A Oneindia Venture

ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയുമ്പോൾ സ്വർണ വില കുതിച്ചുയരാൻ കാരണം ഇതാണ്

കാത്തിരിപ്പിന് ഒടുവിൽ അത് സംഭവിച്ചു. ഇന്നലെ, സെപ്റ്റംബർ 17 ബുധനാഴ്ച യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വെട്ടിക്കുറച്ചു. 9 മാസത്തിനു ശേഷമാണ് നിരക്ക് കുറയ്ക്കുന്നത്. പലിശനിരക്ക് 4.3 ശതമാനത്തിൽ നിന്ന് ഏകദേശം 4.1 ശതമാനമായി കുറച്ചിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പലിശ നിരക്ക് കുറക്കുമെന്ന് പ്രഖ്യാപിച്ചത്. അപ്പോൾ മുതൽ സ്വർണ വില കുതിച്ചുയരുന്നു.

ഓരോ ദിവസവും പുത്തൻ റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടായിരുന്നു സ്വർണ വില കുതിച്ചത്. സ്വർണത്തിൻ്റെ വില ഡോളറിലാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ രാജ്യാന്തര തലത്തിൽ സ്വർണ വിലയിൽ മാറ്റം വന്നാൽ അത് ഇന്ത്യയിലെ വിലയിലും പ്രതിഫലിക്കുന്നു. ഫെഡറൽ റിസർവ് നയവും, സ്വർണത്തിൻ്റെ പ്രകടനവും തമ്മിലുള്ള ബന്ധം സാമ്പത്തിക വിപണികളിലെ ഏറ്റവും നിർണായകമാണ്. ഇത്തരത്തിൽ ഫെഡറൽ റിസർവ് പലിശ നിരക്കും സ്വർണ വിലയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മനസിലാക്കാം.

സ്വർണവും പലിശ നിരക്കുകളും തമ്മിലുള്ള വിപരീത ബന്ധം

ഒരു നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനെ സ്വാധീനിക്കുന്ന നിരവധി സാമ്പത്തിക ഘടകങ്ങൾ കാരണം, അത് പലിശ നിരക്കുകളുമായി ഒരു വിപരീത ബന്ധം സൃഷ്ടിക്കുന്നു. അതായത്, പലിശ നിരക്കുകൾ കുറയുമ്പോൾ സ്വർണവില കൂടുന്നു, കൂടാതെ പലിശ നിരക്കുകൾ കൂടുമ്പോൾ സ്വർണവില കുറയുന്നു. അത്തരത്തിൽ പലിശ നിരക്കുകൾ കുറയുന്ന സാഹചര്യത്തിൽ സ്വർണവില ഉയരുന്നതിനുള്ള പ്രധാനപ്പെട്ട നാല് കാരണങ്ങൾ അറിഞ്ഞിരിക്കാം;

ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയുമ്പോൾ സ്വർണ വില കുതിച്ചുയരാൻ കാരണം ഇതാണ്

1. മറ്റു നിക്ഷേപങ്ങളിലെ വരുമാനം കുറയുമ്പോൾ

പലിശ നൽകുന്ന ബോണ്ടുകൾ, സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങിയ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം കുറയുമ്പോൾ, സ്വർണം പോലുള്ള ആസ്തികളിൽ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.

2. ഡോളറിന്റെ ബലഹീനത

പലിശ നിരക്കുകൾ കുറയുന്നത് യുഎസ് ഡോളറിന്റെ മൂല്യം കുറയ്ക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ വരുമാനം കാരണം അന്താരാഷ്ട്ര നിക്ഷേപകർക്ക് ഡോളർ മൂല്യമുള്ള ആസ്തികളിൽ നിന്നും നേട്ടം ലഭിക്കാതെയാവുന്നു. സ്വർണവില ഡോളറിലാണ് കണക്കാക്കുന്നത്. അതിനാൽ, ഡോളറിന് മൂല്യം കുറയുമ്പോൾ, മറ്റ് കറൻസികൾ ഉപയോഗിക്കുന്ന നിക്ഷേപകർക്ക് സ്വർണം കൂടുതൽ താങ്ങാനാവുന്നതായി മാറുന്നു, ഇത് സ്വർണത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു.

3. പണപ്പെരുപ്പ ആശങ്കകൾ

സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന് വേണ്ടിയാണ് പലിശ നിരക്കുകൾ കുറയ്ക്കുന്നത്. അത് പണപ്പെരുപ്പത്തിനും കാരണമാകാം. പണപ്പെരുപ്പത്തിൽ നിന്നും രക്ഷ നേടാനുള്ള ഒരു മാർഗ്ഗമായി സ്വർണത്തെ ഉപയോ​ഗിക്കുന്നു. കറൻസിയുടെ മൂല്യം കുറയുമ്പോൾ, സ്വർണം അതിന്റെ വാങ്ങൽ ശേഷി നിലനിർത്താൻ സഹായിക്കുന്നു.

4. നിക്ഷേപങ്ങളിലെ മാറ്റം

പലിശ നിരക്കുകൾ കുറയുമ്പോൾ, സ്ഥിര വരുമാനം നൽകുന്ന നിക്ഷേപങ്ങളിൽ നിന്നും മൂലധനം സ്വർണം പോലുള്ള മറ്റ് നിക്ഷേപങ്ങളിലേക്ക് ഒഴുകുന്നു. ഈ മാറ്റം സ്വർണത്തിൻ്റെ വില വർദ്ധിക്കുന്നതിന് കാരണമാവുന്നു.

പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ വേഗതയും വ്യാപ്തിയും സ്വർണവിലയെ സ്വാധീനിക്കുന്നു. അതിനാൽ പലിശ നിരക്കിൽ വലിയ തോതിലുമുള്ള കുറവുകൾ സ്വർണവിലയിൽ ശക്തമായ കുതിപ്പിന് കാരണമാവുന്നു. എന്നാൽ പലിശ നിരക്കിൽ ചെറിയ കുറവ് മാത്രമാണെങ്കിൽ സ്വർണ വിലയിലും ചെറിയ മുന്നേറ്റം മാത്രമായിരിക്കും. എന്നാൽ ഇന്ന് അപ്രതീക്ഷിതമായിട്ട് സ്വർണ വില കുറഞ്ഞിട്ടുണ്ട്. 

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X