തലയുയര്‍ത്തി നില്ക്കുന്ന ബാങ്കുകളും ബാങ്കുകളും ചിലപ്പോള്‍ ഒന്ന് ഇരുന്നെന്ന് വരാം. യെസ് ബാങ്കിന്റെയും ഐഡിബിഐ ബാങ്കിന്റെയും അവസ്ഥ നിക്ഷേപകര്‍ കണ്ടതാണ്. ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ അവസ്ഥ ഇതാണെങ്കില്‍ സഹകരണ മേഖലയില്‍ കേരളത്തില്‍ കരുവന്നൂര്‍ ബാങ്കാണ് ഒടുവിലെ ഉദാഹരണം. ബാങ്കുകള്‍ പ്രശ്നത്തിലാകുന്നതോടെ നിക്ഷേപകന്റെ പണവും പ്രതിസന്ധിയാവുകയാണ്. നിശ്ചിത തുക പിന്‍വലിക്കല്‍ പരിധി നിശ്ചയിച്ചും മറ്റു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

ബാങ്ക് തകർന്നാൽ ആർബിഐ ഇടപെടും
ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി നിക്ഷേപകരെ പോലെ സമ്പദ്വ്യവസ്ഥയ്ക്കും പ്രയാസങ്ങളുണ്ടാക്കും. ഇതിനാൽ ബാങ്ക് പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപടികളുണ്ടാകും. രോഗാവസ്ഥയിലായ ബാങ്കിനെ ആരോഗ്യമുള്ള ബാങ്ക് കൊണ്ട് ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.
2006 ൽ യുണൈറ്റഡ് വെസ്റ്റേൺ ബാങ്ക് ഐഡിബിഐ ബാങ്കിൽ ലയിച്ചതും പിന്നീട് ഐഡിബിഐ ബാങ്ക് പ്രയാസത്തിലായപ്പോൾ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഇടപെട്ടതും ഇതിന് ഉദാഹരണമാണ്. യെസ് ബാങ്കിന് എസ്ബിഐ സഹായിച്ചതും 2010 ൽ രാജസ്ഥാൻ ബാങ്കിനെ ഐസിഐസിഐ ബാങ്ക് ഏറ്റെടുത്തതും നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാൻ സഹായിച്ചു. എന്നാലും നിക്ഷേപം ആരംഭിക്കും മുൻപ് ബാങ്കിന്റെ ആരോഗ്യം ഒന്ന് അളയ്ക്കാവുന്നതാണ്. ഇതിന് പരിഗണിക്കേണ്ട ഘടകങ്ങളാണ് ചുവടെ വിശദമാക്കുന്നത്.
നിഷ്ക്രിയ ആസ്തി അറിയാം
തീയില്ലാതെ പുകയുണ്ടാകില്ലെന്ന് പറയും പോലെ ബാങ്ക് പ്രശ്നത്തിലാകുന്നതിന് മുന്‍പ് പല അലെര്‍ട്ടുകളും സൂക്ഷമായി നിരീക്ഷിച്ചാല്‍ കാണാനാകും. ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ബാങ്കിന്റെ നിഷക്രിയ ആസ്തികളെ (എന്‍പിഎ) പറ്റിയാണ്. ബാങ്ക് നല്കിയ വായ്പകളില്‍ എത്ര ശതമാനം തിരിച്ചടയ്ക്കാതെയുണ്ടെന്ന് ഇത് കാണിക്കുന്നു. വായ്പ തിരിച്ചടവ് മൂന്ന് മാസം മുടങ്ങിയാല്‍ ഇത് എന്പിഎയാകും. ഉയര്‍ന്ന ഗ്രോസ് എന്‍പിഎ റേഷ്യോ ബാങ്കിന്റെ ആസ്തി ഗുണനിലവാരം മോശം അവസ്ഥയിലാണെന്നാണ്.
