതസുണ്ടെങ്കിൽ ഇത്തരത്തിൽ നിക്ഷേപങ്ങൾ നടത്താം. കാര്‍ വാങ്ങുക, പുതിയ പഠനങ്ങള്‍. വേനല്‍ക്കാല ആഘോഷം എന്നിവയ്ക്ക് ശമ്പളത്തില്‍ നിന്ന് പണം കണ്ടെത്തുരുച് ഇതിന് മറ്റു വരുമാന ശ്രോതസുകളെ ആശ്രയിക്കണം.
എങ്ങനെ നേടാം രണ്ടാമതൊരു വരുമാനം ശ്രോതസ്
കമ്പനികളില്‍ നിന്നുള്ള ലാഭ വിഹിതം വീട്ടു വാടക എന്നിവയാണ് പ്രധാനമായും രണ്ട് അധിക വരുമാന മാര്‍ഗങ്ങളായി തിരഞ്ഞെടുക്കുന്നത്. ഇതില്‍ ഏതാണ് മികച്ചതെന്ന ചോദ്യമുണ്ടാകും. സ്ഥിരത, വിപണിയിലെ ചാഞ്ചാട്ടങ്ങളെ ബാധിക്കാതിരിക്കല്‍ എന്നിവ ലഭിക്കുന്ന റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളാണ് ഇതിന് കൂടുതല്‍ അനുയോജ്യം. വാണിജ്യ റിയല്‍ എസ്‌റ്റേറ്റുകളില്‍ നിക്ഷേപിക്കുന്നത് വാടക വരുമാനത്തെക്കാള്‍ കൂടുതല്‍ ആദായം നേടാന്‍ സഹായിക്കുന്നു. ഒരുകൂട്ടം നിക്ഷേപകര്‍ പണം ഇറക്കി ഒന്നിച്ച് റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തുന്ന ഇത്തരം രീതിയില്‍ എല്ലാവരും വസ്തുവിന്റെ ഉടമകളായിരിക്കും. ചെലവ് കുറയ്ക്കുന്നതിനൊപ്പം നഷ്ട സാധ്യതയും കുറയുന്നു. വാടകയുടെ ഭാഗം വരുമാനമായി ലഭിക്കുകയും ചെയ്യുന്നു. വാണിജ്യ റിയല്‍ എസറ്റേറ്റ് ഗ്രേഡ് എ യില്‍ നിക്ഷേപിക്കാന്‍ 25 ലക്ഷമാണ് നിക്ഷേപകന് ആവശ്യം. ഇതിന് വര്‍ഷത്തില്‍ 8-10 ശതമാനം വാര്‍ഷിക ആദായം നല്‍കുന്നു. ഇത് പ്രകാരം 25 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 1.5 ലക്ഷം മുതല്‍ 2.5 ലക്ഷം വരെ വര്‍ഷത്തില്‍ ആദായം ലഭിക്കും.


Click it and Unblock the Notifications