പ്രോവിഷൻ കവറേജ് അനുപാതം
കിട്ടാകടവുമായി ബന്ധപ്പെട്ടുള്ള പ്രോവിഷന്‍ കവറേജ് അനുപാതം കൂടി പരിഗണിക്കാവുന്നതാണ്. ബാങ്കുകള്‍ ലാഭത്തിന്റെ നിശ്ചിത ശതമാനം കിട്ടാകടത്തിനെതിരായി കരുതൽ നടപടിയായി മാറ്റിവെയ്ക്കാറുണ്ട്. ഇതിനെ പ്രോവിഷന്‍ കവറേജ് അനുപാതം എന്നാണ് സൂചിപ്പിക്കുന്നത്. 70 ശതമാനത്തിന് മുകളിലുള്ള ഉയര്‍ന്ന പ്രോവിഷന്‍ കവറേജ് അനുപാതം ബാങ്കിന്റെ ഗുണനിലവാരം കാണിക്കുന്നു.

മൂലധന പര്യാപ്തത അനുപാതം
ബാങ്കിന്റെ മൂലധനവും അതിന്റെ അപകട സാധ്യതയും തമ്മിലുള്ള അനുപാതമാണ്മൂലധന പര്യാപ്തത അനുപാതം (സിഎആർ) കാണിക്കുന്നത്. ചുമതലകള്‍ നിര്‍വഹിക്കാനുള്ള ബാങ്കിന്റെ കഴിവ് ഇത് ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന സിഎആര്‍ മൂലധനത്തെ ബാധിക്കാതെ ബാങ്കിന് പ്രശ്നങ്ങളെ തീര്ക്കാനാകമെന്ന കാണിക്കുന്നു. ബാങ്കുകൾ 9 ശതമാനം മൂലധന പര്യാപ്തത അനുപാതം സൂക്ഷിക്കണമെന്നാണ് റിസർവ് ബാങ്ക് പറയുന്നത്.
സിഎഎസ്എ, ക്രെഡിറ്റ് ഡെപ്പോസിറ്റ് അനുപാതം
ബാങ്കിന്റെ ആകെ അക്കൗണ്ടിൽ കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് തമ്മിലുള്ള അനുപാതമാണ് സിഎഎസ്എ അനുപാതം കാണിക്കുന്നത്. സിഎഎസ്എ അനുപാതം കൂടുന്നത് ബാങ്കിന് നല്ലതാണ്. കുറഞ്ഞ സിഎഎസ്എ അനുപാതം ഹോൾസെയിൽ ഫണ്ടിംഗിനുള്ള സൂചനയാണ്.
ഇത് മാർജിനെ ബാധിക്കുന്നു. ബാങ്കിലെത്തിയ നിക്ഷേപങ്ങളില്‍ എത്ര ശതമാനം വായ്പ അനുവദിക്കുന്നു എന്നതാണ് ക്രെഡിറ്റ് ഡെപ്പോസിറ്റ് അനുപാതം. കുറഞ്ഞ ക്രെഡിറ്റ് ഡെപ്പോസിറ്റ് അനുപാതം ബാങ്കിന്റെ മികച്ച ആരോഗ്യം കാണിക്കുന്നു.
അറ്റ പലിശ മാര്‍ജിന്‍
വായ്പയില്‍ നിന്ന് ബാങ്കിന് ലഭിച്ച പലിശയും നിക്ഷേപത്തില്‍ നിന്ന് നല്കിയ പലിശയും തമ്മിലുള്ള വ്യത്യാസമാണ് അറ്റ പലിശ മാര്‍ജിന്‍. ഉയര്‍ന്ന വായ്പ നിരക്കുള്ളതും ലോ-കോസ്റ്റ് നിക്ഷേപങ്ങളുള്ളതുമായ ബാങ്കില്‍ അറ്റ പലിശ മാര്‍ജിന്‍ ഉയര്‍ന്നിരിക്കും. കുറഞ്ഞ അറ്റ പലിശ മാര്‍ജിനും ഉയര്‍ന്ന എന്‍പിഎയും മോശം പ്രകടനം കാണിക്കുന്നു.
ആസ്തിയില്‍ നിന്നുള്ള വരുമാനം
ബാങ്കിന്റെ ആസ്തികള്‍ എത്രത്തോളം ലാഭകരമായി വരുമാനം ഉണ്ടാക്കുന്നു എന്നതാണ് ഇത് കാണിക്കുന്നത്. കുറഞ്ഞ ആസ്തിയില്‍ നിന്നുള്ള വരുമാനം ബാങ്ക് ആസ്തികള്‍ കൃത്യമായി ഉപയോഗിക്കുന്നില്ലെന്നാണ്.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications